ശ്രീരാഘവപുരം സഭായോഗം അറത്തിൽ ബ്രഹ്മസ്വം നാലുകെട്ടിൽ ഗ്രന്ഥപൂജക്ക് കീഴാനെല്ലൂർ ഭവൻ നമ്പൂതിരി നേതൃത്വം നൽകി.
വിദ്യാരംഭം, വേദാരംഭം ചടങ്ങുകൾക്ക് ആമല്ലൂർ സംഗമേശൻ നമ്പൂതിരി നേതൃത്വം നൽകി.

തുടർന്ന് 16 ഉണ്ണികളും ആചാര്യന്മാരോടൊപ്പം സമുദായക്ഷേത്രങ്ങളായ ശ്രീരാഘവപുരം, ശ്രീകൃഷ്ണപുരം, ശ്രീഭദ്രപുരം ശ്രീഹരിപുരം എന്നീ നാലമ്പലങ്ങളിലും ദർശനം നടത്തി വേദഘോഷം ചെയ്തു.
പിന്നീട് ശ്രോത്രിയരത്നം വാച്ച മാധവവാദ്ധ്യാനെ സന്ദർശിച്ച് നമസ്കരിച്ചു. അദ്ദേഹം കുട്ടികളെ വേദമന്ത്രം ചൊല്ലിച്ചു.
തുടർന്ന് കുന്നരത്തു മൂകാംബിക ക്ഷേത്രം സന്ദർശിച്ച് വിദ്യാസ്വരൂപിണിയെ തൊഴുത് ഓത്തുകൾ ചൊല്ലി. അവിടെ കുട്ടികൾക്ക് കുടിക്കുനീർ വീത്തി.
വൈകീട്ട് ഒരു സംഘം കൈതപ്രത്ത് വിഷ്ണുപുരം ക്ഷേത്രത്തിലും ഒരു സംഘം തളിപ്പറമ്പ് മുളളൂൽ അമ്പലത്തിലും ആചാര്യരുടെ കൂടെ വാരം ചടങ്ങിൽ പങ്കെടുത്തു.
എഗ്ഡ നീലമന ഈശ്വരൻ നമ്പൂതിരി, അബ്ലിവാദ്ധ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജനാള പെരിയമന വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി, ധന്യ അന്തർജ്ജനം എഗ്ഡ നീലമന എന്നിവർ സംഘത്തെ അനുഗമിച്ചു.