2022 ഡിസംബർ 25 മുതൽ 28 വരെ ചെറുതാഴം കണ്ണിശ്ശേരി കാവിൽ വെച്ച് നടന്ന മഹാവേദ ഭജനവും വാർഷിക സഭയും മികച്ച സംഘാടനം കൊണ്ടും വൈവിധ്യമാർന്ന ആധ്യാത്മിക സാംസ്കാരിക കലാപരിപാടികളാലും നല്ല ജനപങ്കാളിത്തം കൊണ്ടും സമ്പന്നമായി. 130 ൽ പരം ബ്രാഹ്മണ ശ്രേഷ്ഠന്മാർ തികഞ്ഞ വ്രതശുദ്ധിയോടെ നടത്തിയ ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും സഭായോഗം ചരിത്രത്തിൽ ശ്രദ്ധേയമായ നാഴികക്കല്ലായി. സമാപനദിവസം കണ്ണിശേരി ഭഗവതിക്ക് സമർപ്പിച്ച വലിയ ഗുരുതി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചു.
ശങ്കര പരമ്പരയിലെ സ്വാമിയാർമാരും , വൈദികരും ,വേദജ്ഞരും, പണ്ഡിത ശേഷ്ഠരും നാലുദിവസത്തെ വേദഭജനത്തെ അവിസ്മരണീയമാക്കി.
കേന്ദ്രമന്ത്രി ശ്രീമതി മീനാക്ഷി ലേഖി, എം പി . ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർ നേരിട്ടും ഗോവ ഗവർണർ ശ്രീ. പി. എസ് ശ്രീധരൻ പിള്ള ഓൺലൈൻ ആയും പരിപാടികളിൽ പങ്കെടുത്തത് സഭായോഗത്തിന് പുതിയ ഉണർവ് ഉണ്ടാക്കി .
ഈ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച നമ്മുടെ കർമ്മ ധീരരായ ഭാരവാഹികൾക്കും ,വിശിഷ്യാ യുവജനങ്ങൾക്കും , പരസ്യങ്ങൾ നൽകിയും വിഭവങ്ങൾ നൽകിയും സാമ്പത്തികമായി സഹായം നൽകുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും ശ്രീരാഘവപുരം സഭായോഗത്തിന്റെ വാക്കുകൾക്കും വരികൾക്കും അതീതമായ നന്ദി രേഖപ്പെടുത്തുന്നു.
ശ്രീരാഘവപുരം സഭായോഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുകയാണ് .
നിറഞ്ഞ സ്നേഹത്തോടെ…. നന്ദിയോടെ….
ഭരണ സമിതിക്കും സംഘാടക സമിതിക്കും വേണ്ടി,
ജനറൽ കൺവീനർ