സഹായഹസ്തം – പാരമ്പര്യ ക്ഷേത്രജീവനക്കാർക്കും ആശ്രിതർക്കുമുള്ള ധനസഹായപദ്ധതി

ആമുഖം

  • ശ്രീരാഘവപുരം സഭായോഗം കേരളത്തിലെ വളരെ അവശത അനുഭവിക്കുന്ന ക്ഷേത്രജീവനക്കാർക്കും ആശ്രിതർക്കും വേണ്ടി ഒരുക്കുന്ന ഒരു ധനസഹായപദ്ധതിയാണ് സഹായഹസ്തം.
  • ‘ഇൻഡിക് കളക്റ്റീവ് ട്രസ്റ്റ്’ എന്ന പ്രസ്ഥാനവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
  • അപേക്ഷകരിൽ നിന്നും സഭായോഗം ജില്ലാ-ദേശസമിതികൾ നേരിൽ പരിശോധിച്ച് തെരഞ്ഞെടുക്കുന്ന 50 പേർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകുവാൻ സാധിക്കുക.
  • മാസം 2500 രൂപ വീതം കുറഞ്ഞത് 1 വർഷം ഈ സഹായം നൽകുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം ?

  • ശാരീരികമായോ സാമ്പത്തികമായോ വളരെയധികം അവശത അനുഭവിക്കുന്ന ശാന്തിക്കാർക്കും ശാന്തി ഉപജീവനവൃത്തി ആയിരുന്നവർക്കും അവരുടെ ആശ്രിതർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
  • പാരമ്പര്യമായി കഴകം, വാദ്യം, അടിച്ചുതളി എന്നീ ക്ഷേത്രസേവകൾ ചെയ്തുവരുന്ന അവശകുടുംബങ്ങളെയും പരിഗണിക്കും.

അപേക്ഷാപത്രിക

  • അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്ത ഫോം പൂരിപ്പിച്ച് 2024 ജൂലൈ 27 ന് മുമ്പ് ബന്ധപ്പെട്ട സഭായോഗം ജില്ലാസമിതി / ദേശസമിതി മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • ഫോം പൂരിപ്പിക്കുന്നതിന്  ജില്ലാസമിതി / ദേശസമിതി ഭാരവാഹികളുടെ സഹായം തേടാവുന്നതാണ്.
  • സഹായഹസ്തം അപേക്ഷാ ഫോറം
Sahayahastham Application Form

കൂടുതൽ വിവരത്തിന് / സഹായത്തിന് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സെക്രട്ടറി
പെരിഗമന മാധവൻ നമ്പൂതിരി
9400484935

പ്രസിഡൻ്റ്
നാരായണൻ നമ്പൂതിരി പെരിങ്ങോട്
9497059782

പ്രാദേശിക WhatsApp ഗ്രൂപ്പുകൾ

തളിപ്പറമ്പ്തളിപ്പറമ്പ്
അതിയടംഅതിയടം
കരിവെള്ളൂർ - കൊടക്കാട്കരിവെള്ളൂർ - കൊടക്കാട്
ചെറുതാഴംചെറുതാഴം
കുന്നരു - പയ്യന്നൂർകരിവെള്ളൂർ - കൊടക്കാട്
ആലപ്പടമ്പ് - വടശ്ശേരിആലപ്പടമ്പ് - വടശ്ശേരി
കോറോം - ആലക്കാട് - കാനായികോറോം - ആലക്കാട് - കാനായി
എടയാർ - കൂത്തുപറമ്പ്എടയാർ - കൂത്തുപറമ്പ്
മാതമംഗലംമാതമംഗലം
മയ്യിൽ - കണ്ണാടിപ്പറമ്പ്മയ്യിൽ - കണ്ണാടിപ്പറമ്പ്
കൈതപ്രംകൈതപ്രം
അറത്തിൽ - പുറച്ചേരിഅറത്തിൽ - പുറച്ചേരി
ചെറുകുന്ന് - കണ്ണപുരംചെറുകുന്ന് - കണ്ണപുരം
കണ്ണൂർ - അഴീക്കോട്കണ്ണൂർ - അഴീക്കോട്
ഇരിക്കൂർ - ശ്രീകണ്ഠാപുരംഇരിക്കൂർ - ശ്രീകണ്ഠാപുരം
ചിത്തന്നൂർചിത്തന്നൂർ
മട്ടന്നൂർ - ഇരിട്ടിമട്ടന്നൂർ - ഇരിട്ടി
സെക്രട്ടറി
ശ്യാമള കെ. എൻ.
9746698775

പ്രസിഡൻ്റ്
പി. എസ്. പത്മനാഭൻ നമ്പൂതിരി
9446276797

പ്രാദേശിക WhatsApp ഗ്രൂപ്പുകൾ

തൃക്കരിപ്പൂർ തൃക്കരിപ്പൂർ
കാഞ്ഞങ്ങാട്കാഞ്ഞങ്ങാട്
പള്ളിക്കരപള്ളിക്കര
പുതുക്കൈപുതുക്കൈ
പുത്തിലോട്ട്പുത്തിലോട്ട്
പട്ടേനപട്ടേന

