ശ്രീരാഘവപുരം സഭായോഗം രാമപാദം, ചേറ്റൂർ, തൃച്ചംബരം നടുവിൽമഠം യജ്ജുർവ്വേദ പാഠശാലകളിലും, തോട്ടം സാമവേദ പാഠശാലയിലും ഇന്ന് ഗുരുവന്ദനവും ഗുരുപൂർണ്ണിമ ആഘോഷവും നടന്നു.
രാമപാദം പാഠശാലയിൽ ശങ്കരൻ, വിനയ് എന്നിവരുടെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയിൽ അർജുൻ സ്വാഗതം പറഞ്ഞു. നവനീത് അധ്യക്ഷത വഹിച്ചു. ആചാര്യൻ ആമല്ലൂർ സംഗമേശൻ നമ്പൂതിരി കുട്ടികൾക്ക് ഗുരുപൂർണ്ണിമ ദിനത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. ഹൃഷികേശ് നന്ദി പറഞ്ഞു.
ചേറ്റൂർ പാഠശാലയിൽ കുട്ടികളുടെ വേദ മന്ത്ര പ്രാർത്ഥനയോടു കൂടി കീഴാനെല്ലൂർ ഭവൻ ആചാര്യൻ്റെ അദ്ധ്യക്ഷതയിൽ ജ്യോതിഷ പണ്ഡിതൻ എസ് പി ശങ്കരൻ നമ്പൂതിരി കുട്ടികൾക്ക് ഗുരുപൂർണ്ണിമ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുത്തു. പാഠശാല വിദ്യാർത്ഥികളായ കേശവൻ സ്വാഗതവും ശ്രീമാധവ് നന്ദിയും പറഞ്ഞു.
ശ്രീരാഘവപുരം സഭായോഗം അടുത്തിടെ ആരംഭിച്ച തൃച്ചംബരം നടുവിൽമഠം യജ്ജുർവ്വേദ പാഠശാലയിൽ ബ്രഹ്മശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരി കുട്ടികളുടെ സംസ്കൃത പരിചയത്തിന് ഇന്ന് ശുഭാരംഭം കുറിച്ചു. ഇടവലത്ത് പുടയൂർ ജയനാരായണൻ നമ്പൂതിരി ഗുരുപൂർണ്ണിമ ദിനത്തിൻ്റെ പ്രത്യേകകളും വ്യാസൻ്റെ മഹത്വവും, ആചാര്യൻ്റെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
തോട്ടം സാമവേദ പാഠശാലയിൽ രുക്മിണി വല്ല്യമ്മ ഗുരുവിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന കഥകളും ശ്ലോകങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് പരിപാടിയിൽ പങ്കുചേർന്നു.
എല്ലാ ഗുരുക്കന്മാരും കുട്ടികൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ മുന്നോട്ട് വരണം, ഞങ്ങളെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.
വേദപാഠശാലയുടെ പ്രവർത്തനങ്ങൾക്ക് സജ്ജനങ്ങളുടെ സഹകരണം ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു.