ശ്രീരാഘവപുരം സഭായോഗം 2025 മെയ് 9, 10, 11 തീയ്യതികളിലായി  ഉത്തരകർണ്ണാടകത്തിലെ ഇടകുഞ്ചി, വിളക്കൂര്, ഗുണവന്തം എന്നീ പൗരാണിക ഗ്രാമങ്ങളിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. ഒപ്പം ശൃംഗേരി, രാമചന്ദ്രാപുരം സ്വാമിയാർ മഠങ്ങളും മുരുഡേശ്വരം തുടങ്ങിയ പുണ്യതീർത്ഥങ്ങളും സന്ദർശിക്കുന്നു.

രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ

ആദ്യം രജിസ്റ്റർ ചെയ്യുന്ന 98 പേർക്കാണ് അവസരം.

സീറ്റ്‌ ഒന്നിന് 4500 രൂപയാണ് യാത്ര, താമസം, ഭക്ഷണം ഇവയുടെ ചെലവിലേക്ക് ആകെ നൽകേണ്ടത്. 

സീറ്റിന് 2000 രൂപ മുൻകൂറായി അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ തുക തിരിച്ചുനൽകുന്നതല്ല.

5 വയസ്സ് തികഞ്ഞ കുട്ടികൾക്ക്  നിർബന്ധമായും പ്രത്യേകം സീറ്റ് രജിസ്റ്റർ ചെയ്യണം. 

5 വയസ്സ് തികയാത്ത  കുട്ടികൾക്ക് ബസ്സിൽ പ്രത്യേകം സീറ്റ് ആവശ്യമെങ്കിൽ മാത്രം രജിസ്റ്റർ  ചെയ്താൽ മതി. 

താല്പര്യമുള്ളവർ ഏപ്രിൽ 25 ന് രാത്രി 8 മണിക്കുള്ളിൽ താഴെ കൊടുത്ത നടപടിക്രമം പാലിച്ച് രജിസ്റ്റർ ചെയ്യണം. 

രജിസ്റ്റർ ചെയ്യുവാനുള്ള നടപടിക്രമം

  1. കോ-ഓർഡിനേറ്റർമാരിൽ  ഒരാളെ ബന്ധപ്പെട്ട് വിശദമായി സംസാരിച്ച് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോദ്ധ്യപ്പെടുക. രജിസ്ട്രേഷൻ അവസാനിച്ചിട്ടില്ല എന്ന്  പ്രത്യേകം ചോദിച്ചുറപ്പിക്കുക. 

തീർത്ഥയാത്ര കോ-ഓർഡിനേറ്റർമാർ 

  • വി ജെ പി നാരായണൻ നമ്പൂതിരി  – 99460 39703
  • ഉണ്ണികൃഷ്ണൻ നമ്പൂതിരി അബ്ലി വാദ്ധ്യാൻ  – 97475 53418
  • ശ്രീകാന്ത്  കാര ഭട്ടതിരി – 94473 22337
  1. ചുവടെ നൽകിയ ലിങ്കിലുള്ള നമ്പറിലേക്ക് ഗൂഗിൾ പേ അല്ലെങ്കിൽ അക്കൗണ്ട് ട്രാൻസ്ഫർ വഴി അഡ്വാൻസ് തുക അയക്കുക. 

അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും 

https://engeo.sreeraghavapuram.in/donations-ml?slug=030601

  1. മൊബൈൽ നമ്പർ, പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി താഴെ നൽകിയ ഫോം പൂരിപ്പിക്കുക. ഒന്നിലധികം പേരുടെ അഡ്വാൻസ് തുക ഒരുമിച്ച് അയക്കുമ്പോൾ ഫോം എല്ലാവർക്കും കൂടി ഒന്നു മാത്രം പൂരിപ്പിച്ചാൽ മതി. സഭായോഗം ഓഫീസിൽ നിന്നും പിന്നീട് നിങ്ങളെ ബന്ധപ്പെട്ട് മറ്റുള്ളവരുടെ  വിവരങ്ങൾ കൂടി ശേഖരിക്കും. 

പേമെൻ്റ് വിവരങ്ങൾ നൽകേണ്ട ലിങ്ക് 

https://engeo.sreeraghavapuram.in/donations-ml?slug=030601

അക്കൗണ്ട് നമ്പർ ലഭ്യമാക്കിയ അതേ ലിങ്കിൽ തന്നെയാണ്  പേമെൻ്റ് സംബന്ധിച്ച വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടത്. 

യാത്ര ഷെഡ്യൂൾ സംബന്ധിച്ച വിശദാംശങ്ങൾ

ഒന്നാം ദിവസം 09.05.2025

രാവിലെ 9 മണിക്ക് മംഗലാപുരത്ത് നിന്നും യാത്ര ആരംഭിക്കും. പല ജില്ലകളിൽ നിന്നുള്ളവർ ട്രെയിനിൽ മുൻകൂട്ടി അവിടെ എത്തുക. 

അവിടെ കുളിച്ചു ഫ്രഷ് ആകാൻ സൗകര്യം ഉണ്ടായിരിക്കും. പ്രഭാതഭക്ഷണം മംഗലാപുരത്ത്. അവിടെ നിന്നും നമ്മൾ 2 ബസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യയാത്ര ശൃംഗേരിയിലേക്ക്. 

MANGALORE – SRINGERI
3 HRS – 120 KM

12 മണിക്ക് അവിടെ എത്തി ഉച്ചഭക്ഷണം. തുടർന്ന് മഠത്തിലേക്ക്. സ്വാമിയാർക്ക് വെച്ച് നമസ്കാരം, ക്ഷേത്രദർശനം. വൈകീട്ട് സന്ധ്യാവന്ദനം, വേദഘോഷം, പ്രദോഷപൂജ തൊഴുത് രാത്രിഭക്ഷണം കഴിച്ച് രാമചന്ദ്രാപുരത്തേക്ക്. 

