സഭായോഗം ശ്രോത്രിയരത്നം 2022

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈ വർഷത്തെ ശ്രോത്രിയരത്നം പുരസ്കാരം യജുർവ്വേദപണ്ഡിതൻ അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ് ശ്രോത്രിയരത്നം പുരസ്കാരം. സുബ്രഹ്മണ്യൻ നമ്പൂതിരി 1990 മുതൽ 2003 വരെ ഇരിങ്ങാലക്കുട കാമകോടി…

ദീപാവലി ദിനത്തിൽ വേദപാഠശാലയിലേക്ക് ഗോദാനം

ചെറുതാഴം രാമപാദം വേദപാഠശാലയിലേക്ക് ദീപാവലി ദിനത്തിൽ തമിഴ്നാട് സ്വദേശിയായ അഭ്യുദയകാംക്ഷി പശുവിനേയും കിടാവിനേയും ദാനം നൽകി. നിലവിൽ പാഠശാലക്ക് അനുബന്ധമായി ഗോശാല ഇല്ലാത്തതിനാൽ താല്ക്കാലികമായി സമീപത്തെ മറ്റൊരു തൊഴുത്തിൽ പാർപ്പിച്ചിരിക്കുന്നു. ചെറിയൊരു തൊഴുത്തിൻ്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 60000 രൂപയാണ് ചെലവ് കണക്കാക്കുന്നത്.…

അദ്വൈത മഠം സമൂഹത്തിലെ ആദ്ധ്യാത്മിക കേന്ദ്രബിന്ദുവാണ്

കണ്ണൂർ: ജഗദ്ഗുരു ശങ്കരാചാര്യ ദ്വാരക പീഠാധിപതി സ്വാമി സ്വരൂപാനന്ദസരസ്വതി മഹാരാജ് അനുസ്മരണ യോഗം 13 സെപ്റ്റംബർ 2022 ചൊവ്വാഴ്ച വൈകീട്ട് 8.30 ന് ഓൺലൈനായി നടന്നു. കേരളത്തിലെ ആമ്നായമഠങ്ങളിലെ ആചാര്യപരമ്പരയിലെ സമാദരണീയരായ മഠാധിപതി സ്വാമിയാർമാരും യോഗത്തിൽ പങ്കെടുത്തു. പ്രമുഖവൈദികരും തന്ത്രിവര്യന്മാരും സഭായോഗങ്ങളുടേയും…

പിടിപ്പണം വേദപാഠശാലക്ക്

SRSYPRD: 92/2022 10/08/2022 കേരളത്തിലെ നമ്പൂതിരിമാർ അവശ്യം ചെയ്യേണ്ട ഒന്നാണ് വേദസംരക്ഷണം. ഇന്ന് മലയാള സമ്പ്രദായത്തിൽ വേദസംഹിത സ്വരിച്ചു ചൊല്ലാൻ അറിയുന്നവർ നൂറിൽ താഴെ മാത്രമാണ്. ആകെ അമ്പതിൽ താഴെ വിദ്യാർത്ഥികളാണ് കേരളീയ രീതിയിൽ സ്വരിച്ചു ചൊല്ലാൻ പഠിക്കുന്നത്. ഋഗ്വേദം, യജുർവേദം,…

സൗഹൃദ സന്ദർശനം നടത്തി

SRSYPRD:88/2022 29/07/2022 മിസോറം മുൻ ഗവർണർ ശ്രീ. കുമ്മനം രാജശേഖരൻ ശ്രീരാഘവപുരം സഭായോഗം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട് സന്ദർശിച്ചു. സഭായോഗം നടത്തിപ്പിലുള്ള യജുർവ്വേദപാഠശാല കാണാനും അവിടെയുള്ള വിദ്യാർത്ഥികളും ഗുരുനാഥന്മാരും സംഘാടകരുമായി സംവദിക്കുവാനും ആണ് അദ്ദേഹം എത്തിയത്. ആറന്മുളയിൽ സഭായോഗം ഒരു വേദപാഠശാല…

പുണ്യാഹ – നിത്യകർമ്മ പഠനശിബിരം സമാപിച്ചു.

