മകരസംക്രാന്തിക്ക് സാന്ത്വന ഹസ്തവുമായി ശ്രീരാഘവപുരം സഭായോഗം

മകരസംക്രമ പുണ്യദിനം മാനവസേവക്കായി മാറ്റി വച്ച് ശ്രീരാഘവപുരം സഭായോഗം.
സഭായോഗം ആരോഗ്യ – സാമൂഹ്യക്ഷേമ വകുപ്പ് മകരസംക്രമ ദിവസം കേരളത്തിലെ 11 ജില്ലകളിലായി 73000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സാധുക്കൾക്ക് വിതരണം ചെയ്തു. 68 കുടുംബങ്ങൾക്കാണ് ഇത്തവണ നേരിട്ട് സഹായം നൽകിയത്. കൂടാതെ കൊല്ലം ജില്ലയിലെ കൊയിലോൺ പുവർ ഹോമിലെ 118 അന്തേവാസികൾക്ക് ഈ ദിവസം അന്നദാനം ചെയ്തു. സജ്ജനങ്ങളുടെ സംഭാവന സ്വീകരിച്ചാണ് സഭയുടെ ജീവകാരുണ്യപ്രവർത്തനം.

സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പിൻ്റെ ജില്ലാകമ്മിറ്റികളാണ് സഹായത്തിന് അർഹരായവരെ കണ്ടെത്തിയത്. വിവിധ സന്നദ്ധ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളികളായി.

വിതരണോദ്ഘാടനം സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് കോഴിക്കോട് ഡയരക്ടർ പുൽപ്പറമ്പിൽ വിഷ്ണു നമ്പൂതിരി പെരുമണ്ണയിൽ കിടപ്പുരോഗിക്കു നൽകിക്കൊണ്ട് നിർവ്വഹിച്ചു.

സഹായവിതരണത്തിൻ്റെ ജില്ല തിരിച്ചുളള റിപ്പോർട്ട്

തിരുവനന്തപുരം – 4
കൊല്ലം- Quilon Poor Home (118 inmates)
പത്തനംതിട്ട – 10
കോട്ടയം – 5
തൃശൂർ – 9
പാലക്കാട് – 4
മലപ്പുറം – 5
കോഴിക്കോട് – 10
വയനാട് – 3
കണ്ണൂർ – 13
കാസർകോട് – 5