അഞ്ചാമത് വേദപാഠശാല

അംഗങ്ങളുടെ അറിവിലേക്ക് –

നിലവിൽ നാരായണമംഗലത്ത് മനയിൽ വേദാദ്ധ്യയനം മുൻനിർത്തി വേദശ്രൌതഗുരുകുലം ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. അപ്പോൾ അവിടെ സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ഒരു പാഠശാല എന്ന നില വരുന്നത് നിയമപരമായും മറ്റു തരത്തിലും ശരിയാവുമോ എന്ന ആശങ്ക ട്രസ്റ്റ് അംഗങ്ങൾ പങ്കുവച്ചു.

ഒരു സംയുക്തസംരംഭം എന്ന ആശയം ചിലർ മുന്നോട്ട് വച്ചു. എന്നാൽ സഭായോഗത്തെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഋഗ്വേദബ്രാഹ്മണത്തിൻ്റെ അദ്ധ്യയനവും ഉപരിപഠനവും സാമ്പ്രദായികരീതികൾ ഉപേക്ഷിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു ആധികാരികവേദി ഉണ്ടായിക്കാണണമെന്നല്ലാതെ മറ്റു താല്പര്യങ്ങൾ ഒന്നും ഇല്ല. അതിനാൽ ഈ മഹത്തായ സംരംഭം പൂർണ്ണമായും നാരായണമംഗലത്ത് ട്രസ്റ്റ് ചെയ്യുകയാണെങ്കിലും നമുക്ക് സന്തോഷമേയുള്ളൂ. തുടർന്നും ഇതിൻ്റെ അഭ്യുദയത്തിനായി യഥാശക്തി പരിശ്രമിക്കുന്നതിലും നമുക്ക് സന്തോഷമേയുള്ളൂ.

ഈ വിവരം ഇന്നലെ മീറ്റിങ്ങ് കൂടി ആചാര്യനായ നാറാസ് രവിയേട്ടനേയും പഠിതാക്കളായി മുന്നോട്ടു വന്നവരെയും അറിയിച്ചിട്ടുണ്ട്. ഇപ്രകാരം ധാരണയായിട്ടുമുണ്ട്.

അതിനാൽ October 8 ന് നടക്കുന്ന ഋഗ്വേദബ്രാഹ്മണപഠനത്തിൻ്റെ സമാരംഭവും തുടർന്നുള്ള കാര്യങ്ങളും ഭംഗിയാവാൻ പ്രാർത്ഥിക്കുകയും നമുക്ക് സാധിക്കുന്ന സഹായസഹകരണങ്ങൾ നൽകുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് അവിടെ മാനേജ്മെൻറ് ഉത്തരവാദിത്തം തല്ക്കാലം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനം ചെയ്യേണ്ടതില്ല എന്ന് കേന്ദ്രസമിതി അംഗങ്ങളെ അറിയിക്കുന്നു.

വേദവിദ്യാപ്രതിഷ്ഠാനത്തിനു വേണ്ടി,
ഡോ. ഇ.എൻ. ഈശ്വരൻ നമ്പൂതിരി (ഡയരക്ടർ)
9446028789.