ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി നിര്യാതനായി

SRSYPRRD:140/2022 30/12/2022 ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി നിര്യാതനായി പെരിഞ്ചെല്ലൂർ ഗ്രാമം രാഘവപുരം സഭായോഗത്തിൽ വസിഷ്ഠഗോത്രത്തിൽ വാസുദേവമംഗലം എന്ന പാച്ചമംഗലത്തില്ലത്ത് ഈശ്വരൻ നമ്പൂതിരിയുടേയും ദേവകി അന്തർജ്ജനത്തിൻ്റേയും മകനായി 1960 ൽ ജനനം. പത്നി പള്ളത്തില്ലത്ത് ഗൗരി അന്തർജ്ജനം (ടീച്ചർ,…

വാർഷികസഭയ്ക്കും ഭജനത്തിനും തിരിതെളിഞ്ഞു

ചെറുതാഴം: കണ്ണൂർ ജില്ലയിൽ ചെറുതാഴത്ത് സഭായോഗം വക ക്ഷേത്രമായ കണ്ണിശ്ശേരിക്കാവിൽ തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി തൃപ്പാദങ്ങൾ ഭദ്രദീപപ്രോജ്ജ്വലനം നടത്തിയതോടെ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈവർഷത്തെ വാർഷികസഭയും ഭജനവും തുടങ്ങി. വാർഷികസഭ ജന. കൺവീനർ ഡോ. ഓമന്യം ചേറ്റൂർ…

സഭായോഗം ശ്രോത്രിയരത്നം 2022

സഭായോഗം ശ്രോത്രിയരത്നം പുരസ്കാരം അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഈ വർഷത്തെ ശ്രോത്രിയരത്നം പുരസ്കാരം യജുർവ്വേദപണ്ഡിതൻ അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. വേദത്തിനും വൈദികസംസ്കൃതിക്കുമുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ളതാണ് ശ്രോത്രിയരത്നം പുരസ്കാരം. സുബ്രഹ്മണ്യൻ നമ്പൂതിരി 1990 മുതൽ 2003 വരെ ഇരിങ്ങാലക്കുട കാമകോടി…

അദ്ധ്യയനം പോലെ അനുഷ്ഠാനവും പ്രധാനം

SRSYPRD: 128/2022 26/11/2022 അദ്ധ്യയനം പോലെ അനുഷ്ഠാനവും പ്രധാനം: കോടമന രാമചന്ദ്രഭട്ട് ഭാരതത്തിൻ്റെ അമൂല്യമായ പാരമ്പര്യവിജ്ഞാനശേഖരം അനുഷ്ഠാനങ്ങളോടും പ്രയോഗങ്ങളോടും കൂടെ തനിമയോടെ സംരക്ഷിക്കപ്പടണമെന്ന് സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ ( എസ്‌ - വ്യാസ ) ഡീംഡ് യൂണിവേഴ്സിറ്റി വൈസ്…

വേദപാഠശാലകളെ അടുത്തറിഞ്ഞ് ഗവേഷണസംഘം

SRSYPRD:127/2022 കേരളത്തിലെ വേദപഠനസമ്പ്രദായത്തെ കുറിച്ച് പഠനം നടത്തുന്നതിനായി പാലക്കാട് ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജിൽ നിന്നുള്ള ഗവേഷകസംഘം ചെറുതാഴവും തളിപ്പറമ്പും സന്ദർശിച്ചു. UGC STRIDE പ്രോജക്ടിൻ്റെ ഭാഗമായാണ് സന്ദർശനം. ഗുരുകുലസമ്പ്രദായത്തിൽ പന്ത്രണ്ട് വർഷത്തെ യജുർവ്വേദാദ്ധ്യയനം നടക്കുന്ന ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിൻ്റെ…

നിയുക്ത ശബരിമല മേൽശാന്തിക്ക് സ്വീകരണം

SRSYPRD: 122/202206/11/2022 പ്രിയപ്പെട്ടവരേ, നിയുക്ത ശബരിമല മേൽശാന്തിയായി ചുമതലയേൽക്കുന്ന ബ്രഹ്മശ്രീ. കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് ശ്രീരാഘവപുരം വലിയമ്പലത്തിൽ നവംബർ ഏഴാം തീയതി സ്വീകരണം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം ദീപാരാധനക്ക് ശേഷമാണ് പരിപാടി. തന്ത്രവിദ്യാപീഠത്തിൽ അഭ്യസിച്ചതിനു ശേഷം ജ്യോതിഷത്തിലും വാസ്തുവിഷയത്തിലും നല്ല പരിജ്ഞാനം…

ദീപാവലി ദിനത്തിൽ വേദപാഠശാലയിലേക്ക് ഗോദാനം

ചെറുതാഴം രാമപാദം വേദപാഠശാലയിലേക്ക് ദീപാവലി ദിനത്തിൽ തമിഴ്നാട് സ്വദേശിയായ അഭ്യുദയകാംക്ഷി പശുവിനേയും കിടാവിനേയും ദാനം നൽകി. നിലവിൽ പാഠശാലക്ക് അനുബന്ധമായി ഗോശാല ഇല്ലാത്തതിനാൽ താല്ക്കാലികമായി സമീപത്തെ മറ്റൊരു തൊഴുത്തിൽ പാർപ്പിച്ചിരിക്കുന്നു. ചെറിയൊരു തൊഴുത്തിൻ്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 60000 രൂപയാണ് ചെലവ് കണക്കാക്കുന്നത്.…

വേദഭജനവും വാർഷികസഭയും – വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ചെറുതാഴം : ഡിസംബർ 25 മുതൽ 28 വരെ ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ നടക്കുന്ന സഭായോഗം വാർഷികസഭയുടേയും വേദഭജനത്തിന്റെയും വെബ് സൈറ്റ് ഉദ്ഘാടനം കേശവതീരം ആയുർവ്വേദഗ്രാമം എം.ഡി. വെദിരമന വിഷ്ണുനമ്പൂതിരി നിർവ്വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി…

യോഗക്ഷേത്രവും വേദപാഠശാലകളും സന്ദർശിച്ചു

SRSYPRD: 113/2022 14/10/2022 നടുവിൽ മഠം സ്വാമിയാർ ശ്രീമദ് അച്യുതഭാരതി തൃപ്പാദങ്ങൾ ശ്രീരാഘവപുരം യോഗക്ഷേത്രവും വേദപാഠശാലകളും സന്ദർശിച്ചു. ഒക്ടോബർ 12 ന് വൈകുന്നേരം തൃച്ചംബരം നടുവിൽ മഠത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ചേറ്റൂർ നാലുകെട്ടിലേക്ക് എഴുന്നള്ളി. കൂടെ സച്ചിൻ ത്രിപാഠി,…

നവരാത്രി സംഗീതോത്സവം

ശ്രീ രാഘവപുരം സംഗീതസഭയുടെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവം 2022 ഒക്ടോബർ 3, 4, 5 തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരേയും സ്നേഹപൂർവ്വം അറിയിക്കുന്നു. മൂന്നു ദിവസവും വൈകുന്നേരം 5.30 ന് സംഗീതകച്ചേരി ഉണ്ടായിരിക്കുന്നതാണ്. വിജയദശമി ദിവസം രാവിലെ 10…