ശ്രീരാഘവപുരം ബ്രഹ്മസ്വം വേദ വിദ്യാ പ്രതിഷ്ഠാനമെന്നത് ഒരു മഹത്തായ പദ്ധതിയാണ്. സംസ്കൃതത്തിലും വേദങ്ങളിലും അവയുടെ അനുബന്ധങ്ങളിലും തന്ത്രത്തിലും പ്രാവീണ്യമുള്ള ബ്രാഹ്മണരുടെ ഒരു വരേണ്യ ഗ്രൂപ്പിനെ വളർത്താൻ ഉദ്ദേശിക്കുന്നു – ഗുരുകുല സമ്പ്രദായത്തിൽ 12 വർഷത്തെ നീണ്ട പരിശീലനത്തിന് ശേഷം ലോകത്തിന് ധർമ്മത്തിൻ്റെ പാത പ്രകാശിപ്പിക്കാൻ കഴിയുന്ന ഒരു തലമുറയാണ് പ്രധാന പദ്ധതി.
കേരളത്തിലെ നമ്പൂതിരിമാർ അവശ്യം ചെയ്യേണ്ട ഒന്നാണ് വേദസംരക്ഷണം. ഇന്ന് മലയാളസമ്പ്രദായത്തിൽ വേദസംഹിത സ്വരിച്ചു ചൊല്ലാൻ അറിയുന്നവർ നൂറിൽ താഴെ മാത്രമാണ്. ആകെ അമ്പതിൽ താഴെ വിദ്യാർത്ഥികളാണ് കേരളീയരീതിയിൽ സ്വരിച്ചു ചൊല്ലാൻ പഠിക്കുന്നത്.
ഋഗ്വേദം, യജുർവേദം, സാമവേദം ഇവ ചൊല്ലാനറിയുന്നവർക്ക് മുറ ജപത്തിനും മറ്റും ധാരാളം അവസരങ്ങൾ ഉണ്ട്. എന്നാൽ പഠിപ്പിക്കാൻ മുന്നോട്ട് വരുന്നവർ കുറവാണ്. കൂടാതെ, അതികഠിനമായ വേദപഠനം ഒരു ജീവിതവ്രതം പോലെ ഏറ്റെടുക്കാനുള്ള ഉണ്ണികളും അവരെ അതിന് പ്രേരിപ്പിക്കുന്ന അച്ഛനമ്മമാരും കുറയുന്നു.
ശ്രീ രാഘവപുരം സഭായോഗം വേദ പാഠശാലകൾ നടത്തുന്നുണ്ട്. പാരമ്പര്യ ഗുരുകുലസമ്പ്രദായത്തിൽ ഒരിടത്ത് താമസിച്ച് ആചാര്യാധീനനായി പഠിക്കുന്ന രീതിയാണ്. രാവിലേയും വൈകിട്ടും 2 മണിക്കൂർ വീതം ചൊല്ലിക്കും. പിന്നെ സ്‌കൂളിൽ പോകാം. അവധിദിവസങ്ങളിൽ കൂടുതൽ സമയം ചൊല്ലാം. അങ്ങിനെ 6 കൊല്ലം കൊണ്ടാണ് സംഹിത ഒരുവിധം മനഃപാഠമാവുക. ശാഖ അഭ്യസിക്കാൻ വീണ്ടും ഏതാനും വർഷം. ഇതോടൊപ്പം സംസ്കൃതത്തിലും പൈതൃകവിജ്ഞാനത്തിലും ബാലപാഠങ്ങൾ പകർന്നുനൽകണം.
സ്വരിച്ചു ചൊല്ലുന്നത് നിലനിൽക്കണമെങ്കിൽ, അനുഭൂതി പാകമാക്കണമെങ്കിൽ, അത് ജീവിതാവസാനം വരെ സ്വാദ്ധ്യായം ചെയ്യണം. (എല്ലാ ദിവസവും ചൊല്ലി മനനം ചെയ്യണം.) അതിനുള്ള രീതിയിൽ ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കണം. അങ്ങിനെയുള്ള ഒന്നിന് മാന്യമായ ജീവിതോപാധി (വരുമാനമാർഗ്ഗം) കൂടി ഉണ്ടാവണം. അതിനായി ഒരു ദീർഘകാല ലക്ഷ്യത്തോടെയുള്ള പ്രവൃത്തികളിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പാണ് സഭായോഗം ചെയ്യുന്നത്.
