ശ്രീരാഘവപുരം വേദപാഠശാലയിൽ ജ്യോതിഷപഠനം (ബാലബോധനം) ആരംഭിച്ചു

പ്രസിദ്ധജ്യോതിഷപണ്ഡിതനായ ചെറുവള്ളി നാരായണൻ നമ്പൂതിരിയാണ് വേദവിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.

ശ്രീരാഘവപുരം വേദപാഠശാലകളിൽ 12 വർഷത്തെ വേദപഠനത്തിൻ്റെ ഭാഗമായി വേദാംഗങ്ങളിലും ശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും കുട്ടികൾക്ക് അടിസ്ഥാനപരിചയം നൽകി വരുന്നു.

വാസനയും താല്പര്യമുള്ളവർക്ക് ഭാവിയിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം നേടാനും പാഠശാലയിൽ സൗകര്യമുണ്ടാകും.

വേദം, വേദാംഗം, പഞ്ചാംഗം, കാലഗണന, രാശിചക്രം ഇവയാണ് ഇന്നത്തെ ക്ലാസിൽ ചർച്ച ചെയ്തത്.

അറത്തിൽ ബ്രഹ്മസ്വം നാലുകെട്ടിൽ ചേർന്ന ധർമ്മസദസ്സിന് യജുർവേദസംഹിത ആചാര്യൻ ബ്രഹ്മശ്രീ. കീഴാനെല്ലൂർ ഭവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.

സഭായോഗം അദ്ധ്യക്ഷൻ മുൻ ബദരീനാഥ് റാവൽജി ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അനുഗ്രഹഭാഷണം ചെയ്തു.

എല്ലാ വിജ്ഞാനകുതുകികൾക്കും ക്ലാസ് ശ്രവിക്കാൻ അവസരം നൽകിയിരുന്നു.

സഭായോഗം സെക്രട്ടറി പേർക്കുണ്ടിവാദ്ധ്യാൻ ഹരി നമ്പൂതിരി സ്വാഗതവും ഡോ. ഓമന്യം ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.