സഹായഹസ്തം – പാരമ്പര്യ ക്ഷേത്രജീവനക്കാർക്കും ആശ്രിതർക്കുമുള്ള ധനസഹായപദ്ധതി
ആമുഖം
- ശ്രീരാഘവപുരം സഭായോഗം കേരളത്തിലെ വളരെ അവശത അനുഭവിക്കുന്ന ക്ഷേത്രജീവനക്കാർക്കും ആശ്രിതർക്കും വേണ്ടി ഒരുക്കുന്ന ഒരു ധനസഹായപദ്ധതിയാണ് സഹായഹസ്തം.
- ‘ഇൻഡിക് കളക്റ്റീവ് ട്രസ്റ്റ്’ എന്ന പ്രസ്ഥാനവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
- അപേക്ഷകരിൽ നിന്നും സഭായോഗം ജില്ലാ-ദേശസമിതികൾ നേരിൽ പരിശോധിച്ച് തെരഞ്ഞെടുക്കുന്ന 50 പേർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകുവാൻ സാധിക്കുക.
- മാസം 2500 രൂപ വീതം കുറഞ്ഞത് 1 വർഷം ഈ സഹായം നൽകുന്നതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം ?
- ശാരീരികമായോ സാമ്പത്തികമായോ വളരെയധികം അവശത അനുഭവിക്കുന്ന ശാന്തിക്കാർക്കും ശാന്തി ഉപജീവനവൃത്തി ആയിരുന്നവർക്കും അവരുടെ ആശ്രിതർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
- പാരമ്പര്യമായി കഴകം, വാദ്യം, അടിച്ചുതളി എന്നീ ക്ഷേത്രസേവകൾ ചെയ്തുവരുന്ന അവശകുടുംബങ്ങളെയും പരിഗണിക്കും.
അപേക്ഷാപത്രിക
- അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്ത ഫോം പൂരിപ്പിച്ച് 2024 ജൂലൈ 27 ന് മുമ്പ് ബന്ധപ്പെട്ട സഭായോഗം ജില്ലാസമിതി / ദേശസമിതി മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഫോം പൂരിപ്പിക്കുന്നതിന് ജില്ലാസമിതി / ദേശസമിതി ഭാരവാഹികളുടെ സഹായം തേടാവുന്നതാണ്.
- സഹായഹസ്തം അപേക്ഷാ ഫോറം
കൂടുതൽ വിവരത്തിന് / സഹായത്തിന് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൊല്ലം
സെക്രട്ടറി
പ്രകാശ് നമ്പൂതിരി ഉപ്പിലിശ്ശേരി
9847333991
പ്രസിഡൻ്റ്
വിഷ്ണു നമ്പൂതിരി പെരിയമന
6238148497
സെക്രട്ടറി
പെരിഗമന മാധവൻ നമ്പൂതിരി
9400484935
പ്രസിഡൻ്റ്
നാരായണൻ നമ്പൂതിരി പെരിങ്ങോട്
9497059782
പെരിഗമന മാധവൻ നമ്പൂതിരി
9400484935
പ്രസിഡൻ്റ്
നാരായണൻ നമ്പൂതിരി പെരിങ്ങോട്
9497059782
പ്രാദേശിക WhatsApp ഗ്രൂപ്പുകൾ
സെക്രട്ടറി
ശ്യാമള കെ. എൻ.
9746698775
പ്രസിഡൻ്റ്
പി. എസ്. പത്മനാഭൻ നമ്പൂതിരി
9446276797
ശ്യാമള കെ. എൻ.
9746698775
പ്രസിഡൻ്റ്
പി. എസ്. പത്മനാഭൻ നമ്പൂതിരി
9446276797
പ്രാദേശിക WhatsApp ഗ്രൂപ്പുകൾ
അപേക്ഷകളുടെ പരിശോധനയും ചുരുക്കപ്പട്ടിക തയ്യാറാക്കലും മറ്റും
- ഓരോ ജില്ലാസമിതിക്കും 3 നോമിനേഷൻ വീതം നൽകാം. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ദേശസമിതികൾ രൂപീകരിച്ചിട്ടുണ്ട് എന്നതിനാൽ ഓരോ ദേശസമിതിക്കും 1 നോമിനേഷൻ വീതം നൽകാം.
- ദേശസമിതി / ജില്ലാസമിതികൾ തങ്ങളെ ബന്ധപ്പെടുന്ന അപേക്ഷകരെ നേരിൽ സന്ദർശിച്ച് അവരുടെ അവസ്ഥ മനസ്സിലാക്കി അപേക്ഷാപത്രിക പൂരിപ്പിക്കുവാൻ ആവശ്യമായ സഹായം ചെയ്യണം. നൽകുന്ന വിവരങ്ങളുടെ സത്യസന്ധത പരമാവധി ഉറപ്പുവരുത്തി റിപ്പോർട്ട് തയ്യാറാക്കണം.
