ഉത്തരകേരളത്തിലെ വൈദിക സമ്പ്രദായത്തിലുള്ള ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കും വേണ്ടി രൂപീകരിച്ച ക്ഷേത്രം അധികാരികളുടെ സംഘടനയാണ് ക്ഷേത്ര ഊരാളസഭ.

ക്ഷേത്ര ഊരാള സഭ (ഉത്തരകേരളം) രൂപീകരണ സാഹചര്യങ്ങളും ഉദ്ദേശ്യ ലക്ഷ്യാദി ഭാവിപദ്ധതികളും

കേരളത്തിലെ വിവിധ ഗ്രാമങ്ങളിലെ വിഭിന്നമായ ആരാധനാ പദ്ധതികളുടെ കേന്ദ്രങ്ങളായ വൈവിധ്യമാർന്ന ഭാവങ്ങളോടെയുള്ള മൂർത്തികളുടെ ആരൂഢ സ്ഥാനങ്ങളായ ബഹുവിധ ക്ഷേത്ര,താന, ഇടങ്ങളും മറ്റ് കാവ് പള്ളിയറ തറവാടുകളും പണ്ട് കാലങ്ങളിൽ അന്നത്തെ ഭരണാധികാരികളായ ഹൈന്ദവ രാജാക്കൻമാരാൽ സംരക്ഷിതമായിരുന്നു, പക്ഷേ കാലന്തരേ വൈദേശികാധിനിവേശം മൂലം സ്ഥാനഭ്രഷ്ഠരായ രാജാക്കൻമാർ അവരുടെ സംരക്ഷണം തുടർന്ന് നൽകാൻ സാമ്പത്തികമായി പ്രാപ്തരല്ലാതാവുകയും തുടർന്നു വന്ന ജനായത്ത വ്യവസ്ഥയിലുള്ള ഭരണസംവിധാനം മേൽപറഞ്ഞ സംരക്ഷണം ഭരണഘടനയുടെ മതേതര സ്വഭാവം മൂലം നൽകാൻ തയ്യാറാകാതിരിക്കുകയും തൻമൂലം ക്ഷേത്രങ്ങളും അനുബന്ധ ഭൂസ്വത്തുക്കളും അനാഥ മോ, അന്യാധീനമോമാവുകയും, നിത്യനിദാനങ്ങൾ നടത്തുവാൻ ക്ഷേത്ര ഊരാളൻമാർ അശക്തരാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഭൂപരിഷ്ക്കരണ നിയമം മൂലം ക്ഷേത്ര ഭൂമികളും ഊരാള ഭൂസ്വത്തുക്കളും തെറ്റിദ്ധാരണ മൂലം അന്യാധീനമാവുകയും ശേഷിച്ച ഊരാളൻ മാർക്കു കൂടി കൂടുതൽ നിർദ്ധനാവസ്ഥ സംജാതമാവുകയും ചെയ്തു – അതാടൊപ്പം ക്ഷേത്രാനുബന്ധിയായ ക്ഷേത്രാവശ്യങ്ങൾക്കായുള്ള കാവുകളും കുളങ്ങളും വനഭൂമിയും കൂടി സർക്കാർ ഏറ്റെടുക്കുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് HR & C നിയമം നിലവലിൽ വന്ന് നാമമാത്ര തുക മേൽപറഞ്ഞ സംരക്ഷണം ക്ഷേത്രങ്ങൾ നൽകാനുള്ള ധാർമ്മിക ബാധ്യതയെ സാമാധാനിപ്പിക്കാനായി മാത്രം നൽകുന്നത്. അതോടൊപ്പം അന്ന് വിവിധ ട്രസ്റ്റി/മoങ്ങൾ നടത്തിയ കേസിൽ അനുകൂല വിധി ഉണ്ടായിട്ടു കൂടി വനഭൂമിയിലെ ആദായത്തിലെ ഒരു വിഹിതം ഗവൺമെൻറ് തരാൻ തയ്യാറായില്ല – എന്നതും ഊരാളരുടെ നിർദ്ധനാ സ്ഥയ്ക്ക് ആക്കം കൂട്ടി.
അസംഘടിതരും ക്ഷേത്ര ഭരണത്തിൽ താരതമ്യേന പ്രാഗൽഭ്യം കുറഞ്ഞ ഒരു തലമുറയുടെ കുറവുകൾ മുതലെടുത്ത് ദേവസ്വം ബോർഡുകൾ അധികാരത്തിലെത്തുന്നത് ഈ കാലഘട്ടത്തിലാണ്.
മേൽ പറഞ്ഞ വിഷയത്തിൽ ക്ഷേത്രഭരണാർത്ഥം രൂപീകൃതമായ വിവിധ ദേവസ്വം ബോർഡുകളെ സംയോജിപ്പിച്ച് ഏകീകൃത ദേവസ്വം ബിൽ രൂപീകരിക്കാന്നുള്ള ഉദ്ദേശ്യത്തോടെ ഗവൺമെന്റ് ഇറങ്ങുന്നത് ഈ സന്ദർഭത്തിലാണ് -ശാന്തി ക്ഷേമ യൂണിയൻ കേരളാ ഗവൺമെൻ്റിന് മലബാറിലെ പൂജകരുടെ ശബള വിതരണത്തിൽ വേണ്ടത്ര ഫണ്ടില്ലാത്തതുമൂലം ( ഗവൺമെൻറ് ആന്വിറ്റിയും, വനഭൂമി വരുമാനവും തരാത്തതുമൂലം) വന്നു ചേർന്ന അനാസ്ഥ / അപാകതകൾ കാരണമാക്കി കേരള സർക്കാരിലേക്ക് നൽകിയ പ്രാതിനിധ്യം മുൻനിർത്തി ദേവസ്വം വകുപ്പ് അഡ്വ. ഗോപാലകൃഷ്ണൻ കമ്മറ്റിയെ ഏകീകൃത ദേവസ്വം ബില്ലിനെ കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തുന്നത്,
മേൽ പറഞ്ഞ കമ്മറ്റി ദ്രുതഗതിയിൽ മുൻ നിലപാടുകളെ മുൻനിർത്തി ചിലയിടങ്ങളിൽ മാത്രം ചിലക്ഷേത്ര ഊരാളരെ വിളിച്ച് ചേർത്ത് ചില നിഗമനങ്ങളിലെത്തി 3 മാസം കൊണ്ട് ഒരു റിപ്പോർട് തട്ടിക്കൂട്ടി സർക്കാരിലേക്ക് സമർപ്പിക്കുകയുണ്ടായി.
ക്ഷേത്രഊരാളരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താതെ തയ്യാറാക്കിയ ആ റിപ്പോർട്ട് വായിച്ച ക്ഷേത്ര ഊരാളർ തളിപ്പറമ്പ് തൃക്കപാലീശ്വരം ക്ഷേത്രത്തിൽ അടിയന്തിരമായി കൂടുകയും ഒരുമിച്ച് നിന്ന് പാരമ്പര്യ ക്ഷേത്രക്രമങ്ങളും അനുബന്ധ സംവിധാനങ്ങളും സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയുണ്ടായി
ആ യോഗത്തിന്റെ അനുബന്ധമായി 2019 നവംബർ 10 ന് ശ്രീരാഘവപുരം സഭാ യോഗത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഉത്തരകേരള ക്ഷേത്ര ഊരാള സഭ.

