JWALA 2024
ശ്രീരാഘവപുരം സഭായോഗം ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 6 മുതൽ 22 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ത്രിദിനക്യാമ്പ് “ജ്വാല ’24”
മെയ് 31, ജൂൺ 1, ജൂൺ 2 തീയതികളിൽ കണ്ണൂർ ജില്ലയിലെ പിലാത്തറ ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ.
പുതുതലമുറയിലെ കുട്ടികളുടെ സാമൂഹിക – സാംസ്ക്കാരിക – വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് ഒരു കരിയർ അക്കാദമി രൂപീകരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ തുടർപ്രവർത്തനം എന്ന നിലയിൽ online + offline ക്ലാസ്സുകളിലൂടെ രാജ്യാന്തരതലത്തിൽ നടക്കുന്ന മത്സരപരീക്ഷകൾക്ക് അടക്കം പങ്കെടുക്കാവുന്ന വിധം നമ്മുടെ കുട്ടികളുടെ കഴിവ് വികസിപ്പിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം.
കുട്ടികളിൽ അർപ്പണമനോഭാവം വളർത്തിയെടുത്ത് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പിക്കുവാനുള്ള ഈ ഉദ്യമത്തിൽ എല്ലാ രക്ഷിതാക്കളുടെയും പിന്തുണയും സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു