ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് ഉണ്ണി പുത്തൂരിന്

SRSYPRD: 93/2022
15/08/2022

കേരളത്തിൽ നിന്നുള്ള മികച്ച സാമൂഹിക സംരംഭകൻ എന്ന I CAN foundation അംഗീകാരം കരസ്ഥമാക്കി ശ്രീ ഉണ്ണി പുത്തൂർ (ചെയർമാൻ, ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ്, ശ്രീരാഘവപുരം സഭായോഗം)

സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി I CAN ഫൗണ്ടേഷൻ, ഡൽഹി ലീല പാലസിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ ഉണ്ണി പുത്തൂരിന് ഹ്യൂമാനിറ്റേറിയൻ അവാർഡ് കൈമാറി.

അസാധാരണമായ സേവനത്തിനോ മാനുഷിക പ്രയത്നത്തിൻ്റെ സാമൂഹിക മേഖലയിലെ ഉയർന്ന പ്രകടനത്തിനോ ഉള്ള അംഗീകാരമായാണ് ഇത് നൽകുന്നത്. പരിശ്രമങ്ങൾ, കഴിവുകൾ, വിജയം എന്നിവ തിരിച്ചറിയുന്നതിനുള്ള ഒരു വേദിയായി Humanitarian Excellence Award പ്രവർത്തിക്കുന്നു.

ഇൻസ്പെയർ സ്ഥാപകൻ ആണ് ശ്രീ ഉണ്ണി പുത്തൂർ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഭിന്നശേഷി ദിനങ്ങളിൽ ഇൻസ്പയറിൻ്റെ അംഗങ്ങൾക്കാണ് കേരളസർക്കാർ അവാർഡ് ലഭിച്ചത്.

ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന സെക്രട്ടറി, ജെ സി ഐ പിലാത്തറ മുൻ സെക്രട്ടറി, സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം, ശ്രീ രാഘവപുരം സഭായോഗം, ആശ്രയ സ്വാശ്രയ സംഘം, ഹോപ്പ് പിലാത്തറ, നന്മ സേവാ സമാജം, പിലാത്തറ ഡോട്ട് കോം തുടങ്ങി വിവിധ സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു. കാസർകോട് ഗവ. സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെൻ്ററിൽ ലൈബ്രറേറിയനായിയും പ്രവർത്തിച്ചുവരുന്നു. ഭാര്യ: ശൈലജ (അധ്യാപിക പിലാത്തറ യു.പി സ്കൂൾ), മക്കൾ: ആദി മാധവ്, ഗൗതം ഗോവിന്ദ്

ശ്രീരാഘവപുരം സഭായോഗം ഏറെ അഭിമാനത്തോടെ ഈ നേട്ടത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

PR Department,
D-HSW, Sree Raghavapuram Sabhayogam