ശ്രീ രാഘവപുരം സഭയോഗം ഇന്ന് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന നിരവധി ബ്രാഹ്മണ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൻ്റെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടിവുണ്ടായിട്ടും, ശ്രീ രാഘവപുരം ഉൾപ്പെടെ 40 ഓളം ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ട അവകാശങ്ങൾ നിലനിർത്താൻ സഭയോഗം കുടുംബങ്ങൾക്ക് കഴിഞ്ഞു. ബോധ്യാനയുടെ യഥാർത്ഥ അനുയായികൾ എന്ന നിലയിൽ, അവർ ‘ഷോഡശ’ ആചാരങ്ങൾ ആചരിക്കുന്നതിന് സമർപ്പിതരാണ്. അടുത്തിടെയുണ്ടായ പുനരുജ്ജീവനത്തെ തുടർന്ന്, സഭയോഗം ശ്രീ രാഘവപുരത്തെ സമുദായ ക്ഷേത്രത്തിന് സമീപം യജുർവേദ വിദ്യാലയം തുറന്നു. ഗുരുകുല പരിശീലന സമ്പ്രദായത്തിൽ ഏഴ് കുട്ടികൾ ഇവിടെ യജുർവേദ സംഹിത പഠിക്കുന്നു. വിവിധ ബ്രാഹ്മണ സംഘടനകളിൽ നിന്നും സന്യാസ ഉത്തരവുകളിൽ നിന്നും പൊതുവെ ഭക്തരായ ഹിന്ദുക്കളിൽ നിന്നും സഭയോഗത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.
വേദമാണ് ബ്രാഹ്മണ്യത്തിൻ്റെയും വർണ്ണാശ്രമധർമ്മത്തിൻ്റെയും നിലനിൽപ്പിന് ആശ്രയം എന്ന ബോധ്യത്തിൽ അതിനെ ആധാരമാക്കിയാണ് എല്ലാ പ്രവർത്തനങ്ങളും. 12 മേഖലകളിലായാണ് നിലവിൽ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്. ഇവയെ പറ്റി ലഘുവിവരണം താഴെ നൽകുന്നു.
1) വേദ വിദ്യാ പ്രതിഷ്ഠാനം
കേരളത്തിൻ്റെ തെക്കും വടക്കും മദ്ധ്യത്തിലുമായി നാല് ഗുരുകുല വേദപാഠശാലകൾ നടന്നുവരുന്നു. 12 വർഷമാണ് അദ്ധ്യയനം. 27 കുട്ടികളാണ് നിലവിൽ പഠിക്കുന്നത്. കേരളത്തിൻ്റെ വൈദികപാരമ്പര്യത്തെ യഥാവിധി സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരുടെ വലിയ കൂട്ടായ്മയായി വേദവിദ്യാപ്രതിഷ്ഠാനം കുറഞ്ഞ കാലയളവിൽ ഉയർന്നുവന്നിരിക്കുകയാണ്.
3) സഭായോഗം അക്കാദമി
സമുദായത്തിനകത്തും പുറത്തുമുള്ളവർക്ക് ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സൗകര്യം ഒരുക്കുകയും രാഷ്ട്രപുരോഗതി സാദ്ധ്യമാക്കുകയും ആണ് അക്കാദമി ചെയ്യുന്നത്.
സിവിൽ സർവ്വീസ്, യു പി എസ് സി പഠിതാക്കൾക്കായി റസിഡൻഷ്യൽ & നോൺ റസിഡൻഷ്യൽ കോച്ചിങ് വിങ്ങുകൾ പ്രവർത്തിക്കുന്നു. സെമിനാറുകൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവയും പ്രതിമാസം മുടങ്ങാതെ നടന്നുവരുന്നു.
5) ഔഷധമിത്ര
ഔഷധമിത്ര ഹെർബൽ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ച് കേന്ദ്ര കാർഷിക മന്ത്രാലയത്തിൻ്റെയും ആയുഷ് മന്ത്രാലയത്തിൻ്റെയും മാർഗ്ഗനിർദ്ദേശത്തിൽ വൻതോതിൽ ഔഷധകൃഷി നടപ്പിലാക്കുവാൻ ശ്രമിച്ചു വരുന്നു.
7) ചരിത്രഗവേഷണ കൗൺസിൽ
ബ്രാഹ്മണരെയും ധർമ്മത്തെയും ഇകഴ്ത്തുന്ന വിധത്തിൽ രേഖപ്പെടുത്തിയ കേരളചരിത്രത്തെ ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്താനുള്ള ഉദ്യമം. താളിയോലകൾ, കുളങ്ങൾ, നാലുകെട്ടുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനും പരിശ്രമിക്കുന്നു. 3000 പുസ്തകങ്ങളുടെ ഗ്രന്ഥശാല ഉണ്ട്.
9) ക്രിയാ സംരക്ഷണ-സഹായ വേദി
ഗൂഹ്യസൂത്രപ്രകാരമുള്ള കർമ്മങ്ങൾക്ക് വേണ്ട സാമഗ്രികൾ പാഠശാലകളും ക്ഷേത്രങ്ങളും കേന്ദ്രമാക്കി സംഭരിച്ച് ലഭ്യമാക്കുവാനും കർമ്മങ്ങൾ പാരമ്പര്യചിട്ട വിടാതെ ചെയ്യുവാൻ വേണ്ട സഹായമൊരുക്കുവാനും പ്രയത്നിക്കുന്നു.