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ കൈതപ്രം മംഗലം നാലുകെട്ടിൽ പന്ത്രണ്ട് ദിവസമായി നടന്നുവന്ന പുണ്യാഹ - നിത്യകർമ്മ പഠനശിബിരം സമാപിച്ചു. യജുർവ്വേദീയ പുണ്യാഹം പരമ്പരാഗതരീതിയിൽ സ്വരത്തോട് കൂടി പഠിപ്പിക്കുന്നതോടൊപ്പം നിത്യകർമ്മങ്ങളും ജീവിതചര്യകളും ഗുരുകുലസമ്പ്രദായത്തിൽ അഭ്യസിപ്പിച്ച ശിബിരത്തിൻ്റെ സമാപന ദിവസം രാവിലെ മംഗലം വാസുദേവൻ…

സാമവേദപാഠശാലക്ക് ലളിതമായ തുടക്കം

കോട്ടയം ജില്ലയിൽ കുറിച്ചിത്താനത്ത് ബ്രഹ്മശ്രീ. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ആചാര്യനായി ജൈമിനീയസാമവേദ ഗുരുകുലപാഠശാല ആരംഭിച്ചു. ആചാര്യൻ്റെ പിതാവ് ദിവംഗതനായ സാമവേദപണ്ഡിതൻ ബ്രഹ്മശ്രീ. തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പേരിൽ ഈ പാഠശാല അറിയപ്പെടും. ശ്രീരാഘവപുരം സഭായോഗത്തിൻ്റെ അഞ്ചാമത് വേദപാഠശാലയാണിത്. 5 കുട്ടികളാണ്…

യജുർവ്വേദീയ നിത്യകർമ്മ – പുണ്യാഹ പഠനശിബിരം

2022 മെയ് 16 മുതൽ മെയ് 28 വരെ ശ്രീരാഘവപുരം സഭായോഗം കണ്ണൂർ ജില്ലയിലെ കൈതപ്രത്ത് മംഗലം ഇല്ലത്ത് വച്ച് നിത്യകർമ്മവും യജുർവ്വേദീയപുണ്യാഹവും സസ്വരം അർത്ഥസഹിതം അദ്ധ്യയനം ചെയ്യിക്കുന്നു. ഉപനയനം കഴിഞ്ഞ ഭക്തിശ്രദ്ധകളുള്ളവർക്ക് പങ്കെടുക്കാം. ആദ്യം പേര് നൽകുന്ന 30 പേർക്കാണ്…

ഗുരുകുല വേദപാഠശാലയിൽ അവസരം

ശ്രീരാഘവപുരം സഭായോഗം കഴിഞ്ഞ വർഷം ആരംഭിച്ച രണ്ട് യജുർവ്വേദപാഠശാലകളിൽ ഏതാനും വിദ്യാർത്ഥികൾക്കു കൂടി അവസരം നൽകാൻ സാധിക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ - +91 9446028789+91 9447322337+91 9744329694 തൃശൂർ ജില്ലയിൽ കൊടകര കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരി സ്മാരക യജുർവ്വേദപാഠശാലയിലും…

സംസ്‌കൃത സ്കോളർഷിപ്പ് കരസ്ഥമാക്കി

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്‌കൃത സ്കോളർഷിപ്പ് കരസ്ഥമാക്കിയ വേദപാഠശാലയിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ചേറ്റൂർ പാഠശാലയിലെ ജ്ഞാനേശ്വർ (വടക്കേ നീലമന) -7th STDഹരികേശവ്‌ (വടക്കേ ജനാള പെരികമന ) - 6th STDമാധവ് പി (പുതിയില്ലം) - 9th STD രാമപാദം…