ശ്രീകൃഷ്ണപുരത്ത് രോഹിണിവാരം ആചരിച്ചു

ചെറുതാഴം ശ്രീകൃഷ്ണപുരം അമ്പലത്തിൽ തുലാമാസത്തിലെ രോഹിണിവാരം നടന്നു. ചെറുതാഴത്ത് പടിഞ്ഞാറെ പേർക്കുണ്ടി പെരിയമന മാധവൻ നമ്പൂതിരി, കിഴക്കെ പേർക്കുണ്ടി പെരിയമന ഹരി നമ്പൂതിരി , അറത്തിൽ വടക്കെ മാങ്കുളം കൃഷ്ണൻ നമ്പൂതിരി എന്നീ ഊരാളർ മണ്ഡപത്തിൽ വച്ചുനമസ്കാരം ചെയ്തു. ശ്രീരാഘവപുരം സഭായോഗം…

ശ്രീരാഘവപുരം വേദപാഠശാലയിൽ ജ്യോതിഷപഠനം (ബാലബോധനം) ആരംഭിച്ചു

പ്രസിദ്ധജ്യോതിഷപണ്ഡിതനായ ചെറുവള്ളി നാരായണൻ നമ്പൂതിരിയാണ് വേദവിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ശ്രീരാഘവപുരം വേദപാഠശാലകളിൽ 12 വർഷത്തെ വേദപഠനത്തിൻ്റെ ഭാഗമായി വേദാംഗങ്ങളിലും ശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും കുട്ടികൾക്ക് അടിസ്ഥാനപരിചയം നൽകി വരുന്നു. വാസനയും താല്പര്യമുള്ളവർക്ക് ഭാവിയിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം നേടാനും പാഠശാലയിൽ സൗകര്യമുണ്ടാകും. വേദം, വേദാംഗം,…

Vijayadasami Celebrations

ശ്രീരാഘവപുരം സഭായോഗം അറത്തിൽ ബ്രഹ്മസ്വം നാലുകെട്ടിൽ ഗ്രന്ഥപൂജക്ക് കീഴാനെല്ലൂർ ഭവൻ നമ്പൂതിരി നേതൃത്വം നൽകി. വിദ്യാരംഭം, വേദാരംഭം ചടങ്ങുകൾക്ക് ആമല്ലൂർ സംഗമേശൻ നമ്പൂതിരി നേതൃത്വം നൽകി. തുടർന്ന് 16 ഉണ്ണികളും ആചാര്യന്മാരോടൊപ്പം സമുദായക്ഷേത്രങ്ങളായ ശ്രീരാഘവപുരം, ശ്രീകൃഷ്ണപുരം, ശ്രീഭദ്രപുരം ശ്രീഹരിപുരം എന്നീ നാലമ്പലങ്ങളിലും…