സംഗീത പഠനശിബിരം – 2025

ശ്രീരാഘവപുരം സംഗീതസഭ ഗുരുകുലവിധിപ്രകാരം പ്രസിദ്ധ സംഗീതജ്ഞൻ ബ്രഹ്മശ്രീ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി അവർകളുടെ നേതൃത്വത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കൃതികളും, മറ്റു വാഗ്ഗേയകാരന്മാരുടെ കൃതികളുടേയും വളരെ ചിട്ടയോടെയുള്ള പഠന ക്ലാസ് നടത്താൻ തീരുമാനിച്ച വിവരം എല്ലാ സംഗീതാസ്വാദകരേയും വിദ്യാർത്ഥികളെയും അറിയിക്കുന്നു. നിശ്ചിതഫീസ് ഈടാക്കിക്കൊണ്ട് വിദ്യാർത്ഥികൾക്ക് ഭക്ഷണം താമസം മുതലായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതാണ്. ശിബിരത്തിൻ്റെ സമാപനം ദിവസം വിദ്യാർത്ഥികളുടെ സംഗീത ആരാധനയും ഉണ്ടായിരിക്കും.

ചുരുങ്ങിയത് 5 വർഷമെങ്കിലും തുടർച്ചയായി സംഗീതം അഭ്യസിച്ചു വരുന്ന വിദ്യാർത്ഥികൾക്കാണ് ഈ സംഗീത പഠന ശിബിരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക:
https://forms.gle/4FmZhoFvhH1na5Tw6

When: മെയ് 5 മുതൽ 7 വരെ
Where: കണ്ണാടി ഭാഗവതർ നഗരി, കേശവതീരം, പുറച്ചേരി, പിലാത്തറ, കണ്ണൂർ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ശ്രീമതി സുജ അന്തർജനം
9446672754

ശ്രീ. എം. പി. സുനിൽ നമ്പൂതിരി
7349125463

Fee payments please visit the below link.
https://engeo.sreeraghavapuram.in/donations?slug=11020002