സംഹിത ഹൃദിസ്ഥമാക്കിയശേഷം (പത്താം ക്ലാസിന് +2 വിന് ശേഷം) തുടർപഠനം ആയി വേദസംബന്ധിയായ വിഷയങ്ങൾ തന്നെ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സഭായോഗം. ചില കേന്ദ്ര സർവ്വകലാശാലകളിൽ വേദം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷദ് കൂടാതെ വേദാംഗങ്ങൾ ആയ ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, (വേദ) ജ്യോതിഷം എന്നിവ കൂടി പഠിപ്പിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായും ഇല്ല. അതിന് ഒരുപക്ഷെ നമ്മൾ തന്നെ ഒരു വിശ്വവിദ്യാലയം നിർമ്മിക്കേണ്ടി വരും. എങ്കിൽ മാത്രമേ കൂടുതൽ വേദവിത്തുക്കളെ നമുക്ക് സമൂഹത്തിൽ ലഭിക്കുകയുള്ളൂ. ഇവരാണ് സാമ്പ്രദായികമായ വൈദീകകർമ്മപദ്ധതികൾ യഥാവിധി നിലനിർത്തുന്നതോടൊപ്പം ഭാരതീയമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഗഹനമായ ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തി, ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച് ഇന്നത്തെ കാലസ്ഥിതിയ്ക്കനുസരിച്ചുള്ള ആവശ്യങ്ങൾക്കു കൂടി ഉതകുംവിധം വേദങ്ങളിലെ വിജ്ഞാനഭണ്ഡാകാരം സമൂഹത്തിലേക്ക് ചൊരിയേണ്ടത്. അതും സഭായോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടുന്നു.
ശ്രീ രാഘവപുരം സഭായോഗം യജുർവേദ / സാമവേദ പാഠശാലകളാണ് ഇപ്പോൾ നടത്തുന്നത്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെ കേരളത്തിലെ 64 ഗ്രാമങ്ങളിലും അതാത് ഗ്രാമസഭായോഗങ്ങളും വേദ പാഠശാലകളും എന്നതാണ് ലക്ഷ്യം.
1. രാമപാദം വേദപാഠശാല, കണ്ണൂർ
2. ചേറ്റൂർ വേദപാഠശാല, കണ്ണൂർ
3. കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരി സ്മാരക വേദപാഠശാല, തൃശൂർ
4. കിളിമാനൂർ വൈയാസകി വേദവിദ്യാപീഠം, തിരുവനന്തപുരം
5. കുറിച്ചിത്താനം സാമവേദപാഠശാല, കോട്ടയം.
ശ്രീവാസുദേവപുരം , ശ്രീ കൃഷ്ണൻ മതിലകം, ശ്രീ വിഷ്ണുപുരം എന്നീ ക്ഷേത്രങ്ങളുടെ ഇടയിലുള്ള വിശാലമായ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ നടക്കുന്ന ഈ അപൂർവ്വമായ കർമ്മത്തില്‍ യജമാനസ്ഥോനം നിർവ്വഹിക്കുന്നത് നിത്യാഗ്നിഹോത്രി ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണുനമ്പൂതിരി – ഉഷ പത്തനാടി ദമ്പതികൾ ആണ്.
യാഗ ദിവസങ്ങളിൽ പണ്ഡിത സദസ്സുകളും സെമിനാറുകളും പ്രദർശനങ്ങളും കലാ-സാംസ്കാരിക പരിപാടികളും വിവിധ വേദികളിൽ നടക്കും.
https://kaithapramsomayagam2023.org/
Sreekanth Kara Bhattathiri, Kannur (Chairman) |
Dr EN Eswaran, Egda Neelamana, Eranakulam (Director) |
Sreehari Sankar Vaikundam Neelamana, Kozhikkode (Administration Officer) |
Vineeth Namboothiri Mangunnam, Alappuzha (PRO) |
Sankar Madhavappalli, Palakkad (Accounts Officer) |
Parameswaran Namboothiri, Makkantheri, Kasaragod (IT Officer) |
- യജുർവേദ ശാഖയുടെ അറിവും പ്രാവീണ്യവും നേടുന്നതിന്
- സംസ്കൃതം പഠിക്കാനും പരിശീലിക്കാനും
- വൈദിക സഹായ വിഭാഗങ്ങളിൽ പ്രാഥമിക പരിശീലനം നേടുന്നതിന്
- സനാതന ധർമ്മത്തിൻ്റെ കേന്ദ്രസ്തംഭങ്ങളെക്കുറിച്ച് വിശാലമായ ധാരണ നേടുന്നതിന്: ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ
- ഉന്നത വിദ്യാഭ്യാസത്തിന് മാർഗനിർദേശവും സഹായവും നീതിയുക്തമായ ചിന്തയും ജീവിതവും വികസിപ്പിക്കാൻ
- പ്രകൃതിയോട് സൗഹൃദമുള്ള ലളിതമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന്
നിരന്തരമായ പരിശ്രമത്തിലൂടെ ലോകത്തെ അറിവുകൊണ്ട് പ്രകാശിപ്പിക്കാൻ കഴിയുന്ന ഒരു ഉത്തമ ബ്രാഹ്മണ സമൂഹത്തെ നമുക്ക് രൂപപ്പെടുത്താൻ കഴിയും. എല്ലാ ഗ്രാമങ്ങളിലും പരമ്പരാഗത പഠനത്തിൻ്റെ സമാനമായ വിദ്യാലയങ്ങൾ സ്ഥാപിതമായതിനാൽ ഉത്സാഹികളുടെ മുൻകൈയോടെ, ബ്രാഹ്മണ സംസ്കാരത്തിൻ്റെ പുനരുജ്ജീവനവും വിപുലീകരണത്തിലൂടെ മുഴുവൻ ഹിന്ദു സംസ്കാരവും സാധ്യമാകും.
പാഠശാലകൾ നിലനിർത്താൻ പണവും ആവശ്യമാണ്. പഠിപ്പിക്കുന്ന ആചാര്യന് മാസം തോറും ദക്ഷിണ, ഭക്ഷണം തയ്യാറാക്കി നൽകുന്ന അമ്മമാർക്ക് ഒരു പ്രതിഫലം, പിന്നെ ട്യൂഷൻ, മറ്റു ചെലവുകൾ. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് എന്ന നിലയിൽ പണം ഈടാക്കുക പതിവില്ല. നമ്മുടെ സാംസ്‌കാരികപാരമ്പര്യം നിലനിർത്തണം എന്ന് താല്പര്യമുള്ള സമാനമനസ്കരുടെ സംഭാവനകൾ കൊണ്ടാണ് ചെലവുകൾ നടത്തുന്നത്.
വേദ വിദ്യാലയത്തിലെയും പെൺകുട്ടികളുടെ സ്കൂളിലെയും വിദ്യാർത്ഥികൾക്ക് മതപരവും ഉയർന്ന നിലവാരമുള്ളതുമായ ആധുനിക വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനം ആസൂത്രണം ചെയ്തിരിക്കുന്നു. ഒരു കോടി രൂപ ചെലവ് കണക്കാക്കുന്നു. 100 വിദ്യാർത്ഥികൾക്ക് വരെ ഇവിടെ റെസിഡൻഷ്യൽ വിദ്യാഭ്യാസം ലഭിക്കും. ഫണ്ടിൽ നിന്നുള്ള പലിശ ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കും.
