അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ രജിസ്ററർ ചെയ്തു

ചെറുതാഴം , 08.10.2021

ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള കേരളഭൂമിയിൽ ധർമ്മത്തിൻ്റെയും സംസ്കൃതിയുടെയും ഈറ്റില്ലങ്ങളായി ഇവിടത്തെ ദേവസ്വങ്ങളെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ബൃഹദ്ലക്ഷ്യവുമായി അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ എന്ന പേരിൽ ഊരാളരുടെ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത വിവരം സസന്തോഷം അറിയിക്കുന്നു.

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഒരു ഡിപ്പാർട്ട്മെൻറ് എന്ന നിലയിൽ കഴിഞ്ഞു രണ്ടു വർഷമായി പ്രവർത്തിച്ചു വന്നിരുന്ന ഊരാളസഭയാണ് ദേവസ്വങ്ങളുടെ സംരക്ഷണത്തിന് വിശാലവും ശക്തവുമായ സംവിധാനമൊരുക്കുവാൻ നിയമപരമായി പ്രത്യേകസംഘടനയായി മാറുന്നത്.

മാതൃസംഘം എന്ന നിലയിൽ സഭായോഗം പുതിയ ട്രസ്റ്റിൽ തുടർന്നും നിർണ്ണായകപങ്ക് വഹിക്കും. എല്ലാ ജില്ലകളിൽ നിന്നും പ്രാതിനിധ്യത്തോടെ ഊർജ്ജസ്വലമായ കേന്ദ്രസമിതിയും ക്ഷേത്രസംബന്ധിയായ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധസമിതികളും ട്രസ്റ്റ് രൂപീകരിക്കും.

ഒരു ധർമ്മസംഘടന മഹത്തരമാകുന്നത് ആസ്തി കുന്നുകൂട്ടുമ്പോഴല്ല മറിച്ച് ധർമ്മസംരക്ഷണത്തിന് ദീർഘകാലാടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിച്ച് അത് നേരായ മാർഗ്ഗത്തിൽ സമയബന്ധിതമായി നടപ്പിൽ വരുത്തുമ്പോഴാണ് എന്ന് ശ്രീരാഘവപുരം സഭായോഗം ഉറച്ചുവിശ്വസിക്കുന്നു. ഈ വിശ്വാസപ്രകാരം മുന്നോട്ടു നീങ്ങുവാൻ കഴിയുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷവുമുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സജ്ജനങ്ങളുടെ സഹകരണത്തിൽ ഒട്ടേറെ നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും വേറിട്ട മാതൃകകൾ അവതരിപ്പിക്കാനും കഴിഞ്ഞ 3 വർഷത്തിൽ സഭായോഗത്തിന് സാധിച്ചു. ഈശ്വരാനുഗ്രഹമൊന്നു കൊണ്ടു മാത്രമാണ് ഇതെല്ലാം നടക്കുന്നത്.

അഖിലകേരള ക്ഷേത്രഊരാളസഭ രജിസ്റ്റർ ചെയ്യപ്പെട്ട ഈ സുദിനത്തെ ചരിത്രം ഒരു നാഴികക്കല്ലായി രേഖപ്പെടുത്തും. മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട ഇന്നാട്ടിലെ ജനതതിക്ക് സത്യവും സ്വത്വവും തിരിച്ചറിയാൻ ഈ സംഘടന വഴികാട്ടിയാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ ട്രസ്റ്റ് ഭാരവാഹികൾ

ചെയർമാൻ – ശ്രീ. കെ. കുഞ്ഞിമാധവൻ +91 94470 87853
വൈസ് ചെയർമാൻ – ശ്രീ. ഈശ്വരൻ നമ്പൂതിരി വി.ജെ.പി. +91 94466 74980
ജന. സെക്രട്ടറി – ശ്രീ. മംഗലശ്ശേരി രാജേന്ദ്രൻ നമ്പൂതിരി +91 81119 44169
ജോ. സെക്രട്ടറി – ശ്രീ. മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി +91 95449 69015
ട്രഷറർ – ശ്രീ. രാംദാസ് വാഴുന്നവർ +91 95394 13005

എക്സി. അംഗങ്ങൾ
ശ്രീ. മാനവർമ്മരാജ
ശ്രീ. ശ്രീനിവാസൻ ഒ.കെ.
ശ്രീ. ജയകൃഷ്ണൻ പി.എൻ.
ശ്രീ. ശ്രീകൃഷ്ണദാസ് പി.വി.