Press Releases
The priests enter the Sanctum sanctorum of a temple after taking bath and this is a part of the ritual ensuring purity. This ritual is by and large followed in all temples of different castes of the Hindu community. In the particular function, the temple priest has only lightened the traditional lamp from the hand-lamp brought from inside the temple. In the hurry for continuing the duty inside the temple, he kept the lamp down and returned which, unfortunately, has been construed as caste discrimination. Had the normal ritual followed been appreciated, this misunderstanding might not have happened.
These controversies may not be good for the society. Let God bless all of us to prevail mutual regards and respects that will pave the way for happiness and peace.
President,
Sreeraghavapuram Sabhayogam
പ്രിയപ്പെട്ടവരേ,
ചെറുതാഴത്ത് ശ്രീരാഘവപ്പെരുമാൾക്കുള്ള പൗരാണിക ആചാര വിശേഷമായ വാർഷികസഭയും ഭജനവും ഈ വർഷം ഡിസംബർ 25 മുതൽ 28 വരെ തീയതികളിലായി മുറഹോമം, മുറജപം, കളഭം, വിദ്വത്സദസ്സുകൾ, ക്ഷേത്രകലകൾ എന്നിവയോടു കൂടി ആസൂത്രണം ചെയ്ത വിവരം നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നല്ലോ. ശ്രീരാഘവപുരം യോഗക്ഷേത്രത്തിൽ നടക്കേണ്ടതായ ഈ ധർമ്മകാര്യങ്ങൾക്ക് അനുമതി നിഷേധിച്ചുകൊണ്ട് ക്ഷേത്രം അഡ്മിനിസ്ട്രേഷനിൽ സൂപ്പർവൈസറി കൺട്രോൾ ഉള്ള മലബാർ ദേവസ്വം ബോർഡ് ഡിസംബർ 13ന് ഒരു ഉത്തരവ് ഇറക്കി യിരിക്കുന്നു.
അതുകൊണ്ട് അവസാനനിമിഷത്തെ അനിശ്ചിതത്വം ഒഴിവാക്കുന്ന തിനായി ചെറുതാഴത്ത് ശ്രീ കണ്ണിശ്ശേരി കാവിലേക്ക് മേൽപരിപാടി കൾ മുഴുവനായും മാറ്റി നിശ്ചയിക്കുകയാണ്. സഭായോഗം വക ക്ഷേത്രമായ ഇവിടെ വച്ച് 1198 ധനു 9 മുതൽ 12 വരെ (2022 ഡിസംബർ 25 ഞായർ മുതൽ 28 ബുധൻ വരെ) ഈ ധർമ്മസംഗമം ഭംഗിയായി നടത്തുവാനാണ് സഭായോഗം ഭരണസമിതിയുടെ തീരുമാനം. ബോർഡിൻ്റെ നടപടിക്ക് ധർമ്മേച്ഛുക്കളായ നിങ്ങളേവരുടെയും പിന്തുണയോടെ ഉചിതമായ സമയത്ത് സാത്വികമായ രീതിയിൽ സഭായോഗം മറുപടി നൽകും.
ഡിസംബർ 25 മുതൽ 28 വരെ യോഗത്തിലെ എല്ലാ തറവാട്ടുകാരും മറ്റു വൈദികധർമ്മസ്നേഹികളും കുടുംബസമേതം ചെറുതാഴം ശ്രീ കണ്ണിശ്ശേരിക്കാവിൽ എത്തിച്ചേർന്ന് രാഘവപുരം സഭായോഗത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആളും അർത്ഥവും നൽകി പിന്തുണയേകണമെന്നും പരിപാടികൾ ഏറ്റവും മംഗളമാക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി
(ജന. കൺവീനർ - സംഘാടകസമിതി)
പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി
(ചെയർമാൻ - സംഘാടകസമിതി)
കേരളത്തിൽ നമ്മുടെ പൂർവ്വികരും കലാപത്തിൻ്റെയും പലായനത്തിൻ്റെയും ഭരണകൂടഭീകരതയുടെയും ഇരകളായിട്ടുണ്ട്. ആ ഓർമ്മകൾ ഇന്നും നമ്മെ വേട്ടയാടുന്നു. ഇനിയൊരു പലായനം വേണ്ടിവരാതിരിക്കാനുള്ള കരുതൽ നമുക്കുണ്ടാവണം. അതിനായി ഈ സിനിമ തീയേറ്ററിൽ പോയി കാണാൻ എല്ലാ ഭാരതപൗരന്മാരോടും ധർമ്മബന്ധുക്കളോടും ശ്രീരാഘവപുരം സഭായോഗം ആഹ്വാനം ചെയ്യുന്നു.