SRINGERI – RAMACHANDRAPURAM 
2 HRS – 80 KM

ഒന്നാം ദിവസത്തെ രാത്രിതാമസം രാമചന്ദ്രാപുരത്ത്.

രണ്ടാം ദിവസം 10.05.2025

രാവിലെ ക്ഷേത്രദർശനം, ഗോമാതാദർശനം, പ്രഭാതഭക്ഷണം, സ്വാമിയാർക്ക് വെച്ചുസമസ്കാരം വേദഘോഷം.

10.30 ന് എല്ലാം തീരുകയാണെങ്കിൽ ഉടനെ മൂകാംബികാക്ഷേത്രത്തിലേക്ക്. 

RAMACHANDRAPURAM – KOLLUR
2 HRS – 80 KM

അമ്മയെ തൊഴുത് അവിടെ നിന്നും  അന്നപ്രസാദം കഴിക്കുന്നു. 10.30 ന് തീരുന്നില്ല എങ്കിൽ ഉച്ചഭക്ഷണം കൂടി രാമചന്ദ്രാപുരത്ത്, മൂകാംബിക പുറത്ത് നിന്ന് തൊഴാം. 

കൊല്ലൂര് നിന്നും വൈകീട്ട് 3.30 ന് മുരുഡേശ്വരത്തേക്ക്. 

KOLLUR – MURUDESHWAR
1.5 HRS – 60 KM

5 മണി മുതൽ 6 മണി വരെ മുരുഡേശ്വരം ക്ഷേത്രവും തീർത്ഥഘട്ടവും. തുടർന്ന് ഗുണവന്തത്തേക്ക്.

MURUDESHWAR – GUNAVANTESWAR
1 HRS – 40 KM

സന്ധ്യക്ക് 7 മണിയോടെ ഗുണവന്തേശ്വരത്ത് എത്തുന്നു. കുളി, സന്ധ്യാവന്ദനം, സാധിക്കുമെങ്കിൽ ക്ഷേത്രദർശനം. 

രാത്രി ഭക്ഷണം, താമസം ഗുണവന്തേശ്വരത്ത്.

മൂന്നാം ദിവസം 11.05.2025

രാവിലെ ഇടകുഞ്ചി, വിളക്കൂറ്, ഗുണവന്തം എന്നീ ഗ്രാമങ്ങളിലെ  ക്ഷേത്രങ്ങളിലേക്കും പഴയ ഇല്ലങ്ങളിലേക്കും യാത്ര. ഉച്ചഭക്ഷണം കഴിച്ച് 12 മണിക്ക് ഉഡുപ്പിയിലേക്ക്. 

GUNAVANTESWAR – UDUPI
2.5 HRS – 120 KM 

ഉഡുപ്പിയിൽ പുറത്ത് നിന്ന് തൊഴാം. 3 മണിക്ക് മംഗലാപുരത്തേക്ക്.

UDUPI – MANGALORE 
1.5 HRS – 60 KM 

തുടർന്ന് 4.30 മണിക്ക് മംഗലാപുരത്ത് തിരിച്ചെത്തി അവിടെ നിന്നും ട്രെയിനിൽ സ്വഗൃഹത്തിലേക്ക്.

സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പ്രാധാന്യം

  1. ശൃംഗേരി – ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികൾ ധർമ്മസംരക്ഷണത്തിനായി സ്ഥാപിച്ച നാല് പീഠങ്ങളിൽ ദക്ഷിണഭാരതത്തിലുള്ള ശ്രീശാരദാപീഠം ഇവിടെയാണ്. https://www.sringeri.net/
  1. രാമചന്ദ്രാപുരം – അതിപൗരാണികമായ ആശ്രമം. എഡി മൂന്നാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെ അഞ്ച് ശതാബ്ദക്കാലം ശ്രീരാഘവപുരം സഭായോഗ ജനങ്ങളുടെ ആചാര്യസ്ഥാനം രാമചന്ദ്രാപുരം സ്വാമിയാർക്കായിരുന്നു.

https://en.m.wikipedia.org/wiki/Ramachandrapura_Mutt

  1. ഇടഗുഞ്ചി, ഗുണവന്തം, വിളക്കൂര് ഗ്രാമങ്ങൾ 

ശ്രീരാഘവപുരം സഭായോഗ ജനങ്ങളുടെ പൗരാണികഗ്രാമങ്ങൾ. ഇടഗുഞ്ചി ഗണപതിക്ഷേത്രം, ഗുണവന്തേശ്വരം ശിവക്ഷേത്രം തുടങ്ങിയ അമ്പലങ്ങൾ ഇവിടെയാണ്.

https://g.co/kgs/1EcmaS8

  1. കൊല്ലൂർ – പ്രസിദ്ധ തീർത്ഥാടനകേന്ദ്രം

https://kollurmookambikatemple.org/

  1. മുരുഡേശ്വരം – പ്രസിദ്ധ തീർത്ഥാടനകേന്ദ്രം

https://karnatakatourism.org/tour-item/murudeshwara/

  1. ഉടുപ്പി – പ്രസിദ്ധ തീർത്ഥാടനകേന്ദ്രം

https://udipikrishnamutt.com

മറ്റ് വിവരങ്ങൾ 

  • യാത്രാഷെഡ്യൂളിലും മറ്റും ഉചിതമായ മാറ്റങ്ങൾ വരുത്താൻ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. 
  • യാത്ര സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ രജിസ്റ്റർ ചെയ്തവരുടെ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് അതിൽ ചർച്ച ചെയ്യുന്നതാണ്.