കാശ്മീർ ശ്രീശാരദാപീഠവുമായും കേന്ദ്രഗോത്രവിഭാഗമന്ത്രാലയവുമായും അടുത്ത ബന്ധമുള്ള മുതിർന്ന കലാ-സാംസ്കാരികപ്രവർത്തകൻ ശ്രീ. നിർമ്മൽ വൈദ് ഇന്ന് 31.12.2020 ന് രാവിലെ ശ്രീരാഘവപുരം സഭായോഗക്ഷേത്രത്തിൽ തൊഴുത് രാമനിലയം ബ്രഹ്മസ്വം മഠവും രണ്ടു വേദപാഠശാലകളും സന്ദർശിച്ചു.

പടിഞ്ഞാറെ ബ്രഹ്മസ്വം മഠത്തിൽ നൽകിയ സ്വീകരണത്തിൽ സഭായോഗം അദ്ധ്യക്ഷൻ പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി, മുഖ്യകാര്യദർശി പേർക്കുണ്ടി വാദ്ധ്യാൻ ഹരി നമ്പൂതിരി, ക്ഷേത്ര ഊരാളസഭ കൺവീനർ ജനാള പെരിയമന വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി, സാമൂഹ്യക്ഷേമവിഭാഗം ഡയരക്ടർ ശീരവള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു.

ക്ഷേത്രതിടമ്പുനൃത്തഅക്കാദമി ചെയർമാൻ ഡോ. ശ്രീരാമ അഗ്ഗിത്തായ, സാഹിത്യകാരൻ ശ്രീ. രാജൻ മുട്ടത്ത് എന്നിവരുമായി അദ്ദേഹം പ്രത്യേകം ചർച്ച നടത്തി.

ഉച്ചയൂണിനു ശേഷമാണ് ശ്രീ. വൈദ് മടങ്ങിയത്.
സഭായോഗത്തിന്റെ വിവിധധാർമ്മികപ്രവർത്തനങ്ങൾക്ക് ( വിശേഷിച്ച് വേദോദ്ധാരണം, ആദിവാസിക്ഷേമം, ഗോത്രകലകളുടെ സംരക്ഷണം എന്നീ മേഖലകളിൽ ) തന്റെ സഹായസഹകരണങ്ങൾ അദ്ദേഹം ഉറപ്പു നൽകി.