സഭായോഗം ഭരണസമിതിഅംഗങ്ങൾ ഈയാഴ്ച തന്നെ തീയേറ്ററിൽ ഒരുമിച്ച് പോയി ഈ സിനിമ കാണുന്നതാണ്. സഭായോഗത്തിൻ്റെ 12 ഡിപ്പാർട്ട്മെൻ്റുകളുടെ ഭാരവാഹികളും സഹസംഘടനകളുടെ ഭാരവാഹികളും ഇങ്ങനെ ചെയ്ത് മാതൃകയാവണമെന്ന് കൂടി പ്രത്യേകം അഭ്യർത്ഥിക്കുന്നു.
ഈയൊരു ദൃശ്യാവിഷ്കാരത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ശ്രീരാഘവപുരം സഭായോഗത്തിൻ്റെ കടപ്പാട് അറിയിച്ചു കൊണ്ട്,
വിനയപൂർവ്വം
പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി,
പ്രസിഡൻ്റ്,
ശ്രീരാഘവപുരം സഭായോഗം.
Sreeraghavapuram Sabhayogam Joined as Petitioner
Sreeraghavapuram Sabhayogam joined as a petitioner in a case initiated by Kerala High Court, based on Press report, regarding the kalukazhichoottu also known as Panthrandu namaskaram, a ritual followed for more than a thousand years in Sree Poornathrayeesa Temple Thripunithara.
In connection with this issue, Legal Department of the Sabhayogam held a meeting and a six member committee was formed for future course of action. In line with the views of the experts in the committee, Sabhayogam today joined as petitioner in the case to appraise the Honourable High Court the facts and remove the misunderstanding.
Let us pray for the victory of Dharma!
Chairman, Legal Department,
Sreeraghavapuram Sabhayogam
പശ്ചിമഘട്ട മലയോരമേഖലയിൽ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നിയമമാക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രീരാഘവപുരം സഭായോഗം ഭരണസമിതി ആവശ്യപ്പെട്ടു.
യുനെസ്കോ അതീവജാഗ്രത വേണ്ട ആവാസവ്യവസ്ഥയായി അടയാളപ്പെടുത്തിയ മേഖലയാണ് പശ്ചിമഘട്ടം. കാലാവസ്ഥാവ്യതിയാനത്തെ തടുക്കുന്നതിൽ സുപ്രധാനപങ്കാണ് ഈ മലനിരകൾക്കുള്ളത്. പശ്ചിമഘട്ടത്തിൻ്റെ അതിവേഗത്തിലുള്ള തകർച്ച തടയുവാനുള്ള ഒരേയൊരു വഴി ഗാഡ്ഗിൽ റിപ്പോർട്ട് നിയമമാക്കുക എന്നത് മാത്രമാണ്. ഓരോ പഞ്ചായത്തിനും ആ പഞ്ചായത്തിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇടപെടാനും തീരുമാനമെടുക്കാനും അവകാശം നൽകുന്ന സുതാര്യവും ജനാധിപത്യപരവുമായ നിയമമാണ് മാധവ് ഗാഡ്ഗിൽ നിർദ്ദേശിച്ചത്. ഇത് ആദിവാസികൾക്കും കർഷകർക്കും അനുകൂലമാണ്. എന്നാൽ വൻകിട ക്വാറിവ്യവസായികളും തോട്ടങ്ങൾ കയ്യാളുന്ന മതശക്തികളും രാഷ്ട്രീയകക്ഷികളും ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് സാധാരണക്കാർക്കിടയിൽ അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണ വ്യാപകമായി ഉണ്ടാക്കി. സ്വാധീനവും ശേഷിയുമുള്ള സ്ഥാപിത താല്പര്യക്കാരെഭയന്ന് ഈ റിപ്പോർട്ട് നടപ്പാക്കാതെ സാധുക്കളുടെ ജീവൻ വച്ച് പന്താടുകയാണ് മാറി മാറി വരുന്ന ഗവൺമെൻ്റുകൾ ചെയ്യുന്നത്. ഈ നയം അടിയന്തരമായി തിരുത്തണമെന്നാണ് സഭായോഗം ആവശ്യപ്പെടുന്നത്. മുൻവർഷങ്ങളിലും സഭായോഗം ഉൾപ്പെടെയുള്ള സംഘടനകളും പ്രകൃതിസ്നേഹികളും ബഹുജനങ്ങളും ഈ ആവശ്യം ശക്തമായി ഉന്നയിച്ചുവെങ്കിലും അധികാരികൾ ചെവിക്കൊണ്ടിട്ടില്ല. ഇതിൻ്റെ തിക്ത ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.
