ശ്രീരാഘവപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ചെറുതാഴം രാമപാദം യജുർവ്വേദപാഠശാല, പഴിച്ചയിൽ ചേറ്റൂർ യജുർവ്വേദപാഠശാല എന്നിവിടങ്ങളിലെ വേദവിദ്യാർത്ഥികളും അവരുടെ ഗുരുക്കന്മാരും നാലു ദിവസം കാഞ്ചീപുരത്ത് ജഗദ്ഗുരു ശങ്കരാചാര്യ കാഞ്ചി പീഠാധിപതി ശ്രീ ശ്രീ വിജയേന്ദ്രസരസ്വതി മഹാ സ്വാമികളുടെ തിരുസന്നിധിയിൽ തൈത്തിരീയസംഹിതാ മുറജപം നടത്തി. സ്വാമിയാരുടെ…
ബദരീനാഥിൽ പുതിയ റാവൽജി സ്ഥാനമേറ്റു
ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ വൈഷ്ണവക്ഷേത്രമായ ബദരീനാഥ് ധാമിൽ പുതിയ റാവൽജിയെ അവരോധിച്ചു. കണ്ണൂർ ജില്ലയിലെ ചെറുതാഴം കുളപ്രത്ത് വാരണക്കോട് ബ്രഹ്മശ്രീ. അമർനാഥ് നമ്പൂതിരിയാണ് റാവൽജി (ബദരീനാഥ് മുഖ്യപുരോഹിതർ) ആയി സ്ഥാനാരോഹണം ചെയ്തത്. ഒരു ദശാബ്ദത്തിലേറെയായി എച്ച്. എച്ച്. റാവൽജി സ്ഥാനം അലങ്കരിച്ചുവരുന്ന ബ്രഹ്മശ്രീ.…
ഗുരുപൂർണിമ ആഘോഷം
ശ്രീരാഘപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ഗുരുപൂർണിമ ആഘോഷങ്ങൾ ഇന്ന് രാവിലെ മണിക്ക് വിവിധ പാഠശാലകളിലായി നടന്നു. പിലാത്തറ ചേറ്റൂർ, ചെറുതാഴം രാമപാദം, തൃച്ചംബരം നടുവിൽ മഠം, കുറിച്ചിത്താനം തോട്ടം പാഠശാലകളിൽ രാവിലെ വേദഘോഷത്തിനു ശേഷം ആചാര്യവന്ദനം, പുഷ്പാർച്ചന, വ്യാസവന്ദനം എന്നീ ചടങ്ങുകൾ നടത്തി.ഉച്ചയ്ക്ക്…
വിജയികളെ അനുമോദിച്ചു
ശ്രീരാഘവപുരം സഭായോഗം 2023 വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വേദപാഠശാല വിദ്യാർത്ഥികളെ അനുമോദിച്ചു. 29/06/2023 വ്യാഴാഴ്ച നടന്ന ലളിതമായ ചടങ്ങിൽ ആലപ്പടമ്പ് പുതിയില്ലം മാധവ്, ചെറിയൂർ മുല്ലപ്പള്ളി ദേവ നാരായണൻ എന്നിവർക്ക് റിട്ട. പ്രൊഫസർ ഡോ.പി. മനോഹരൻ സമ്മാനദാനം…
ഗുരുവന്ദനവും ഗുരുപൂർണ്ണിമ ആഘോഷവും
ശ്രീരാഘവപുരം സഭായോഗം രാമപാദം, ചേറ്റൂർ, തൃച്ചംബരം നടുവിൽമഠം യജ്ജുർവ്വേദ പാഠശാലകളിലും, തോട്ടം സാമവേദ പാഠശാലയിലും ഇന്ന് ഗുരുവന്ദനവും ഗുരുപൂർണ്ണിമ ആഘോഷവും നടന്നു. രാമപാദം പാഠശാലയിൽ ശങ്കരൻ, വിനയ് എന്നിവരുടെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയിൽ അർജുൻ സ്വാഗതം പറഞ്ഞു. നവനീത് അധ്യക്ഷത…
തൃച്ചംബരത്ത് വേദപാഠശാല