11) സംഗീതസഭ
പ്രമുഖസംഗീതജ്ഞരുടെ സഹായത്തോടെ ശാസ്ത്രീയസംഗീതത്തെ പരിപോഷിപ്പിക്കാനുള്ള ഉദ്യമം. സംഗീതപാഠശാലയും നടക്കുന്നു.
2) ബാലികാധർമ്മ പാഠശാലകൾ
ഗുരുകുലവേദപാഠശാലകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ഈ പാഠശാലകൾ സമുദായത്തിലെ പെൺകുട്ടികൾക്ക് ധാർമ്മികവിദ്യാഭ്യാസം പകർന്നുനൽകുന്നു. സംസ്കൃതം, സംഗീതം, ഗൃഹധർമ്മം, ബ്രാഹ്മണ ജീവിതചര്യകൾ ഇവയിൽ പരിശീലനം ലഭിക്കുന്നു.
4) ദേവസ്വം ഊരാളസഭ
ഊരായ്മ ദേവസ്വങ്ങളുടെ സംരക്ഷണം, അന്യാധീനപ്പെട്ടതും ഗവൺമെൻ്റ് ഏറ്റെടുത്തതുമായ ദേവസ്വം ഭൂസ്വത്തുകൾക്കു വേണ്ടിയുള്ള നിയമപോരാട്ടം, സ്വന്തമായി ദേവസ്വം ബോർഡ് രൂപീകരിച്ച് ദേവസ്വങ്ങളുടെ ഭരണത്തിന് അധികാരികളായ ഊരാളർക്ക് വേണ്ട സഹായങ്ങൾ ചെയ്യൽ, ആചാരാനുഷ്ഠാനങ്ങളുടെ പാലനം, ക്ഷേത്രഅടിയന്തരക്കാരുടെ ക്ഷേമം ഇവയാണ് പ്രവർത്തനങ്ങൾ. നിലവിൽ 6 ജില്ലകളിൽ ഊരാളസഭയുടെ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംസ്കൃത-പുരാണപഠനത്തിന് പദ്ധതിയുണ്ട്.
6) മേധ ഡിജിറ്റൽ
മേധ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന നോൺ-പ്രോഫിറ്റ് കമ്പനി സ്ഥാപിച്ച് സമുദായാംഗങ്ങൾക്കും പുറത്തും തൊഴിൽ പരിശീലനം, Soft skill ട്രെയിനിങ്ങ് ഇവ നൽകുന്നു. സ്വന്തമായ ഒരു ERP പ്രൊഡക്ട് വികസിപ്പിച്ചു വരികയാണ് ഈ സംഘം.
8) സഭായോഗം സഹധർമ്മം
സമുദായാംഗങ്ങൾക്ക് വധൂവരന്മാരെ കണ്ടെത്താൻ സഹായിക്കുന്ന വൈവാഹികവേദി
10) സാന്ത്വനം പ്രതിഷ്ഠാനം
സഭായോഗം സാമൂഹ്യക്ഷേമവിഭാഗം എല്ലാ ജില്ലകളിലും യൂണിറ്റോടെ രോഗികൾക്കും വിദ്യാർത്ഥികൾക്കും സഹായം നൽകുന്നു. ജാതി മത രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെയാണ് സേവനം. ദുരിതാശ്വാസപ്രവർത്തനങ്ങളും നടത്തുന്നു.
12 ) ഗോമിത്ര [https://sreeraghavapuram.in/ml/gomitra-ml/]
താല്പര്യമുള്ള സമുദായാംഗങ്ങൾക്ക് വളർത്തുപശുക്കളെ നൽകാനുള്ള ബൃഹദുദ്യമം. ഇന്ത്യൻ ജനുസ്സുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഈ പദ്ധതി നല്ല രീതിയിൽ നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഗോമിത്ര പേജ് സന്ദർശിക്കുക.
സുസ്ഥിരവികസനമാതൃകയാണ് എല്ലാ പദ്ധതികളിലും ഈ സംഘടന പിന്തുടരുന്നത്. ആത്മാർത്ഥമായി സേവനം ചെയ്യുന്ന യുവനിരയും കഴിവിനൊത്തു ധനസഹായം ചെയ്യുന്ന സജ്ജനങ്ങളും നല്ല നേതൃത്വവും സഭായോഗത്തിന് മുതൽക്കൂട്ടായി വരുന്നു. ശങ്കരാചാര്യ മഠങ്ങളിലെ സ്വാമിയാർമാരുടെ അനുഗ്രഹവുമുണ്ട്. സാമ്പത്തികകാര്യങ്ങൾക്ക് എക്സ്റ്റേണൽ ഓഡിറ്റുണ്ട്. ആദായനികുതി ഇളവിന് സംഘടന ആപേക്ഷിച്ചിട്ടുണ്ട്.
സഭായോഗത്തിൻ്റെ പ്രവർത്തനങ്ങൾ കേരളത്തിൽ പൊതുവേ അറിയപ്പെട്ടു വരുന്നതേയുള്ളൂ. ഇതിനായി പബ്ലിക് റിലേഷൻസ് വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. സ്വസ്തി മാഗസിൻ നൽകിവരുന്ന സഹായവും പ്രോത്സാഹനവും ശ്ലാഘനീയമാണ്.