പ്രസ്തുത കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന ഭരണ സമിതി യോഗത്തിൽ സഭാ യോഗം സെക്രട്ടറി KP ഹരി നമ്പൂതിരി, കേശവ തീരം MD വെദിരമന വിഷ്ണു നമ്പൂതിരി, VJP നാരായണൻ നമ്പൂതിരി, എ. വി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. ഇ.എൻ ഈശ്വരൻ എന്നിവർ സംസാരിച്ചു.
It is hoped that Investigating authority shall soon book the criminals and justice will prevail in awarding strict & suitable punishments.
The Sabhayogam joins with the entire Nation in protesting against this cruel attack and pray for the departed souls.
[Malayalam]
ഭീകരാക്രമണത്തെ അപലപിച്ചു
ശ്രീരാഘവപുരം സഭായോഗം കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലും കാശ്മീരിലും വ്യത്യസ്തസംഭവങ്ങളിലായി ശ്രീ. എൽ എൻ ബി ന്ദ്രൂ , ശ്രീ. വീരേന്ദർ പാസ്വാൻ, ശ്രീ. മൊഹമ്മദ് ലോനെ എന്നീ മുന്നു പൗരൻമാരെ ഭീകരാക്രമണത്തിൽ വധിച്ചതിനെ ശക്തമായി അപലപിക്കുന്നു.
കാശ്മീരിൽ സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനും കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടെയാണ് ഈ സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് എന്നത് ആരിലും ഞെട്ടൽ ഉളവാക്കുന്നു. കാശ്മീരിൽ സമാധാനജീവിതം ആഗ്രഹിക്കുന്ന പൊതുസമൂഹത്തിനിടയിൽ ഈ സംഭവങ്ങൾ ഉത്കണ്ഠ ഉണ്ടാക്കിയിരിക്കുന്നു.
അന്വേഷണഏജൻസികൾ നീതിപൂർണമായി മുന്നോട്ടു പോവുമെന്നും എത്രയും പെട്ടെന്ന് ഈ ക്രൂരകൃത്യത്തിലേർപ്പെട്ടവരെ കണ്ടെത്തി തക്കതായ ശിക്ഷ നേടിക്കൊടുക്കുമെന്നും സഭായോഗം പ്രതീക്ഷിക്കുന്നു.
സഭായോഗം ഈ ഭീകരാക്രമണത്തിനെതിരായി രാജ്യത്തോടൊപ്പം നിൽക്കുകയും പരേതാത്മാക്കളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പ്രസ്തുതസംഭവത്തിൽ അപലപിച്ച് നടത്തിയ സഭായോഗം ഭരണസമിതി യോഗത്തിൽ കെ.പി ഹരി നമ്പൂതിരി, വി.ജെ.പി നാരായണൻ നമ്പൂതിരി, വെദിരമന വിഷ്ണു നമ്പൂതിരി, ഇടമന ഹരി നമ്പൂതിരി, ഡോ. ഇ.എൻ. ഈശ്വരൻ , കാര ഭട്ടതിരി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
ഭാരതീയസംസ്കൃതിയും മൂല്യങ്ങളും കാത്തുരക്ഷിക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്ന കൊളത്തൂർ അദ്വൈതാശ്രമത്തിനേയും സ്വാമി ചിദാനന്ദപുരി അവർകളേയും കരി വാരിത്തേക്കാൻ ചില സംഘടിതശക്തികൾ നടത്തുന്ന ശ്രമങ്ങളെ ശ്രീരാഘവപുരം സഭായോഗം ശക്തമായി അപലപിക്കുന്നു. അതോടൊപ്പം ഈ വിഷയത്തിൽ സ്വാമികൾക്കും ആശ്രമത്തിനും എല്ലാവിധ പിന്തുണയും നല്കുമെന്ന് അറിയിക്കുന്നു.