ഉദ്ദേശ്യം:

പരശുരാമ ക്ഷേത്രമായ കേരളത്തിലെ ക്ഷേത്രങ്ങളുടെ വിശേഷിച്ച് ഉത്തര മലബാറിലെ ക്ഷേത്ര, താന ഇട, കാവു’, പള്ളിയറ, തറവാടുകളിലെ മൂർത്തിഭേദങ്ങളും ഭാവങ്ങളും ആചാര വൈവിധ്യങ്ങളും തനത് ക്രമത്തിൽ അധികാരപ്പെട്ട ക്ഷേത്ര ഊരാളരുടെ തന്നെ ചുമതലയിലും നിയന്ത്രണത്തിലും ഊരാളർ തനിച്ചോ അനുബന്ധ ക്ഷേത്രങ്ങളുമായി ചേർന്നോ ഭരണനിർവ്വഹണംനടത്തി പൂർവ്വാചാരങ്ങൾ അതത് ഊരാള ക്രമത്തിൽ തന്നെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരകേരള ക്ഷേത്ര ഊരാള സഭ നിലവിൽ വന്നത്.

ലക്ഷ്യം:

ക്ഷേത്രാനുബന്ധ സങ്കൽപങ്ങളും ആരൂഢിതരായ മൂർത്തി ഭാവഭേദവൈവിധ്യങ്ങളും അറിഞ്ഞ് യഥാക്രമം ആ സങ്കൽപാരൂഢ സ്വരൂപസംവിധാനങ്ങളെ ക്ഷേത്രാനുബന്ധ താന്ത്രിക പൂർവ്വിക ആചാര നിയമപ്രകാരം അതത് ക്ഷേത്ര ഊരാളരുടെ നേതൃത്വത്തിൽ തന്നെ ക്ഷേത്രാചാരനുഷ്ഠാനങ്ങൾ പാലിച്ച് പരിരക്ഷിച്ച് പൂർവ്വികരായ ഊരാളരുടെഉദ്ദേശ്യാനുസരണം അതത് ദേശക്രമാനുസാരിയായിട്ടുള്ള മൂർത്തിയുടെക്രമമനുസരിച്ചുള്ള ധർമ്മസങ്കേതങ്ങളാക്കി വളർത്തി അതത് നാടിനും കുടുംബത്തിനും മറ്റ് ക്രമങ്ങൾക്കും മാർഗ്ഗദീപകമാക്കുന്ന ദീപസ്തംഭങ്ങളാക്കി ആ ധർമ്മ സംവിധാനത്തെ സ്വരൂപിക്കുക എന്നതാണ് ഉത്തരകേരള ഊരാളസഭയുടെ പ്രഖ്യാപിത ലക്ഷ്യം.

