mahavedabhajanam

ശ്രീ രാഘവേശ്വരം മഹാവേദഭജനവും ശാസ്ത്രവിചാരസത്രവും

ഒരു നൂറ്റാണ്ടു മുന്നേ നിലച്ചു പോയ ശ്രീരാഘവേശ്വരം വാർഷികവേദഭജനം കേന്ദ്രസാംസ്കാരികവകുപ്പിന്റെ സഹായത്തോടെ 2021 ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെ – കുംഭം 15 മുതൽ 26 വരെ 12 ദിവസങ്ങളിലായി കണ്ണൂർ ജില്ലയിൽ ചെറുതാഴം പെരിയാട്ട് കൃഷ്ണൻ മതിലകത്ത് വച്ചു നടന്നു.

വിവിധ ദിവസങ്ങളായി വൈദിക ശ്രേഷ്ടരുടെ നേതൃത്വത്തിൽ ഋഗ്വേദം, യജുർവേദം, സാമവേദം തുടങ്ങി വേദങ്ങളുടെ മഹാ ഭജനവും, ശാസ്ത്ര വിചാര സത്രം, വാക്യാർത്ഥ സഭ, ആദ്ധ്യാത്മിക സദസ്സ്, പ്രഭാഷണ പരമ്പരകൾ, നിരവധി കലാ-സാംസ്‌കാരിക പരിപാടികൾ തുടങ്ങി വിപുലമായ ചടങ്ങുകൾ വളരെ ചിട്ടയായി കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടന്നു.

ചടങ്ങിൽ നടുവിൽ മഠം ഇളമുറ സ്വാമിയാർ, മുഞ്ചിറമഠം സ്വാമിയാർ, തെക്കേമഠം സ്വാമിയാർ, എളനീർമഠം സ്വാമിയാർ എന്നിവർകളുടെ സാന്നിദ്യവും അനുഗ്രഹാശിസ്സുകളും വളരെ ശ്രദ്ധേയമായി.

പങ്കെടുത്ത അനേകം സജ്ജനങ്ങൾക്ക് വേദത്തിന്റെ മഹത്തരമായ ശ്രുതിമധുരം അനുഭവിക്കുവാനും പ്രൗഢമായ സംസ്കൃതിയേയും നന്മകളേയും തിരിച്ചുപിടിക്കാനുള്ള ഉദ്യമങ്ങളിൽ കൈകോർക്കുവാനും സാധിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ സന്ദർശിക്കുക.

വെബ് സൈറ്റ് : http://veda.medha.digital

ഫേസ്ബുക് : https://www.facebook.com/SreeRaghavapuram

യൂട്യൂബ് : https://www.youtube.com/channel/UC9RpREPLSTc6wLRJZhGMYqQ