ബഹു. സ്പീക്കർ ശ്രീ. MB രാജേഷിൻ്റെ പ്രസ്താവനയെ രാഘവപുരം സഭാ യോഗം അപലപിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളിയായ ഭഗത് സിങ്ങിനെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23-നാണ്. ഇന്നത്തെ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിൽ വെച്ചാണ് തൂക്കിലേറ്റിയത്.സ്വജീവത്യാഗത്തിലൂടെ ഈ രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ ഒരുപാട് കഴിഞ്ഞിട്ടും നാം അത്യാദരവോടെ സ്മരിക്കുന്നു. എല്ലാവരും അറിയുന്ന, അറിയേണ്ടുന്ന ഈ ധീര ദേശാഭിമാനിയെക്കുറിച്ച് അധികം എഴുതേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
എന്നാൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോ..? നോക്കാം
K.മാധവൻ നായർ-"മലബാർ കലാപം"
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ. K. മാധവൻ നായർ കലാപം കഴിഞ്ഞ ഉടനെ എഴുതിയ ഗ്രന്ഥം. അതിൽ അദ്ദേഹം എഴുതുന്നു.
"അയാൾ (വാരിയം) കോൺഗ്രസ് - ഖിലാഫത്ത് വക ചില ലഘു പത്രിക തന്നോട് വാങ്ങിക്കൊണ്ടുപോയതായി....ഓർക്കുന്നു. അല്ലാതെ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കുകൊണ്ടതായോ സഭകൾസ്ഥാപിച്ചതായോ പ്രസംഗങ്ങൾ ചെയ്തതായോ ഞങ്ങൾ ആരും അറിഞ്ഞിട്ടില്ല" P - 161
"പാരമ്പര്യമായി മത ഭ്രാന്തൻമാരായ കുടുംബത്തിലെ അംഗം" - P 162
"ആദ്യകാലത്ത് മതപരിവർത്തന വിരോധി ആയിരുന്നു എങ്കിലും പിന്നീടയാൾ ഹിന്ദുക്കളെ ദ്രോഹിക്കാനും കൊല്ലുവാനും മതം മാറ്റുവാനും തുടങ്ങി" P-162
"ഊർങ്ങാട്ടിരി, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ലഹള വ്യാപിച്ചിരുന്നില്ല ഇതിൽ കൊന്നാറെ തങ്ങന്മാർക്ക് നല്ല പങ്കു ണ്ടായിരുന്നു. എന്നാൽ ഇവരെ സ്വാധീനിച്ച് ലഹളയിൽ ചേർക്കാൻ മൊയ്തീൻ കുട്ടി ഹാജിയും, വാരിയംകുന്നത്തും പരമാവധി ശ്രമിച്ചു" P-215
ഇത് ചില വിവരണങ്ങൾ മാത്രം. "ഖിലാഫത്ത് സ്മരണകൾ എന്ന ആത്മകഥയിൽ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഇക്കാലത്ത് നടന്ന കൊല, കൊള്ള, അക്രമങ്ങൾ, മതപരിവർത്തനം തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. നിലമ്പൂർ കോവിലകവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചത് ഈ കലാപത്തിലാണ്.
KP കേശവമേനോനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടും അക്രമമാർഗ്ഗം ഉപേക്ഷിക്കാതിരുന്ന വൻപടയുടെ നേതാക്കളിലൊരാൾ... മഹാത്മാഗാന്ധിയും, ആനി ബസൻ്റും തള്ളി പറഞ്ഞ ദുഷ്കർമ്മങ്ങളുടെ അമരക്കാരൻ. കുമാരനാശാൻ "ദുരവസ്ഥ''യിലൂടെ വേദനയോടെ പാടിയ ദുഷ് ചെയ്തികളുടെ നേതാവ്..
അന്നത്തെ അനുഭവങ്ങളുടെ നേർസാക്ഷ്യം ഇങ്ങനെയൊക്കെയാണ്.ചരിത്രത്തെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും അത് വസ്തുതാപരമായിരിക്കണം. അതിൽ പക്ഷപാതിത്വം കാട്ടരുത്. നിരവധി നിരപരാധികൾ പീഡിപ്പിക്കപ്പെട്ട സംഭവം തന്നെയാണ് മാപ്പിള ലഹള.അതിൽ ഇരയായവരും ഭാരതീയരായ നിരപരാധികളാ ണെന്നോർക്കണം. സ്വന്തം നാട്ടിലുള്ള ആൾക്കാരെ അകാരണമായി വധിച്ചവരോ സ്വാതന്ത്ര്യ പോരാളികൾ? ആ നിരപരാധികളുടെ പിന്മുറക്കാർ ഇന്നും ജീവിക്കുന്നുണ്ട് ഇവിടെ. വാരിയംകുന്നത്തിനെ പോലുള്ളവർ സ്വാതന്ത്ര്യ പോരാളികളായി ചിത്രീകരിക്കുമ്പോൾ അവരെ നാം കാണാതെ പോകുന്നത് ചരിത്ര നിഷേധമാണ്.
