ശ്രീരാഘവപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ചെറുതാഴം രാമപാദം യജുർവ്വേദപാഠശാല, പഴിച്ചയിൽ ചേറ്റൂർ യജുർവ്വേദപാഠശാല എന്നിവിടങ്ങളിലെ വേദവിദ്യാർത്ഥികളും അവരുടെ ഗുരുക്കന്മാരും നാലു ദിവസം കാഞ്ചീപുരത്ത് ജഗദ്ഗുരു ശങ്കരാചാര്യ കാഞ്ചി പീഠാധിപതി ശ്രീ ശ്രീ വിജയേന്ദ്രസരസ്വതി മഹാ സ്വാമികളുടെ തിരുസന്നിധിയിൽ തൈത്തിരീയസംഹിതാ മുറജപം നടത്തി. സ്വാമിയാരുടെ…
സഹായഹസ്തം – ഉദ്ഘാടനവും ആദ്യഗഡു വിതരണവും
നമ്മുടെ നാടിൻ്റെ സാംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ ക്ഷേത്രങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കാലത്തിൻ്റെ കുത്തൊഴുക്കിലും മന:ശാന്തിക്കായി ഇത്തിരി നേരം ചെന്നിരിക്കാവുന്ന ലാളിത്യത്തിൻ്റെയും ശാന്തതയുടെയും കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ - പ്രത്യേകിച്ച് നാട്ടിലെ ചെറിയ ചെറിയ അമ്പലങ്ങൾ - നിലനിന്നു പോകുന്നത് എങ്ങനെയാണ്…
വയനാടിനായി കൈകോർക്കാം
പശ്ചാത്തലം 2024 ജൂലൈ 30 ന് വയനാട്ടിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇരുന്നൂറിൽ അധികം പേർ മരിക്കുകയും അത്ര തന്നെ ആളുകളെ കാണാതാവുകയും ചെയ്തിരിക്കുന്നു. ഏഴായിരത്തിലധികം പേർ ദുരിതാശ്വാസക്യാമ്പുകളിലാണ്. ഒരു ഗ്രാമം അപ്പാടെ ഇല്ലാതായിരിക്കുന്നു. നമ്മുടെ ചുമതല നീതി ആയോഗ് രജിസ്ട്രേഡ്…
ബദരീനാഥിൽ പുതിയ റാവൽജി സ്ഥാനമേറ്റു
ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ വൈഷ്ണവക്ഷേത്രമായ ബദരീനാഥ് ധാമിൽ പുതിയ റാവൽജിയെ അവരോധിച്ചു. കണ്ണൂർ ജില്ലയിലെ ചെറുതാഴം കുളപ്രത്ത് വാരണക്കോട് ബ്രഹ്മശ്രീ. അമർനാഥ് നമ്പൂതിരിയാണ് റാവൽജി (ബദരീനാഥ് മുഖ്യപുരോഹിതർ) ആയി സ്ഥാനാരോഹണം ചെയ്തത്. ഒരു ദശാബ്ദത്തിലേറെയായി എച്ച്. എച്ച്. റാവൽജി സ്ഥാനം അലങ്കരിച്ചുവരുന്ന ബ്രഹ്മശ്രീ.…
ശ്രാവണ സംഗീതോത്സവം
പൂവിളി ഉയരുന്ന ഓണക്കാലത്തെ ശ്രുതിലയ സമ്പന്നമാക്കുവാൻ, കേരളീയസംഗീതത്തിൻ്റെ ലാവണ്യവും കർണാടകസംഗീതത്തിൻ്റെ സാഗരോപമമായ സൗന്ദര്യാനുഭവങ്ങളും ഒത്തുചേരുന്ന, സംഗീതാ സ്വാദകർക്കു നവ്യാനുഭവം പകരുന്ന "ശ്രാവണ സംഗീതോത്സവം".ശ്രീരാഘവപുരം സംഗീതസഭയുടെ നേതൃത്വത്തിൽ ഓണത്തോടനു ബന്ധിച്ചു നടക്കാൻ പോകുന്ന ഈ സംഗീതോത്സവത്തിൽ പ്രസിദ്ധരായ കർണ്ണാടകസംഗീതജ്ഞരും കഥകളിസംഗീത വിദഗ്ദ്ധരും സോപാന…
