കണ്ണൂർ ജില്ലയിലെ കക്കോണിയിൽ താമസിക്കുന്ന ജാനകിചേച്ചിക്ക് വയസ്സ് 70 കഴിഞ്ഞു. അരക്ക് താഴോട്ട് പൂർണ്ണമായും തളർന്നെങ്കിലും ഉറച്ച മനസ്സോടെ അവർ ഇന്നും സ്വന്തം ചെലവിനുള്ള പണം സ്വയം അധ്വാനിച്ച് കണ്ടെത്തുന്നു.
തുന്നലും കുട നിർമ്മാണവും വളരെ ഭംഗിയായി അനായാസം ജാനകിചേച്ചി ചെയ്യുന്നു.
ഉപയോഗിച്ചിരുന്ന തയ്യൽമെഷീൻ നന്നാക്കാൻ പറ്റാത്ത വിധം ഉപയോഗശൂന്യമായി എന്ന് അറിയിച്ചതിനെ തുടർന്ന് പകരം പുതിയൊരു ആധുനിക തയ്യൽമെഷീൻ
ശ്രീരാഘവപുരം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് അവർക്ക് വിഷുക്കൈനീട്ടമായി നൽകി.
ഇന്നലെ വിഷുസംക്രമത്തിന് കാഴ്ചപരിമിതിയുള്ള 10 പേർക്ക് വൈറ്റ് കെയ്ൻ നൽകാനും വിഷുദിനത്തിൽ 150 ഓളം പേർക്ക് ഭക്ഷണവും 50 പേർക്ക് പുതുവസ്ത്രവും എത്തിക്കാനും സാധിച്ചിരുന്നു.
ഇവരുടെയെല്ലാം മനസ്സ് നിറഞ്ഞ സന്തോഷവും നന്ദിയും ശ്രീരാഘവപുരം ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പിന് സഹായങ്ങൾ നൽകിവരുന്ന സജ്ജനങ്ങൾക്ക് സമർപ്പിക്കുന്നു.