സഭായോഗം നാമനിർദ്ദേശം ചെയ്യുന്നതോ അംഗങ്ങൾ ചേർന്ന് തെരഞ്ഞെടുക്കുന്നതോ ആയ എക്സിക്യുട്ടീവ് കമ്മിറ്റി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ലക്ഷ്യങ്ങളെ മുൻനിർത്തി സൊസൈറ്റി കാലാകാലങ്ങളിൽ അനുയോജ്യവും പ്രായോഗികവുമായ വിവിധ സ്കീമുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. 2020 – ൽ ഗോമിത്ര സൊസൈറ്റി വിഭാവനം ചെയ്ത ഗിർപശു വിതരണപദ്ധതി ഇൻവെസ്റ്ററുടെ ഉപേക്ഷ കൊണ്ട് നടപ്പിലാക്കാൻ സാധിച്ചില്ല. 2021 വർഷത്തെ പദ്ധതി താഴെ കൊടുക്കുന്നു.
കേരളത്തിൽ ധർമ്മഗോശാലകൾ കുറവാണ്. പ്രായമായതോ അസുഖമുള്ളതോ ആയ പശുക്കളിൽ ഭൂരിഭാഗവും ഉപേക്ഷിക്കപ്പെടുകയോ വിൽക്കുകയോ ചെയ്യുന്നു. മൃഗങ്ങളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളത്തിലെ കണ്ണൂർ ജില്ലയിൽ 2.5 ഏക്കർ അനുയോജ്യമായ ഭൂമി ധർമ്മ ഗോശാല സ്ഥാപിക്കുന്നതിന് നീക്കിവച്ചിരിക്കുന്നു. തുടർന്ന് പരിപാലിക്കുന്നതിനും ചിലവുണ്ട്, പ്രാരംഭ ഘട്ടം 3 വർഷം കൊണ്ട് പൂർത്തിയാക്കാം. സഭായോഗം നാടൻ പശു - മൃഗസംരക്ഷണ വകുപ്പ് ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
കേരളത്തിൽ ധർമ്മമാർഗ്ഗത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പ്രധാന വകുപ്പുകളിലൊന്നായ ഗോമിത്ര സൊസൈറ്റിക്ക് ഇന്ന് ഒരു സുവർണ്ണദിനമാണ്. സൊസൈറ്റിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ് പ്രായമായും അസുഖം ബാധിച്ചും അറവുശാലകളിലേക്ക് മാത്രം പോവാൻ നിർബ്ബന്ധിതരാവുന്ന കേരളത്തിലെ ഗോമാതാക്കളെയും കാളകളെയും ഗോശാലകളിൽ ജീവിതാവാസാനം വരെ കൃത്യമായ ഭക്ഷണ- പരിചരണങ്ങളോടെ സംരക്ഷിക്കുക എന്നത്. ഈ സ്വപ്നപദ്ധതിയ്ക്കായി സ്ഥലമെടുപ്പിന് അഡ്വാൻസ് തുക കൈമാറുന്ന ചരിത്രദിനമാണ് ഇന്ന്. കണ്ണൂർ ജില്ലയിൽ കൈതപ്രത്തിനടുത്ത് കുറ്റൂർ പെരുവാമ്പയിലെ രണ്ടര ഏക്കർ വരുന്ന നീലമന ഇല്ലം പറമ്പാണ് മഹത്തായ… Read more: ചെറിയൊരു കാൽവെപ്പ് വലിയൊരു മുന്നേറ്റം
ശ്രീ.ഷാജി, കൊറ്റാളി എന്ന വ്യക്തി ശ്രീരാഘവപുരം സഭായോഗം ഗോമിത്ര പശു പരിപാലന പദ്ധതിയിലേക്ക് സൗജന്യമായി നൽകുന്ന പശുവിനേയും കിടാവിനേയും സ്വീകരിക്കുന്ന ചടങ്ങ് 1197 വൃശ്ചികം 13 (28.11.2021) ഞായറാഴ്ച രാവിലെ 10 മണിക്ക് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വെച്ച് നടന്നു. ശ്രീ. ഷാജി കൊറ്റാളിയോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തദവസരത്തിൽ സന്നിഹിതരായി. ഗോമിത്ര ഭാരവാഹികളായ ഡോ. ഓ.സി കൃഷ്ണൻ നമ്പൂതിരി, കാനപ്രം ശങ്കരൻ നമ്പൂതിരി എന്നിവർ ചേർന്ന് പശുവിനെയും കിടാവിനെയും ഏറ്റുവാങ്ങി.
ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു . നാടൻ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി ശ്രീരാഘവപുരം സഭായോഗം ആവിഷ്കരിച്ച പദ്ധതിയാണ് ഗോമിത്ര സ്കീം 2021 എന്ന പേരിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മെമ്പർഷിപ്പ് വിതരണവും അതോടനുബന്‌ധിച്ച് ഗോപൂജയും 2021 നവംബർ 4 ന് ദീപാവലി ദിനത്തിൽ കണ്ണൂർ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വെച്ച് നടത്തി. രാവിലെ ബ്രഹ്മശ്രീ കുന്നം ജയകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗോപൂജ നടത്തി. ഗോപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശം മുൻനിർത്തിയാണ്… Read more: ഗോമിത്ര – നാടൻ പശുപരിപാലന പദ്ധതി – ഉദ്ഘാടനം