എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ

ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ അസി. പ്രൊഫസർ നാരായണൻ നമ്പൂതിരി, “എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ” എന്ന വിഷയത്തിൽ സംസാരിക്കുന്നു. ഓൺലൈൻ ആയി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വിഷയം : എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ
എപ്പോൾ : നവംബർ 14 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ
എവിടെ : https://meet.google.com/kei-irib-vfn

പ്രൊഫ. നാരായണൻ നമ്പൂതിരി

ചെറുതാഴം കുളപ്പുറം നീർങ്ങാട്ട് ഇല്ലം നാരായണൻ നമ്പൂതിരി. കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫസർ. കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1997ൽ B. Tech, സിവിൽ എഞ്ചിനീയറിംഗ് honours ബിരുദം. തുടർന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ എം. ടെക് ബിരുദം. കേരള വാട്ടർ അതോറിറ്റിയിൽ 10 വർഷത്തോളം അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ KWA, KSEB അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ, GATE തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഉയർന്ന സ്കോർ എന്നിവ നേടാൻ കഴിഞ്ഞു.അധ്യാപനത്തോട് ഉള്ള അദമ്യമായ താത്പര്യം കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. തുടർന്ന് കേരള വാട്ടർ അതോറിറ്റി യിൽ നിന്നും ജോലി ഒഴിഞ്ഞ് കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി 2012 മുതൽ സേവനം അനുഷ്ഠിക്കുന്നു. ഐ ഐ ടി ബോംബെയിൽ നിന്നും സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ Functionally graded plate strucures ൽ PhD പൂർത്തി ആക്കി പ്രബന്ധം സമർപ്പിച്ചു. ഇപ്പോൾ കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സേവനം അനുഷ്ഠിക്കുന്നു.ഭാര്യ -സരസ്വതി കുഞ്ഞിമംഗലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപിക. അമ്മ ദ്രൗപതി അന്തർജനം. അമ്മാത്ത് -കുന്നരു കല്ലമ്പള്ളി. മക്കൾ നയൻ ശങ്കർ 10 ആം ക്ലാസ്സിലും വരദ 6ആം ക്ലാസ്സിലും പഠിക്കുന്നു.ഏട്ടൻ എൻ. ഐ വിഷ്ണു നമ്പൂതിരി തിരുവനന്തപുരം വിക്രം സാരാബായ് സ്പേസ് സെന്ററിൽ ശാസ്ത്രജ്ഞൻ ആയി വിരമിച്ചു.3 സഹോദരിമാർ.

അസി. പ്രൊഫ. നാരായണൻ നമ്പൂതിരി

കാര്യപരിപാടി

പ്രാർത്ഥന അനൂപ് വിഷ്ണു
സ്വാഗതംമേഘ ആർ ശർമ്മ
മുഖ്യാതിഥിയെ പരിചയപ്പെടുത്തൽ പൗർണമി എം
നന്ദി പ്രകാശനം ചൈത്ര എം
അവതാരകർ ആർദ്ര, നിരഞ്ജന ഗോവിന്ദ്