രാമകഥാശ്രവണ ദിനങ്ങൾ നിറഞ്ഞ കർക്കിടകം വിട ചൊല്ലാറായി. കൃഷ്ണ പാട്ടിൻ്റെ സ്വരമാധുരി നിറയ്ക്കാൻ ഒരു പൊന്നിൻ ചിങ്ങം കൂടെ വരവായി. തിരുവോണവും അഷ്ടമിരോഹിണിയും ആവണി അവിട്ടവും ചിങ്ങമാസത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് നിറം പകരുന്നു.
🌹🥀🌺🌸🌼🌻🌷
നിങ്ങളുടെ ഭവനങ്ങളിൽ ചിങ്ങമാസത്തിൽ നടത്താറുള്ള ചടങ്ങുകളെ കുറിച്ച് ഒരു ലഘുവിവരണം തയ്യാറാക്കാൻ ശ്രമിക്കുമല്ലോ!
അമ്മമാരോടും മുത്തശ്ശിമാരോടും ചോദിച്ച് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂർത്തിയാക്കി അയച്ചു തരൂ!!
കേരളത്തിൽ തെക്ക് മുതൽ വടക്കു വരെ നമുക്ക് പരിചയം ഉള്ള അല്ലെങ്കിൽ മുന്നേ നടന്നു വന്ന ചടങ്ങുകൾ (അന്യം നിന്നുപോയവ ഉൾപ്പെടെ) ശേഖരിച്ച് പ്രസിദ്ധപ്പെടുത്താൻ ശ്രീരാഘവപുരം സഭായോഗം ഒരു എളിയ ശ്രമം നടത്തുന്നു.
ചടങ്ങുകളുടെ ചെറുവീഡിയോ അയച്ചു തന്നാൽ അവ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
നമ്മുടെ പഴമയും പാരമ്പര്യവും പ്രൗഢിയും തുളുമ്പുന്ന ചിങ്ങമാസത്തിലെ ചടങ്ങുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ ഏവരെയും സാദരം ക്ഷണിക്കുന്നു.
വിവരങ്ങൾ താഴെ കാണുന്ന ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തുക. 👇
https://forms.gle/t5kT4fs3spYaKQs57
srsyprdept@gmail.com
For More Details Contact +91 94460 28489