5 ഉപസമിതികൾ:

  1. അക്കൗണ്ട് & ഓഡിറ്റിംഗ്
  2. കാരായ്മ സംരക്ഷണ സമിതി
  3. ദേവസ്വം ഭൂസംരക്ഷണ സമിതി
  4. നിയമസഹായ സമിതി
  5. മാധ്യമ വിഭാഗം.

ഭാവി പദ്ധതികൾ:

  1. ഊരായ്മ ദേവസ്വം ബോർഡ് രൂപീകരണം
  2. പ്രാഥമിക സഹകരണ സംഘം / Microfinance രൂപികരണം.
  3. വിശിഷ്ട വ്യക്തികളെ / അംഗങ്ങളായ ഊരാളരെ / മഹാക്ഷേത്രങ്ങളിലെ ഊരാളരെ സന്ദർശിക്കൽ + വിഭവ സമാഹരണം
  4. ക്ഷേത്രങ്ങളിൽ ഓത്തൂട്ട്, വാരം മുതലായവ പുനരുജ്ജീവിപ്പിക്കൽ, വേദപഠനത്തിനും ജപത്തിനും വേണ്ട സാമ്പത്തിക ശ്രോതസ്സുകൾ കണ്ടെത്തി വേദപാഠശാലക്ക് സമർപ്പികൽ, ധർമ്മ പ്രചരണം, ധർമ്മ പാo ശാലകൾ സ്ഥാപിക്കൽ, ആചാര ബോധവൽക്കരണം ആദ്ധ്യാത്മക പ്രഭാഷണങ്ങൾ / സെമിനാർ സംഘടിപ്പിക്കൽ, ക്ഷേത്രാനുബന്ധിയായി മാതൃസമിതികൾ,സത്സംഗം, പുരാണേതിഹാസ സ്വാധ്യായ വേദികൾ സംഘടിപ്പിക്കൽ
  5. ക്ഷേത്രാഭിവൃദ്ധിക്കും നാടിൻ്റെ ക്ഷേമത്തിനും ക്ഷേത്രാനുബന്ധിയായി യാഗ പരമ്പര്യ വിധി പ്രകാരം യാഗ ,യജ്ഞങ്ങൾ (മൂർത്തി ഹിതം നോക്കി) നടത്തൽ.
  6. ക്ഷേത്രാനുബന്ധ കലകൾ, അനുഷ്ഠാന കലകൾ ,ക്ഷേത്രീയകലകൾ മുതലായവയെ പുഷ്ടിപ്പെടുത്താനായി അനുബന്ധ സംഘടനയ്ക്ക് ഗ്രാൻറ് നൽകൽ – മികച്ച കലാകാരൻമാരെ ആദരിക്കൽ
  7. വർഷത്തിൽ ഒരു ദിവസം ( ദീപാവലി ആയാൽ നല്ലത് )ക്ഷേത്ര ഊരാള ദിനമായി ആചരിക്കൽ, അതിൻ്റെ ഭാഗമായി കുടുംബ സംഗമം, കലാപരിപാടികൾ.
  8. അതിന് അനുബന്ധമായി സ്മരണിക , ക്ഷേത്രാനുസരണം ഉള്ള ഡയറി, പഞ്ചാംഗം, കലണ്ടർ വിതരണം .
  9. website, apps, Payment gateway, UPl ID For all temples, temple accounting softwares etc
  10. ഗൃഹന്ദർശനം, aware ness Program, Counciling, ക്ഷേത്രത്തിന്റെയും ഊരാള കുടുംബാംഗങ്ങളുടെയും വിവരശേഖരണം, സംശോധനം.
  11. യുവജന വിഭാഗം രൂപീകരണം / സേവാ സമിതി രൂപീകരണം
  12. ആയുർവേദ സസ്യ/ വൃക്ഷ കൃഷി, നക്ഷത്ര വൃക്ഷ വനം, നവഗ്രഹ വൃക്ഷ കൃഷി, കാവുകൾ പരിരക്ഷിക്കാനുള്ള സമിതി, വന ഉൽപന്നങ്ങൾ/ ആയുർവേദ മരുന്ന് ശേഖരണം + നിർമ്മാണം + വിതരണം
  13. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആതുരാലയങ്ങൾ, അഗതിമന്ദിരം, ഊട്ടുപുരകൾ, അനാഥാലയങ്ങൾ മുതലായവ തുടങ്ങുക
  14. ഗോ സംരക്ഷണം, ക്ഷീരോൽപാദനം, അനുബന്ധ വ്യവസായം
  15. ഊരാളർക്കും കുടുംബാംഗങ്ങൾക്കും ക്ഷേമ പെൻഷൻ, ഇൻഷുറൻസ്, മെഡിക്കൽ Aid, മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളിൽ അംഗത്വം

Contact: uralasabhautharakerala@gmail.com