ചെറുതാഴം ശ്രീകൃഷ്ണപുരം അമ്പലത്തിൽ തുലാമാസത്തിലെ രോഹിണിവാരം നടന്നു.

കിഴക്കെ പേർക്കുണ്ടി പെരിയമന ഹരി നമ്പൂതിരി , അറത്തിൽ വടക്കെ മാങ്കുളം കൃഷ്ണൻ നമ്പൂതിരി എന്നീ ഊരാളർ മണ്ഡപത്തിൽ വച്ചുനമസ്കാരം ചെയ്തു.
ശ്രീരാഘവപുരം സഭായോഗം ബ്രഹ്മസ്വം വേദപാഠശാല ആചാര്യൻ ആമല്ലൂർ സംഗമേശൻ നമ്പൂതിരി വാരമിരുന്നു.
ദീപാരാധനക്ക് ഈറ്റാശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടെ അഷ്ടപദിയും കലാമണ്ഡലം നാരായണൻ നമ്പീശൻ്റെ കഥകളിസംഗീതവും ഉണ്ടായി.
സഹസ്രനാമജപം, അമ്മമാരുടെ നാമസങ്കീർത്തനം, ധർമ്മപാഠശാല വിദ്യാർത്ഥികളുടെ വേദഘോഷം, പ്രസാദവിതരണം എന്നിവയും ഉണ്ടായി.
കൃഷ്ണയജുർവേദത്തിലെ 250 പദങ്ങൾ ചൊല്ലി ഭഗവാന് സമർപ്പിക്കുന്ന പൗരാണികമായ വേദോപാസനാസമ്പ്രദായമാണ് വാരം.

ദശകങ്ങൾക്ക് ശേഷം ക്ഷേത്രത്തിൽ നടന്ന മുറജപത്തിനും അഷ്ടബന്ധകലശത്തിനും അനുബന്ധമായാണ് വാരം പുനരാരംഭിച്ചത്. ശ്രീരാഘവപുരം സഭായോഗത്തിലെ കൃഷ്ണപുരം അമ്പലക്കാരായ പഞ്ചഗൃഹത്തിൽ 93 ഊരാളകുടുംബങ്ങളാണ് ഊഴമിട്ട് വാരം നടത്തുന്നത്.