അപേക്ഷകളുടെ പരിശോധനയും ചുരുക്കപ്പട്ടിക തയ്യാറാക്കലും മറ്റും

  • ഓരോ ജില്ലാസമിതിക്കും 3 നോമിനേഷൻ വീതം നൽകാം. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ദേശസമിതികൾ രൂപീകരിച്ചിട്ടുണ്ട് എന്നതിനാൽ ഓരോ ദേശസമിതിക്കും 1 നോമിനേഷൻ വീതം നൽകാം.
  • ദേശസമിതി / ജില്ലാസമിതികൾ തങ്ങളെ ബന്ധപ്പെടുന്ന അപേക്ഷകരെ നേരിൽ സന്ദർശിച്ച് അവരുടെ അവസ്ഥ മനസ്സിലാക്കി അപേക്ഷാപത്രിക പൂരിപ്പിക്കുവാൻ ആവശ്യമായ സഹായം ചെയ്യണം. നൽകുന്ന വിവരങ്ങളുടെ സത്യസന്ധത പരമാവധി ഉറപ്പുവരുത്തി റിപ്പോർട്ട് തയ്യാറാക്കണം.
  • ഗൃഹസന്ദർശനവേളയിൽ അപേക്ഷകനോടും കുടുംബത്തോടും ഒപ്പമുള്ള ഒരു ഫോട്ടോ എടുക്കണം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് ഇവയുടെ  പകർപ്പ് ഫോണിൽ  ശേഖരിക്കാവുന്നതാണ്.
  • ജില്ലാ – ദേശസമിതികൾ 11 അംഗഎക്സിക്യുട്ടീവിൽ ചർച്ച ചെയ്ത് പിന്നീട് പരാതിക്ക് ഇട വരാത്ത വിധം തങ്ങളുടെ നോമിനേഷൻ സമർപ്പിക്കണം.
  • ഏതെങ്കിലും ദേശത്ത് / ജില്ലയിൽ മതിയായ അപേക്ഷകർ ഇല്ലാത്ത പക്ഷം ആ ഒഴിവ് ഉചിതമായ രീതിയിൽ നികത്തുന്നതടക്കമുള്ള തീരുമാനങ്ങൾ കോർകമ്മിറ്റിയുടെ ചുമതലയിൽ ചെയ്യുന്നതായിരിക്കും.
  • പബ്ലിക് റിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾക്ക് പ്രൊജക്റ്റ് ടീമിന് സഭായോഗം ഓഫീസ് ടീമിൻ്റെ സഹായം ലഭ്യമായിരിക്കും.

സഹായഹസ്തം പദ്ധതിയിൽ ദാതാവ് ആയി ചേരുവാൻ

  • 30000 രൂപയോ ഗുണിതങ്ങളോ സ്കീമിൽ അടച്ച് ഭാഗഭാക്കാകാം.
  • നിങ്ങൾക്ക് വേണ്ടി, തികച്ചും അർഹതയുള്ള ഒരു ക്ഷേത്രജീവനക്കാരന് / ക്ഷേത്രജീവനക്കാരൻ്റെ ആശ്രിതകുടുംബത്തിന് പ്രതിമാസം 2500 രൂപ വീതം ഒരു വർഷത്തേക്ക് നൽകുവാനും (ആകെ 30000 രൂപ) അവർക്ക് കൈത്താങ്ങേകുവാനും ഉള്ള ക്രമീകരണങ്ങൾ ജില്ലാ-ദേശസമിതികൾ വഴി സഭായോഗം ചെയ്യുന്നതാണ്.
  • മേൽപ്പറഞ്ഞ വിധം സ്കീമിൽ ധനപരമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ സഭായോഗം ഓഫീസ് നമ്പറിൽ (8848896685) ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

ഷെഡ്യൂൾ

 പദ്ധതിനിർവ്വഹണത്തിൻ്റെ സമയക്രമം  ഇപ്രകാരമാണ്.

  • അപേക്ഷിക്കാനുള്ള സമയം – 27.07.24 വരെ
  • ജില്ലാ – ദേശസമിതികൾക്ക് അപേക്ഷകരുടെ ഭവനം സന്ദർശിച്ച് പരിശോധിക്കാനുള്ള സമയം – 03.08.24 വരെ
  • ജില്ലാ – ദേശസമിതികൾക്ക് ശുപാർശകൾ സമർപ്പിക്കാനുളള സമയം – 10.08.24 വരെ
  • കോർ കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം അന്തിമലിസ്റ്റ് തയ്യാറാക്കാനുള്ള സമയം –  17.08.24 വരെ
  • അന്തിമലിസ്റ്റിന് അംഗീകാരം നൽകാനുള്ള സംസ്ഥാനസമിതിയുടെ യോഗം – 18.08.24 ന്
  • ധനസഹായവിതരണം ഉദ്ഘാടനം – 26.08.24 ന്

കോർ കമ്മിറ്റി

  • ശ്രീ. ആർ. ഗണപതി പോറ്റി എടമന
  • ശ്രീ. പെരികമന മാധവൻ നമ്പൂതിരി
  • ശ്രീ. ശങ്കരൻ നമ്പൂതിരി മേക്കാട്
  • ശ്രീമതി ശ്യാമള കെ. എൻ.
  • ശ്രീ. മാധവൻ നമ്പൂതിരി പി.എസ്.

പ്രൊജക്റ്റ് നാൾവഴികൾ

  • 04.07.2024
    – പദ്ധതിക്ക് സംസ്ഥാനസമിതിയുടെ പ്രാഥമികഅംഗീകാരം
    – കോർ കമ്മിറ്റി രൂപീകരണം
  • 05.07.2024
    – കോർ കമ്മിറ്റി യോഗം
  • 07.07.2024
    – സഭായോഗം ഭരണസമിതിയുടെ പ്രാഥമികഅംഗീകാരം
  • 14.07.2024
    – മാസ്റ്റർ പ്ലാനിന് സംസ്ഥാനസമിതിയുടെ അംഗീകാരം