ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്

SRSYPRD: 81/2022
01/07/2022

ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്

ശ്രീരാഘവപുരം സഭായോഗത്തിന്റെ അഡ്മിനിസ്ട്രേഷൻ & ഫിനാൻസ് മാനേജർ ആയി ശ്രീ. താന്നിക്കാട്ട് സന്തോഷ് നമ്പൂതിരി സ്ഥാനം ഏറ്റെടുത്ത വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും അറിയിക്കുകയാണ്.

രാജ്യത്തിനകത്തും പുറത്തും പ്രശസ്തസ്ഥാപനങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും ഭാഗമായി 20 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് കോട്ടയം കുമാരനെല്ലൂർ സ്വദേശിയായ ശ്രീ. സന്തോഷ് താന്നിക്കാട്.

മികച്ച സംരംഭകൻ, അദ്ധ്യാപകൻ, പ്രൊജക്ട് മാനേജർ തുടങ്ങി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിൻ്റെ സേവനം സഭായോഗത്തിന് മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല.

സുസ്ഥിരവികസനം എന്ന ആശയത്തിൻ്റെ വക്താവും പ്രയോക്താവും കൂടിയാണ് ഈ ബഹുമുഖപ്രതിഭ.

ഇന്ന് 01.07.2022 ന് രാവിലെ ശ്രീരാഘവപുരം വലിയമ്പലത്തിൽ നെയ്യമൃത് വച്ച് പ്രാർത്ഥിച്ച ശേഷം ശുഭമുഹൂർത്തത്തിൽ അദ്ദേഹം ഔദ്യോഗികമായി പള്ളം ജയകൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് സ്ഥാനമേറ്റെടുത്തു.

സഭായോഗത്തെ ഭാരതത്തിലെ മികച്ച ഹൈന്ദവ ധർമ്മസംഘടനകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി അദ്ദേഹം നമ്മോടൊപ്പം പ്രവർത്തിക്കും.

ഭരണ സമിതിക്കു വേണ്ടി
ചെയർപേഴ്സൺ, PRD