SRSYPRD: 91/2022
06/08/2022
സാമ്പത്തികമായി അതീവ പിന്നോക്കാവസ്ഥയിലുള്ള ധാരാളം ഭിന്നശേഷി കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായം നൽകാൻ നമ്മിൽ പലരും മുന്നോട്ട് വന്നേക്കും. എന്നാൽ അതിലുപരി സ്വന്തം കാലിൽ നിൽക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിൽ പിന്തുണയാണ് അവർക്ക് ഗവൺമെൻ്റും സംഘടനകളും പൊതുസമൂഹവും നൽകേണ്ടത്.
ഭിന്നശേഷികുടുംബങ്ങൾക്ക് തൊഴിലവസരം നൽകുകയോ സ്വയം തൊഴിലിന് സാഹചര്യം ഒരുക്കുകയോ ചെയ്യുന്നതിനുള്ള വലിയ പരിശ്രമത്തിന് തുടക്കം കുറിച്ച് കൊണ്ട് ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമ വിഭാഗം ഒരു നോട്ട് ബുക്ക് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
10/09/2022 ന് കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പുത്തൂരിൽ ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ ഓഫീസ് ഉദ്ഘാടനവും ഒപ്പം നോട്ട് ബുക്ക് നിർമ്മാണ യൂണിറ്റിൻ്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നു.
അഞ്ച് പേർക്ക് പ്രൊഡക്ഷനിലും പത്തിൽ കൂടുതൽ പേർക്ക് മാർക്കറ്റിങ്ങിലും ജോലി നൽകി ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു സ്ഥിരവരുമാനം നൽകുവാൻ ഈ പദ്ധതിയിലൂടെ നമുക്ക് സാധിക്കും.
പ്രചോദനി നോട്ട് ബുക്ക് നിർമ്മാണ യൂണിറ്റ് കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പുത്തൂരിൽ 10/09/2022 ശനി രാവിലെ 10 മണിക്ക് ബഹു. കല്യാശ്ശേരി എം.എൽ.എ ശ്രീ. എം വിജിൻ ഉദ്ഘാടനം ചെയ്യുകയാണ്.
ചെയർമാൻ,
ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് & സോഷ്യൽ വെൽഫെയർ,
ശ്രീരാഘവപുരം സഭായോഗം
+91 99611 12822