- ഗൃഹസന്ദർശനവേളയിൽ അപേക്ഷകനോടും കുടുംബത്തോടും ഒപ്പമുള്ള ഒരു ഫോട്ടോ എടുക്കണം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് ഇവയുടെ പകർപ്പ് ഫോണിൽ ശേഖരിക്കാവുന്നതാണ്.
- ജില്ലാ – ദേശസമിതികൾ 11 അംഗഎക്സിക്യുട്ടീവിൽ ചർച്ച ചെയ്ത് പിന്നീട് പരാതിക്ക് ഇട വരാത്ത വിധം തങ്ങളുടെ നോമിനേഷൻ സമർപ്പിക്കണം.
- ഏതെങ്കിലും ദേശത്ത് / ജില്ലയിൽ മതിയായ അപേക്ഷകർ ഇല്ലാത്ത പക്ഷം ആ ഒഴിവ് ഉചിതമായ രീതിയിൽ നികത്തുന്നതടക്കമുള്ള തീരുമാനങ്ങൾ കോർകമ്മിറ്റിയുടെ ചുമതലയിൽ ചെയ്യുന്നതായിരിക്കും.
- പബ്ലിക് റിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾക്ക് പ്രൊജക്റ്റ് ടീമിന് സഭായോഗം ഓഫീസ് ടീമിൻ്റെ സഹായം ലഭ്യമായിരിക്കും.
സഹായഹസ്തം പദ്ധതിയിൽ ദാതാവ് ആയി ചേരുവാൻ
- 30000 രൂപയോ ഗുണിതങ്ങളോ സ്കീമിൽ അടച്ച് ഭാഗഭാക്കാകാം.
- നിങ്ങൾക്ക് വേണ്ടി, തികച്ചും അർഹതയുള്ള ഒരു ക്ഷേത്രജീവനക്കാരന് / ക്ഷേത്രജീവനക്കാരൻ്റെ ആശ്രിതകുടുംബത്തിന് പ്രതിമാസം 2500 രൂപ വീതം ഒരു വർഷത്തേക്ക് നൽകുവാനും (ആകെ 30000 രൂപ) അവർക്ക് കൈത്താങ്ങേകുവാനും ഉള്ള ക്രമീകരണങ്ങൾ ജില്ലാ-ദേശസമിതികൾ വഴി സഭായോഗം ചെയ്യുന്നതാണ്.
- മേൽപ്പറഞ്ഞ വിധം സ്കീമിൽ ധനപരമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ സഭായോഗം ഓഫീസ് നമ്പറിൽ (8848896685) ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.
ഷെഡ്യൂൾ
പദ്ധതിനിർവ്വഹണത്തിൻ്റെ സമയക്രമം ഇപ്രകാരമാണ്.
- അപേക്ഷിക്കാനുള്ള സമയം – 27.07.24 വരെ
- ജില്ലാ – ദേശസമിതികൾക്ക് അപേക്ഷകരുടെ ഭവനം സന്ദർശിച്ച് പരിശോധിക്കാനുള്ള സമയം – 03.08.24 വരെ
- ജില്ലാ – ദേശസമിതികൾക്ക് ശുപാർശകൾ സമർപ്പിക്കാനുളള സമയം – 10.08.24 വരെ
- കോർ കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം അന്തിമലിസ്റ്റ് തയ്യാറാക്കാനുള്ള സമയം – 17.08.24 വരെ
- അന്തിമലിസ്റ്റിന് അംഗീകാരം നൽകാനുള്ള സംസ്ഥാനസമിതിയുടെ യോഗം – 18.08.24 ന്
- ധനസഹായവിതരണം ഉദ്ഘാടനം – 26.08.24 ന്
കോർ കമ്മിറ്റി
- ശ്രീ. ആർ. ഗണപതി പോറ്റി എടമന
- ശ്രീ. പെരികമന മാധവൻ നമ്പൂതിരി
- ശ്രീ. ശങ്കരൻ നമ്പൂതിരി മേക്കാട്
- ശ്രീമതി ശ്യാമള കെ. എൻ.
- ശ്രീ. മാധവൻ നമ്പൂതിരി പി.എസ്.
പ്രൊജക്റ്റ് നാൾവഴികൾ
- 04.07.2024
– പദ്ധതിക്ക് സംസ്ഥാനസമിതിയുടെ പ്രാഥമികഅംഗീകാരം
– കോർ കമ്മിറ്റി രൂപീകരണം - 05.07.2024
– കോർ കമ്മിറ്റി യോഗം - 07.07.2024
– സഭായോഗം ഭരണസമിതിയുടെ പ്രാഥമികഅംഗീകാരം - 14.07.2024
– മാസ്റ്റർ പ്ലാനിന് സംസ്ഥാനസമിതിയുടെ അംഗീകാരം