രാമായണ പ്രശ്നോത്തരിയുടെ സമ്മാന വിതരണം

ശ്രീ രാഘവപുരം സഭായോഗം സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ കർക്കിടമാസത്തിൽ നടന്ന രാമായണ പ്രശ്നോത്തരിയുടെ സമ്മാന വിതരണം വിജയികളുടെ ഇല്ലങ്ങളിൽ വച്ച് സഭായോഗത്തിന്റെ വിവിധ ഭാരവാഹികൾ നിർവ്വഹിച്ചു. നേരിട്ട് എത്തിക്കാൻ പറ്റാത്ത സമ്മാനങ്ങൾ തപാലിലൂടെയും അയച്ചു.

ഒരിക്കൽ കൂടെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ!!

ഒന്നാം സ്ഥാനം നേടിയ ശ്രീ വിഷ്ണു എസ്.നാരായണന് ശ്രീ ഉണ്ണി പുത്തൂർ രാമായണം, സരസ്വതീ പീഠം, ആവണപ്പലക എന്നിവ നൽകുന്നു.
മൂന്നാം സ്ഥാനം നേടിയ ശ്രീമതി സരസ്വതി ഈ.എൻ ഇന് കുമാരി ചൈത്ര എം പ്രശസ്തി പത്രം, രാമായണം, സരസ്വതീ പീഠം എന്നിവ നൽകുന്നു.
രണ്ടാം സ്ഥാനം നേടിയ ശ്രീ ശിവാനന്ദ് കേശവിന് ശ്രീ ഉണ്ണി പുത്തൂർ രാമായണം, സരസ്വതീ പീഠം എന്നിവ നൽകുന്നു.
മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ ശ്രീ പെരുമ്പ ശങ്കരൻ നമ്പൂതിരിക്ക് ശ്രീമതി ശ്രീപ്രിയ പി.എൻ പ്രശസ്തി പത്രവും രാമായണവും നൽകുന്നു.