ധന്യമായ സ്വാതന്ത്ര്യദിനം

ഒറ്റമുറി വാടകവീട് തകർന്ന് ആശ്രയമില്ലാതായ രണ്ട് പെൺകുട്ടികളടക്കം നാലു കുട്ടികൾക്കും അമ്മൂമ്മക്കും ശ്രീരാഘവപുരം സഭായോഗം അടിയന്തരസഹായം നൽകിയത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

തൊഴിൽ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിപ്പോവുകയും കൊടിയ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത ഇവരുടെ മകൾ ഭുവനേശ്വരിയെ രക്ഷണം ട്രസ്റ്റിൻ്റെ സഹായത്തോടെ രണ്ടു ദിവസം മുന്നേ നാട്ടിൽ തിരിച്ചെത്തിക്കാൻ സാധിച്ച വിവരം സസന്തോഷം പങ്കുവക്കുന്നു. അമ്മയെ തിരിച്ചുകിട്ടിയ കുട്ടികൾക്കായി ഒരു കൊച്ചുഭവനം തയ്യാറാക്കി ഇന്നലെ ഗൃഹപ്രവേശച്ചടങ്ങ് നടത്തുവാനും സാധിച്ചിട്ടുണ്ട്.

ഭുവനേശ്വരിയമ്മയുടെ മോചനത്തിൽ നമ്മുടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനം അർത്ഥപൂർണ്ണമാവുകയാണ്. ദീനബന്ധുവായ ശ്രീരാമചന്ദ്രസ്വാമിയുടെ പ്രേരണയിൽ അർദ്ധപട്ടിണിയിലായ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും കൂടൊരുക്കിയതോടെ ഈ വർഷത്തെ കർക്കടകവും നമുക്ക് അക്ഷരാർത്ഥത്തിൽ ഒരു പുണ്യമാസമായിരിക്കുകയാണ്.

ഈ സദ്കർമ്മങ്ങളിൽ യഥാശക്തി ഭാഗഭാക്കായ ഓരോ സദ്വ്യക്തിക്കും പ്രണാമം. ഇനി കുട്ടികളുടെ വിദ്യാഭ്യാസം, പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികൾക്കും ഒരു കൈത്തൊഴിൽ … ഈശ്വരാനുഗ്രഹത്തിൽ, നമ്മുടെ കൂട്ടായ പ്രവർത്തനത്തിൽ, എല്ലാം നടക്കട്ടെ.

മാധ്യമവാർത്തകൾ