നൊച്ചൂർ സ്വാമികൾ പെരുവാമ്പ ധർമ്മഗോശാല സന്ദർശിച്ചു

പെരുവാമ്പ: പ്രശസ്ത ആദ്ധ്യാത്മികാചാര്യനും പ്രഭാഷകനുമായ നൊച്ചൂർ ശ്രീരമണചരണ തീർത്ഥ സ്വാമികൾ പെരുവാമ്പ ധർമ്മഗോശാല സന്ദർശിച്ചു.

ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷൻ ശ്രീകാന്ത് കാര ഭട്ടതിരി, ഗോമിത്ര സൊസൈറ്റി ഡയരക്ടർ ശങ്കരൻ നമ്പൂതിരി തെക്കേ കാനപ്രം എന്നിവരുടെ നേതൃത്വത്തിലാണ് സ്വാമികൾക്ക് സ്വീകരണം നൽകിയത്.

സനാതനധർമ്മത്തിൻ്റെ തുടർപ്രവാഹത്തിൽ വേദസംരക്ഷണത്തിനും കൃഷി, ഗോരക്ഷണം എന്നിവയ്ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് സ്വാമികൾ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ഗോഭോജനത്തിനായുള്ള ധനസഹായവും അദ്ദേഹം സമർപ്പിച്ചു.

ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റിയുടെ കീഴിൽ പെരുവാമ്പ പുഴയോരത്തെ രണ്ടര ഏക്കർ സ്ഥലത്താണ് ധർമ്മഗോശാല പ്രവർത്തിക്കുന്നത്.

പ്രായമായതും അവശതയനുഭവിക്കുന്നതുമായ നാടൻ പശുക്കളെയാണ് ഇവിടെ സ്നേഹത്തോടെ സംരക്ഷിച്ചുപോരുന്നത്.