ശ്രീരാഘവപുരം സഭായോഗം അക്കാദമി അദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് പരിശീലനം നൽകുന്നു.
അദ്ധ്യാപക യോഗ്യതാപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി
ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ നേതൃത്വത്തിൽ സമയബന്ധിത ഓൺലൈൻ പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.
പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാഘവപുരം സഭായോഗം അക്കാദമിയെ ബന്ധപ്പെടേണ്ടതാണ്
എങ്ങനെയാണ് കോഴ്സിൻ്റെ ഘടന ?
ഈ വർഷം അക്കാദമി പരിശീലനം നൽകുന്ന മത്സരപരീക്ഷകൾ
- SET
- C TET, K TET (2 & 3)
- KVS PGT
പരിശീലനം നൽകുന്ന ജനറൽ പേപ്പറുകൾ –
- Psychology
- Mathematics
- Reasoning
- Physics
- Chemistry
- Biology
- English
- Hindi
- Malayalam
- Computer
- Pedagogy
- History
- Geography
- Economics
ഓരോ വിഷയത്തിനും ദിവസം 1 മണിക്കൂർ വീതം തുടർച്ചയായ 6 ക്ലാസുകൾ. പ്രധാനവിഷയങ്ങൾക്ക് കൂടുതൽ ക്ലാസുകൾ.
ആദ്യബാച്ച് ആരംഭിക്കുന്ന തീയതി – 01.04.2022
കോഴ്സ് കാലാവധി – 5 മാസം.
വിഷയാധിഷ്ഠിതപ്രത്യേകപരിശീലനം അടുത്ത ഘട്ടത്തിൽ
❇️ പരിശീലനം എന്തിന് ?
സമൂഹത്തിൽ ഇന്നും എന്നും ഏറ്റവും ആദരിക്കപ്പെടുന്ന സേവനമേഖലയാണ് അദ്ധ്യാപനം. ഭാവിതലമുറയെ വാർത്തെടുക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ജോലിയാണത്. മത്സരപരീക്ഷകളിലൂടെയാണ് ഇന്ന് ഈ മേഖലയിലേക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.
മികച്ച പരിശീലനത്തിൻ്റെ അഭാവം കൊണ്ടു മാത്രം നല്ല കഴിവും അഭിരുചിയുമുള്ള പലരും ഇത്തരം മത്സരപരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകുന്ന സാഹചര്യം നിലവിലുണ്ട്. ഗൗരവമായ ഓൺലൈൻ പരിശീലനത്തിലൂടെ ഇതിനു മാറ്റം വരുത്തുവാൻ സഭായോഗം അക്കാദമി ആഗ്രഹിക്കുന്നു.
❇️ കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ എന്താണ് ചെയ്യേണ്ടത് ?
25/03/2022 ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടുക.
8547503989
9526132065
രജിസ്ട്രേഷൻ ഫീസ് – 2000 രൂപ.
കോഴ്സ് തീരുന്നതിനു മുന്നേ 1000 രൂപ കൂടി അടക്കണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (EWS) പൊതുസമൂഹത്തിലെ അവശവിഭാഗങ്ങൾക്കും (SC, ST, OEC) സൂക്ഷ്മപരിശോധനക്ക് ശേഷം 25% ഇളവ് നൽകും.
❇️ കോഴ്സിൻ്റെ ഫീസ് എങ്ങനെ അടയ്ക്കാം
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ കാണാം. പണം അയച്ച ശേഷം ഫോം പൂരിപ്പിക്കുക.
https://sreeraghavapuram.in/ml/donations-ml/
ഫോം പൂരിപ്പിക്കുമ്പോൾ, ഇടപാട് ഏത് ആവശ്യത്തിലേക്ക് എന്നത് താഴെ കൊടുത്തത് പ്രകാരം തിരഞ്ഞെടുക്കുക
തുക ഉപയോഗപ്പെടുത്തേണ്ടത് ഏതു കാര്യത്തിനായി: അക്കാദമി – ആധുനിക പഠനം, ഗവേഷണം, പരീക്ഷകൾ
വിഭാഗം: നൈപുണ്യ വികസന പരിപാടികൾ
കൂടുതൽ വിശദാംശങ്ങൾ: TET ട്രെയിനിങ് – ഗഡു 1 – 2000