ഔഷധോദ്യാന പദ്ധതി ഉദ്ഘാടനം

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതിദിനമായ ജൂൺ 5 ന് കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഔഷധോദ്യാനപദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സഭായോഗം ഉടമസ്ഥതയിലുള്ള കണ്ണിശ്ശേരിക്കാവ് ദേവസ്വം ഭൂമിയിൽ 108 താന്നി വൃക്ഷത്തൈകൾ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഔഷധി മുൻ ഡയരക്ടർ കെ.വി. ഉത്തമൻ (ഐ.എഫ്.എസ്) നിർവ്വഹിച്ചു.

സഭായോഗം പ്രസിഡൻറ് ബദരീനാഥ് മുൻറാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി ആദ്ധ്യക്ഷ്യം വഹിച്ചു. കാവ് ഊരാളൻ കണ്ണിശ്ശേരി ശങ്കരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. കുഞ്ഞിമാധവൻ കനകത്തിടം (പ്രസിഡണ്ട് , അഖില കേരള ക്ഷേത്ര ഊരാളസഭ), ഹരി തെക്കില്ലം (എം.ഡി. ഔഷധമിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനി) എന്നിവർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതിപ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ, എഴുത്തുകാരനും വാഗ്മിയുമായ പുടയൂർ ജയനാരായണൻ, വേദപണ്ഡിതരായ ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ശ്രീനാഥ് പഴങ്ങാപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിൽ രാമപാദം, ചേറ്റൂർ യജുർവ്വേദപാഠശാലകളിലെ വിദ്യാർത്ഥികൾ 108 താന്നി വൃക്ഷത്തൈകൾ നട്ടു.

സഭായോഗത്തിൻ്റേയും ഔഷധമിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടേയും ആഭ്യമുഖ്യത്തിൽ സർക്കാർ, സി.എസ്.ആർ. സഹായത്തോടെ ഈ വർഷം നടപ്പാക്കേണ്ടുന്ന കാർഷിക-പരിസ്ഥിതിപദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്‌തു. ചടങ്ങിന് സഭായോഗം കൃഷി-പരിസ്ഥിതിവിഭാഗം തലവൻ വെതിരമന വിഷ്ണു നമ്പൂതിരി സ്വാഗതവും ഭരണസമിതി അംഗം സുധീഷ് മാങ്കുളം നന്ദിയും പറഞ്ഞു.

എന്തുകൊണ്ട് താന്നി?

എന്തുകൊണ്ടാണ് ശ്രീരാഘവപുരം സഭായോഗം ദേവസ്വം ഭൂമികളിൽ നടപ്പിലാക്കുന്ന ഔഷധോദ്യാനപദ്ധതി 108 താന്നിമരങ്ങൾ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നത് ?

എന്താണ് താന്നിയുടെ സവിശേഷത ?

അറിയുവാൻ ലിങ്ക് സന്ദർശിക്കുക.

1) വരൾച്ചയെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്ന കലിദ്രുമം

https://www.mathrubhumi.com/amp/agriculture/features/health-benefits-of-thanni-tree-terminalia-bellirica-1.6239070