ഈ വിഷുദിവസം ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമവകുപ്പിന് ഒരു സുദിനം.
ഇന്ന് നമ്മൾ കേരള പോലീസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് തെരുവിൽ കഴിയുന്ന 50 അനാഥർക്ക് വിഷുക്കോടിയും അവരടക്കം 150 സാധുക്കൾക്ക് ഉച്ചയൂണും നൽകി.
കണ്ണൂർ പോലീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ അക്ഷയപാത്രം – വിശപ്പ് രഹിത, ഭിക്ഷാടനമുക്ത നഗരം – പദ്ധതിയുമായി സഹകരിച്ചു നടത്തിയ ചടങ്ങിൽ സഭായോഗം പ്രസിഡൻ്റ് ബദരീനാഥ് മുൻ റാവൽജി ശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കണ്ണൂർ ടൗൺ സബ് ഇൻസ്പെക്ടർ ശ്രീ. അരുൺ നാരായണൻ ഉദ്ഘാടനം ചെയ്തു.
ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ സജി.വി.പി, മെമ്പർ ശ്രീ ബുഷ്റ ചിറക്കൽ, സുഹൈൽ ചട്ടിയോൾ, നൗഫൽ ഇൻസ്പെയർ, സഭായോഗത്തെ പ്രതിനിധീകരിച്ച് ശ്രീ. ഉണ്ണി പുത്തൂർ, ശ്രീ. ഈശ്വരൻ നമ്പൂതിരി എഡ്ഗ നീലമന, ശ്രീ. മാങ്കുളം സുമേഷ്, ശ്രീ. ഉണ്ണികൃഷ്ണൻ ചെറുകുടൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും മറ്റും വിശപ്പോടെ കാത്തിരുന്ന പത്തോളം പേർക്ക് പായസം ഉൾപ്പെടെ ഉള്ള സദ്യ നൽകാൻ സാധിച്ചു.
പിന്നീട് കണ്ണൂർ ഹാർബർ പരിസരത്ത് എത്തി, കഴിഞ്ഞ പ്രളയത്തിൽ കേരളത്തിൻ്റെ രക്ഷക്ക് എത്തിയ ഒരു കൂട്ടം മൽസ്യത്തൊഴിലാളികൾക്ക് ഒരു നേരത്തെ സദ്യ കൊടുത്തു. തൊണ്ണൂറോളം പേർ അവിടെയും ഉണ്ടായിരുന്നു.
അന്നത്തിൻ്റെയും ദാനത്തിൻ്റെയും മഹത്വം നമുക്കു തന്നെ മനസ്സിലാവുന്നത് ഇത്തരം പരിപാടികളിൽ വളണ്ടിയർമാരായി ഭാഗഭാക്കാവുമ്പോളാണ്.
നിങ്ങളോരോരുത്തരുടേയും സഹായസഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഇത്രയും പേർക്ക് വിഷുദിനത്തിൽ അന്നദാനം ചെയ്യാൻ സാധിച്ചത്.
ഇനിയും ഞങ്ങൾക്ക് പ്രോത്സാഹനമായി നിങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.