തൃച്ചംബരത്ത് നടുവിൽ മഠം പുനരുദ്ധാരണം

SRSYPRD: 84/2022
14/07/2022

പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ചരിത്രപ്രസിദ്ധമായ തൃച്ചംബരം നടുവിൽ മഠത്തിൻ്റെ കട്ടിലവെപ്പ് കർമ്മം 09.07.2022 ന് രാവിലെ ശുഭമുഹൂർത്തത്തിൽ ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷനും ബദരീനാഥ് മുൻറാവൽജിയുമായ ബ്രഹ്മശ്രീ. പാച്ചമംഗലം ശ്രീധരൻ നമ്പൂതിരിയുടെ മഹനീയസാന്നിദ്ധ്യത്തിൽ
ശ്രീ. ചെറുതാഴം ശങ്കരൻ മേലാശാരി നിർവ്വഹിച്ചു.

സർവ്വശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരി , കോക്കുന്നം കൃഷ്ണൻ നമ്പൂതിരി, അഖിൽ വി.പി., പ്രവീൺ, രാമദാസൻ, രവി, മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ആദിശങ്കരാചാര്യസ്വാമികളുടെ 4 നേർശിഷ്യന്മാർ കേരളത്തിൽ തൃശൂരും തൃച്ചംബരത്തും ചതുർമഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. സുരേശ്വരാചാര്യസ്വാമികളാൽ സ്ഥാപിതമായ മഠമാണ് നടുവിൽ മഠം. യജുർവ്വേദപീഠമായ ശൃംഗേരിയുമായാണ് നടുവിൽ മഠം ബന്ധപ്പെട്ടിരിക്കുന്നത്. ഇളമുറസ്വാമിയാരായ അച്യുതഭാരതി സ്വാമികളുടെ (ഒറവങ്കര സ്വാമിയാർ) അനുജ്ഞ പ്രകാരമാണ് തകർന്നു പോയ മഠം പുനരുദ്ധരിക്കുന്നത്.

പുനരുദ്ധാരണത്തിൽ പങ്കാളികളാവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുവാൻ താല്പര്യം.

ഹരി പേർക്കുണ്ടി പെരിയമന വാദ്ധ്യാൻ,
സെക്രട്ടറി – ശ്രീരാഘവപുരം സഭായോഗം,
+91 85474 10552