ബഹുമാന്യനായ സ്പീക്കർ ശ്രീ. MB രാജേഷ് നടത്തിയ പ്രസ്താവന തിരുത്തലുകൾ ആവശ്യമുള്ളതാണ് എന്ന് തന്നെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു. ധീര ദേശാഭിമാനിയായ ഭഗത് സിങ്ങുമായി താരതമ്യപ്പെടുത്തി, സ്വാതന്ത്ര്യ സമര പോരാളിയാക്കി മാറ്റാം. പക്ഷെ ഒരു പരാതിയും ആർക്കും ഉണ്ടാകരുത്. വ്യത്യസ്ത അഭിപ്രായം ഉണ്ടാകരുത്. നിർഭാഗ്യവശാൽ പതിറ്റാണ്ടുകളായി തർക്കമുള്ള ഒരു സംഭവത്തിൽ, ഒരു വിഭാഗം ജനങ്ങൾ അക്കാലത്തെ 'വിധ്വംസക പ്രവർത്തനങ്ങളുടെ നേതാവാ'യിക്കരുതുന്ന ഒരാളെ വലിയ വിശേഷണങ്ങൾ കൊടുത്ത് മാന്യ സ്ഥാനത്ത് നിർത്തുന്നത് എല്ലാവരുടെയുമായ ഒരു ഭരണകൂടത്തിനും, ജനാധിപത്യ സമൂഹത്തിനും ചേർന്നതല്ല. ജനാധിപത്യ ശ്രീ കോവിലിൻ്റെ അധ്യക്ഷ പദവിയിലിരിക്കുന്നൊരാൾ കുറച്ചു കൂടി ഉയർന്ന് ചിന്തിക്കണമായിരുന്നു. മുഴുവൻ നാട്ടുകാരുടെയും ക്ഷേമത്തിനായിരിക്കണം ഭരണകൂടമെന്നിരിക്കേ, ഇത്തരം പ്രസ്താവനങ്ങൾ സമൂഹത്തിൽ അസ്വസ്ഥതയും, ഭയവും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ശ്രീരാഘവപുരം സഭാ യോഗം അഭിപ്രായപ്പെടുന്നു. ബഹു. സ്പീക്കർ നടത്തിയ ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത ഈ പ്രസ്താവനയിൽ ആശങ്കയും, പ്രതിഷേധവും രേഖപ്പെടുത്താനും ഈ അവസരം ഉപയോഗിക്കട്ടെ. അത് അർഹിക്കുന്ന ഗൗരവത്തോടെ തന്നെ തിരുത്തണമെന്നും അഭ്യർത്ഥിക്കുന്നു.
ഉണ്ണി അബ്ളിവാദ്ധ്യാൻ,ചെയർമാൻ
സഭായോഗം ഹിസ്റ്ററി കൗൺസിൽ
Family policy for more than 5 children deplorable
Sree Raghavapuram Sabhayogam records anxiety over the incentives declared by religious body to the families having more than 5 children. The Sabhayogam observes that while the Governments and the public in general strives for family planning and birth control, these types of efforts by some religious bodies will be counterproductive and can have far-reaching consequences.
The Union and State governments should foresee the possibility of the policy being imitated by other religious and social bodies. Such regressive steps challenging the civilized society's common policies are quite deplorable. A geometrical population growth can have serious impact in a state like Kerala with severe strain on its limited natural resources. In this background, the Sabhayogam vehemently pleads to the State government to ensure a legal framework for population control based on the recommendations of National Development Council in 1991 and the report submitted by Justice V R Krishna Iyer committee in 2011.
Coercive religious conversions using power muscle on the one hand and raising fertility rates in some religious groups on the other, adversely impact on the balanced cultural growth of a democratic society. Presently, religious groups with 20 and 30 percentage of population grab various benefits from the Government making the poor people of other cults of the society just stooges, which is really shameful in a modern democracy. To rectify this sad situation, Sree Raghavapuram Sabhayogam pleads to the Central and State Governments to redefine minority concept at State level and also limit minority benefits to groups having less than 5 percentage share in the total population of the State.
An emergency meeting of the Sabhayogam Administration council was held to evaluate the situation. President Pachamangalam Sreedharan Namboodiri, Secretary Perkundi Hari Vadhyan, Dr. EN Dhanya Antharjanam, Mankulam Sudheesh Namboodiri, Karakkad Govindan Namboodiri and VJP Narayanan Namboodiri participated in the meeting.