ഗുരുപൂർണിമ ആഘോഷം
ശ്രീരാഘപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ഗുരുപൂർണിമ ആഘോഷങ്ങൾ ഇന്ന് രാവിലെ മണിക്ക് വിവിധ പാഠശാലകളിലായി നടന്നു. പിലാത്തറ ചേറ്റൂർ, ചെറുതാഴം രാമപാദം, തൃച്ചംബരം നടുവിൽ മഠം, കുറിച്ചിത്താനം തോട്ടം പാഠശാലകളിൽ രാവിലെ വേദഘോഷത്തിനു ശേഷം ആചാര്യവന്ദനം, പുഷ്പാർച്ചന, വ്യാസവന്ദനം എന്നീ ചടങ്ങുകൾ നടത്തി.ഉച്ചയ്ക്ക്…
ജ്വാല ’24
ജ്വാല '24 ഒന്നാം ദിവസം ധർമ്മവിഗ്രഹവാനായ ശ്രീരാമചന്ദ്രസ്വാമിയെ സാക്ഷിയാക്കി നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ഒത്തുചേർന്ന സദസ്സിൽ സഭായോഗം കുടുംബക്ഷേമ വിഭാഗം ചെയർമാൻ ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹികപ്രവർത്തകയും സാഹിത്യകാരിയുമായ ശ്രീമതി ബിന്ദു മരങ്ങാട് ഭദ്രദീപം ജ്വലിപ്പിച്ചതോടെ ജ്വാല…
1230 മത് വാർഷികസഭ സംഗ്രഹം
ശ്രീരാഘവപുരം സഭായോഗത്തിൻ്റെ 1230-ാമത് വാർഷികസഭയും വേദഭജനവും കണ്ണൂർ ജില്ലയിലെ ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ വച്ച് സമുചിതമായി ആചരിച്ചു. ജനുവരി 22 മുതൽ 28 വരെ 7 ദിവസമായി നടന്ന സമാഗമത്തിൽ ഒട്ടേറെ വേദജ്ഞരും ആദ്ധ്യാത്മിക-സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖവ്യക്തികളും…
ശ്രീശങ്കരാചാര്യസ്വാമികളുടെ ശില്പം അനാച്‌ഛാദനം
വേദാന്തസാരമായ അദ്വൈതചിന്താസരണിയെ ഭാരതവർഷത്തിൽ പ്രചരിപ്പിക്കുകയും അതുവഴി സനാതനധർമ്മത്തെ പ്രോജ്ജ്വലിപ്പിച്ച് നിലനിർത്തുകയും ചെയ്ത ഈശ്വരാവതാരമാണല്ലോ ജഗദ്ഗുരു ആദി ശങ്കരാചാര്യസ്വാമികൾ. ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ചരിത്രം ആചാര്യസ്വാമികളുമായും ശിഷ്യപരമ്പരകളുമായും പല വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. പ്രാത:സ്മരണീയനായ ആ വിശ്വഗുരുവിൻ്റെ ഒരു കമനീയശില്പം ചെറുതാഴം കണ്ണിശ്ശേരിക്കാവ് പരിസരത്ത് കെ.എസ്.ടി.പി.…
വാർഷികസഭ 2024 – സംഘാടക സമിതി രൂപീകരണ യോഗം
ശ്രീരാഘവപുരം സഭായോഗം 1130മത് മഹാവേദ ഭജനവും വാർഷിക സഭയും 2024 ജനുവരി 22 മുതൽ 28 വരെ കണ്ണൂർ ജില്ലയിലെ ചെറുതാഴം കണ്ണിശ്ശേരി കാവിൽ വെച്ച് നടത്താൻ ധാരണയായിട്ടുണ്ട്. ഈ സഭയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണം ഈ വരുന്ന ഞായറാഴ്ച…