തൃച്ചംബരത്ത് നടുവിൽ മഠത്തിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ വേദപാഠശാല ആരംഭിച്ചു. തൃച്ചംബരത്ത് ആദിശങ്കരാചാര്യമഠങ്ങളിലൊന്നായ നടുവിൽ മഠത്തിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഗുരുകുലയജുർവ്വേദപാഠശാല ആരംഭിച്ചു. ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ നേർശിഷ്യന്മാർ വേദശിക്ഷണത്തിനും അദ്വൈതവേദാന്തപ്രബോധനത്തിനും പന്ത്രണ്ട് നൂറ്റാണ്ട് മുന്നേ സ്ഥാപിച്ച അപൂർവ്വമായ ചതുർമഠസമുച്ചയമാണ് തൃച്ചംബരത്തുള്ളത്. ഇതിൽ യജുർവ്വേദശിക്ഷണത്തിന് വേണ്ടി…
വേദപഠനത്തോടൊപ്പം സ്ക്കൂൾ പഠനവും
ശ്രീരാഘവപുരം വേദപാഠശാലയ്ക്ക് അഭിമാന നിമിഷങ്ങൾ ചേറ്റൂർ പാഠശാലയിലെ ആലപ്പടമ്പ് പുതിയില്ലം മാധവ് , രാമപാദം പാഠശാലയിലെ ചെറിയൂർ മുല്ലപ്പള്ളി ദേവനാരായണൻ എന്നിവർ യഥാക്രമം 9 A+, 8 A+ എന്നിങ്ങനെ നേടി അഭിമാനാർഹമായ വിജയമാണ് കരസ്ഥമാക്കിയത്. വേദപഠനത്തോടൊപ്പം സ്ക്കൂൾ പഠനവും നടത്തി…
ബ്രാഹ്മണ ഏവ ബ്രഹ്മവർച്ചസം ദധാതി
വൈദികധർമ്മത്തിനു വേണ്ടി സ്വജീവിതം സമർപ്പിച്ച ധന്യാത്മാവ് വാച്ച മാധവവാദ്ധ്യാൻ നമ്പൂതിരി ഇനി ദീപ്തമായ ഓർമ്മ. ഇക്കഴിഞ്ഞ മകരത്തിലെ കാർത്തിക നക്ഷത്രത്തിൽ നൂറാം പിറന്നാൾ ആചരിച്ച ഈ മഹാനുഭാവൻ ഭഗവാൻ്റെ കൃപാകടാക്ഷം കൊണ്ട് അതിനുശേഷവും ഏതാനും മാസങ്ങൾ വേദമന്ത്രങ്ങൾ മനനം ചെയ്തും സഹസ്രനാമം…
വേദസത്രത്തിൽ
വേദസത്രത്തിൽ സാന്നിധ്യം അറിയിച്ച് ശ്രീരാഘവപുരം സഭായോഗം വേദ പാഠശാലകൾ ജഗദ്ഗുരു ശ്രീമദ് ശങ്കരഭഗവത്പാദരുടെ ജന്മദേശമായ കാലടിയിൽ വെച്ചു നടന്ന വേദപാരായണത്തിൽ ശ്രീരാഘവപുരം സഭായോഗം വേദ പാഠശാല ആചാര്യൻമാരും വിദ്യാർത്ഥികളും പങ്കു കൊണ്ടു . 19/05/2023 വെള്ളിയാഴ്ച ജഗദ്ഗുരു ശങ്കരാചാര്യ ദക്ഷിണാമ്നായ ശൃംഗേരി…
നിയുക്ത ഗുരുവായൂർ മേൽശാന്തി
ബ്രഹ്മശ്രീ. പാഞ്ഞാൾ തോട്ടം ശിവകരൻ നമ്പൂതിരി - നിയുക്ത ഗുരുവായൂർ മേൽശാന്തി കേരളത്തിലെ വിരലിലെണ്ണാവുന്ന സാമവേദപണ്ഡിതരിൽ പ്രമുഖനും ശ്രീരാഘവപുരം സഭായോഗത്തിൻ്റെ കുറിച്ചിത്താനം തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരി സ്മാരക സാമവേദപാഠശാല ആചാര്യനും ആയുർവേദ ഡോക്ടറുമായ ബ്രഹ്മശ്രീ. തോട്ടം ശിവകരൻ നമ്പൂതിരിയെ പുതിയ ഗുരുവായൂർ…