പശ്ചാത്തലം
2024 ജൂലൈ 30 ന് വയനാട്ടിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇരുന്നൂറിൽ അധികം പേർ മരിക്കുകയും അത്ര തന്നെ ആളുകളെ കാണാതാവുകയും ചെയ്തിരിക്കുന്നു. ഏഴായിരത്തിലധികം പേർ ദുരിതാശ്വാസക്യാമ്പുകളിലാണ്. ഒരു ഗ്രാമം അപ്പാടെ ഇല്ലാതായിരിക്കുന്നു.
നമ്മുടെ ചുമതല
നീതി ആയോഗ് രജിസ്ട്രേഡ് ചാരിറ്റി ഓർഗനൈസേഷൻ എന്ന നിലയിലും ശ്രീരാമസ്വാമിയുടെ വിനീതദാസന്മാർ എന്ന നിലയിലും വയനാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങേകേണ്ടത് നമ്മുടെ ധാർമ്മികചുമതലയായി ശ്രീരാഘവപുരം സഭായോഗം കരുതുന്നു.
അടിയന്തരസഹായത്തിനും പിന്നീട് പുനരധിവാസപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിനും സന്നദ്ധത അറിയിച്ച് വയനാട് ജില്ലാഭരണകൂടത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും സഭായോഗം ഇമെയിൽ അയച്ചിട്ടുണ്ട്.
ധനം എങ്ങനെ സമാഹരിക്കും
ശ്രീരാഘവപുരം സഭായോഗം അക്കൗണ്ടിൽ ഈ ആവശ്യത്തിലേക്ക് നിങ്ങൾ അയക്കുന്ന തുകയാണ് പ്രസ്തുതകാര്യത്തിൽ വിനിയോഗിക്കുക.
സഭായോഗം അക്കൗണ്ടിലേക്ക് UPI, Cheque, E Payment വഴി പണം അടക്കാം. അക്കൗണ്ട് വിവരങ്ങളും പണമടച്ച ശേഷം നിർബന്ധമായും പൂരിപ്പിക്കേണ്ട ലിങ്കും ചുവടെ.
വിദേശത്തു നിന്നുള്ള സംഭാവനകൾ
സഭായോഗത്തിന് വിദേശഫണ്ട് കൈകാര്യം ചെയ്യുവാനുള്ള FCRA അംഗീകാരമുണ്ട്. പ്രത്യേക FCRA അക്കൗണ്ടിൽ മാത്രമാണ് വിദേശത്തു നിന്നുള്ള സംഭാവന സ്വീകരിക്കേണ്ടത്.
അതിനാൽ വിദേശത്ത് നിന്ന് ധനം അയക്കുന്ന വ്യക്തികളും സംഘടനകളും ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.
ഓഫീസ് നമ്പർ : +918848896685
ഇമെയിൽ : office@sreeraghavapuram.in
സംഭാവനകൾ 2024 ആഗസ്റ്റ് 31 വരെ സ്വീകരിക്കും.
പുനരധിവാസപദ്ധതിയിലെ പങ്കാളിത്തം
പുനരധിവാസപദ്ധതിയിൽ ഏതു വിധത്തിൽ നാം പങ്കാളിത്തം വഹിക്കണം എന്നത് സംബന്ധിച്ച് നിങ്ങളുടെ ആശയങ്ങൾ സഭായോഗവുമായി പങ്കുവക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഉദാഹരണം:
- വീടുകൾ
- വിദ്യാലയം
- ആരാധനാലയം
- മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം
- ശൗചാലയങ്ങൾ
- ദീർഘകാല കൗൺസിലിംഗ് സേവനം
ഈ വിഷയത്തിൽ അന്തിമതീരുമാനം ജില്ലാഭരണകൂടത്തിൻ്റെ നിർദ്ദേശങ്ങൾ, നമുക്ക് സമാഹരിക്കാൻ സാധിക്കുന്ന തുക എന്നിവയെ ആശ്രയിച്ചിരിക്കും.
ബഡ്ജറ്റ്
ശ്രീരാഘവപുരം സഭായോഗം അക്കൗണ്ടിൽ നിങ്ങൾ അയക്കുന്ന തുകയാണ് പദ്ധതിയിൽ വിനിയോഗിക്കുക. കൂടുതൽ ധനം സമാഹരിക്കുവാൻ കഴിഞ്ഞാൽ അതിനനുസരിച്ച് നല്ല രീതിയിൽ പുനരധിവാസപദ്ധതിയിൽ ഭാഗഭാക്കാകുവാൻ നമുക്ക് കഴിയും.
പദ്ധതി നടത്തിപ്പ് ചുമതല
ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെൻ്റ്, ശ്രീരാഘവപുരം സഭായോഗം വയനാട് ജില്ലാ എക്സിക്യൂട്ടീവ് എന്നിവരുടെ സംയുക്തസമിതി പദ്ധതിനിർവ്വഹണത്തിന് നേതൃത്വം വഹിക്കും.
വയനാട് ജില്ലാഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നീതി ആയോഗ് ഇവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തനം’
ബന്ധപ്പെടാവുന്ന നമ്പറുകൾ
ഉണ്ണികൃഷ്ണൻ സി എം
ചെയർമാൻ,
സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെൻ്റ് – ശ്രീരാഘവപുരം സഭായോഗം
+91 9961112822
ശങ്കരൻ നമ്പൂതിരി എം
പ്രസിഡൻ്റ്,
വയനാട് ജില്ലാസമിതി – ശ്രീരാഘവപുരം സഭായോഗം
+919495741766