തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിലെ പന്ത്രണ്ട് നമസ്കാരം ചടങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിധി വന്നു.
വിധിയുടെ കാതൽ
- പൂർവ്വികാചാരങ്ങൾ ഒരു മാറ്റവും കൂടാതെ തുടരുവാൻ ദേവസ്വം അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.
- ആചാരപരമായ കാര്യങ്ങളിൽ സർക്കാറിൻ്റെ ദേവസ്വം ബോർഡിന് ഇടപെടാൻ പാടില്ല.
- പന്ത്രണ്ടുനമസ്കാരം ചടങ്ങിൻ്റെ ആചരണത്തിലോ പേരിലോ ഒരു മാറ്റവും പാടില്ല.
- മാധ്യമങ്ങൾ കപടവാർത്ത പടച്ചുവിടരുത്, ഉത്തരവാദിത്തബോധമുള്ളവരാകണം.
കേരളകൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളും ചില മന്ത്രിമാർ വരെ വിഷയത്തിൽ ഇടപെട്ട് വിഷം ചീറ്റുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ശ്രീരാഘവപുരം സഭായോഗം നിയമവേദി സനാതനധർമ്മത്തിൻ്റെ സംരക്ഷണാർത്ഥം പ്രസ്തുതകേസിൽ കക്ഷി ചേർന്നിരുന്നു. അഡ്വ. വട്ടപ്പറമ്പ് ജയകുമാർ നമ്പൂതിരിയാണ് സഭായോഗത്തിനു വേണ്ടി വാദിച്ചത്.
വേണ്ട സമയത്ത് വേണ്ട പോലെ പ്രയത്നിച്ചാൽ ധർമ്മം സംരക്ഷിക്കപ്പെടുമെന്നതിൻ്റെ തെളിവാണ് ഈ വിധി. സഭായോഗത്തിൽ അർപ്പിച്ച വിശ്വാസത്തിന് നിങ്ങൾക്കേവർക്കും നന്ദി അറിയിക്കുന്നു.
ഈശ്വരാർപ്പണമായി നാം ഇനിയും മുന്നോട്ട്.
അഡ്വ. മരങ്ങാട് ഉണ്ണി നമ്പൂതിരി,
(ചെയർമാൻ, നിയമവേദി – ശ്രീരാഘവപുരം സഭായോഗം)
+917907326217
Iegal.sabhayogam@gmail.com
വിധിയുടെ പൂർണ്ണരൂപം വായിക്കാം.