പുലിയന്നൂര് എടമന നാരായണൻ നമ്പൂതി ദീക്ഷ സ്വീകരിക്കുന്നു

SRSYPRD: 83/2022
10/07/2022

പ്രിയപ്പെട്ടവരേ,

കേരളത്തിലെ ആസ്തികജനങ്ങൾക്ക് സന്തോഷവും പ്രതീക്ഷയുമേകി ഒരു സദ് വ്യക്തി കൂടി ശങ്കരമഠത്തിലേക്ക് സന്യസിക്കുകയാണ്.

ബ്രഹ്മശ്രീ. പുലിയന്നൂര് എടമന നാരായണൻ നമ്പൂതിരിയാണ് തുരീയാശ്രമസ്വീകരണവുമായി ബന്ധപ്പെട്ട വൈദികചടങ്ങുകൾ അനുഷ്ഠിച്ചു കൊണ്ട് ആചാര്യപരമ്പരയുടെ ഭാഗമാകുന്നത്.

തൃച്ചംബരം, തൃക്കൈക്കാട്ട്, തിരുനക്കര, മുഞ്ചിറ ഇവിടങ്ങളിലെല്ലാം ശാഖകളുള്ള, ശ്രീരാമസ്വാമി പരദേവതയായുള്ള, തോടകാചാര്യരാൽ സ്ഥാപിതമായ, ബദരീനാഥം ഉപരിപീഠമായുള്ള, എടയിൽ മഠത്തിലേക്കാണ് സന്യാസം. മൂപ്പിൽ സ്വാമിയാരായ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദതീർത്ഥയിൽ നിന്നാണ് നാരായണൻ നമ്പൂതിരി ദീക്ഷ സ്വീകരിക്കുന്നത്.

കന്യാകുമാരിയിലെ മുഞ്ചിറമഠത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ സഭായോഗം ഉപാദ്ധ്യക്ഷൻ ജനാള പെരിയമന ഈശ്വരവാദ്ധ്യാൻ്റെ നേതൃത്വത്തിൽ ഒരു പ്രതിനിധിസംഘം ഇന്നലെ കണ്ണൂരിൽ നിന്നു യാത്ര തിരിച്ചു.

വൈദിക വർണ്ണാശ്രമധർമ്മത്തിൻ്റെ പോഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ നമുക്ക് മാർഗ്ഗദർശനമേകാൻ പുതിയ സ്വാമിയാർക്ക് ഈശ്വരൻ അനുഗ്രഹമേകട്ടെ എന്ന് പ്രാർത്ഥിക്കാം.

സഭായോഗം ഭരണസമിതിക്ക് വേണ്ടി
ധന്യ അന്തർജ്ജനം, ചെയർപേഴ്സൺ – PRD