ശ്രീരാഘവപുരം സഭായോഗം വേദവേദാംഗശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആദിശങ്കരാചാര്യസ്വാമികളുടെ ജയന്തി (വൈശാഖശുക്ലപഞ്ചമി - ദേശീയ തത്ത്വജ്ഞാനി ദിനം) സമുചിതമായി ആചരിച്ചു. ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ ശങ്കരഭഗവത്പാദരുടെ പൂർണ്ണകായപ്രതിമയിൽ സഭായോഗം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ. ശ്രീകാന്ത് കാര ഭട്ടതിരിയുടെ നേതൃത്വത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും…