എല്ലാ പാഠശാലകളും കൂടെ,
- ഒരു മാസത്തെ ആകെ ചെലവ് = 240,000 രൂപ
- ഒരു കുട്ടിക്കായി പ്രതിമാസം കണക്കാക്കുന്ന തുക = 10,000 രൂപ
- ആചാര്യന്മാർക്കുള്ള പ്രതിമാസദക്ഷിണ = 100,000 രൂപ
- പാചകം ചെയ്യുന്ന അമ്മമാർക്കുള്ള പ്രതിമാസദക്ഷിണ = 48,000 രൂപ
- ഒരു ദിവസത്തെ ആകെ ചെലവ് = 8000 രൂപ
- ഒരു ദിവസത്തെ ഊട്ട് (അനുബന്ധ ചെലവുകൾ ഉൾപ്പെടെ) = 4000 രൂപ
- ഒരു നേരത്തെ ഊട്ട് + ദക്ഷിണ = 4000 രൂപ
- ഒരു നേരത്തെ ഊട്ട് = 2400 രൂപ
ഒരു പാഠശാലയിൽ,
- ഒരു മാസത്തെ ആകെ ചെലവ് = 60,000 രൂപ
- ഒരു കുട്ടിക്കായി പ്രതിമാസം കണക്കാക്കുന്ന തുക = 10,000 രൂപ
- ആചാര്യനുള്ള മാസദക്ഷിണ = 25,000 രൂപ
- പാചകം ചെയ്യുന്ന അമ്മക്കുള്ള മാസദക്ഷിണ = 12,000 രൂപ
- ഒരു ദിവസത്തെ ആകെ ചെലവ് = 2000 രൂപ
- ഒരു ദിവസത്തെ ഊട്ട് ( അനുബന്ധ ചെലവുകൾ ഉൾപ്പെടെ ) = 1000 രൂപ
- ഒരു നേരത്തെ ഊട്ട് + ദക്ഷിണ = 1000 രൂപ
- ഒരു നേരത്തെ ഊട്ട് = 600 രൂപ
2. നിങ്ങളുടെ ഉണ്ണിയെ പാഠശാലയിൽ പഠിപ്പിക്കാൻ വിടുക. ഉപനിച്ചുണ്ണി(ബ്രഹ്മചാരി) കളായാൽ ഉത്തമം.
3. നിങ്ങളുടെ ഊരാഴ്മയിൽ ഉള്ള ക്ഷേത്രത്തിൽ (മണ്ഡപത്തിൽ) ഒരു "വേദനിധി" ഭണ്ഡാരം വയ്ക്കുക. അതിന്റെ പ്രാധാന്യം ഭക്തരെ മനസ്സിലാക്കിക്കുക. അതിൽ ലഭിക്കുന്ന പണം പാഠശാലകൾക്കും മുറജപത്തിനും ഉപയോഗിക്കുക. മുറജപത്തിന് വരുന്നവർക്ക് പിശുക്കാതെ ദാനം നൽകുക.
4. സൗകര്യങ്ങൾ ഉള്ള ക്ഷേത്രങ്ങളിലും / പുനരുപയോഗത്തിനായി സജ്ജീകരിക്കേണ്ട പഴയ നാലുകെട്ടുകളിലും വേദപാഠശാല തുടങ്ങാൻ സഭായോഗത്തെ ആഗ്രഹം അറിയിക്കുക.
5. പരിചയമുള്ള കുബേരന്മാരോട് വേദപാഠശാലകളെ കുറിച്ച് സംസാരിക്കുക. അവയെ നിലനിർത്താനുള്ള സംഭാവനകൾ നൽകാൻ പ്രേരിപ്പിക്കുക. CSR ഫണ്ടുകൾ / പരസ്യങ്ങൾ തുടങ്ങിയവ വഴി കമ്പനികൾക്കും ഇത്തരം സ്ഥാപനങ്ങളെ സഹായിക്കാനാകും. ജീവനക്കാർ വഴിയാണ് ചില കമ്പനികൾ CSR അപേക്ഷകൾ സ്വീകരിക്കുക.അത്തരം ബന്ധങ്ങൾ ഉപയോഗിച്ച് സഹായിക്കുക.
ഓഫീസ് സെക്രട്ടറി,
ശ്രീരാഘവപുരം സഭായോഗം,
ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട്,
പഴിച്ചയിൽ, പിലാത്തറ (പോസ്റ്റ്),
കണ്ണൂർ ജില്ല - 670504
ഇമെയിൽ വിലാസം
vedavidyaprathishtanam@gmail.com
ഫോൺ നമ്പർ
+91 7907673984
+91 9447322337
+91 8547410552
പ്രധാനപ്പെട്ട വിശേഷങ്ങൾ
നിങ്ങളുടെ സംഭാവനകളും പിന്തുണകളും നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>