ഷോഡശക്രിയകളുടെ സംരക്ഷണം – സഹായവുമായി ശ്രീരാഘവപുരം സഭായോഗം
ധർമ്മവഴികളിലൂടെ മുന്നേറുന്ന ശ്രീരാഘവപുരം സഭായോഗം ഒരു കുട്ടിയുടെ ഉപനയനം നടത്തി. ഉപനയനം ഇല്ലത്ത് വച്ച് നടത്താൻ ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുട്ടിയുടെ പിതാവ് സഭായോഗം കുടുംബക്ഷേമ ഡിപ്പാർട്ട്മെന്റിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിപ്പാർട്ട്മെന്റ് മീറ്റിംഗ് കൂടുകയും ഉപനയനം നടത്തി കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് വളരെ ലളിതമായി ജൂൺ 29 ന് ഉപനയനവും പിന്നീട് തുടർന്നുള്ള ക്രിയകളും നടത്തി. ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വച്ചു നടന്ന ചടങ്ങുകൾക് വി ജെ പി നാരായണൻ നമ്പൂതിരി, വി ജെ പി വിഷ്ണു നമ്പൂതിരി, എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. സഭായോഗം ഭരണസമിതി അംഗങ്ങൾ, വേദ പാഠശാലകളിലെ ആചാര്യൻമാർ , വിദ്യാർത്ഥികൾ, മറ്റു ജീവനക്കാർ, കുട്ടിയുടെ ബന്ധുക്കൾ ചേറ്റൂരില്ലത്തെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്വന്തം ഇല്ലത്തെ ചടങ്ങ് പോലെ ചേറ്റൂരില്ലത്തെ കുടുംബാംഗങ്ങൾ ആദ്യാവസാനം പങ്കു കൊണ്ടത് ശ്രദ്ധേയമായി.
ഈ സത്കർമ്മത്തിൽ പല തരത്തിൽ പങ്കു ചേർന്ന എല്ലാ ധർമ്മകാംക്ഷികൾക്കും സഭായോഗം ഭരണസമിതി കൃതജ്ഞത രേഖപ്പെടുത്തുന്നു.
ശ്രീരാഘവപുരം സഭായോഗം നടത്തുന്ന ധർമ്മ പ്രവർത്തനങ്ങളിൽ യഥാശക്തി സംഭാവന നൽകുവാനും, മറ്റുള്ളവരിലേക്ക് വിവരങ്ങൾ കൈമാറാനും ശ്രമിക്കുമല്ലോ.