സാന്ത്വനം പ്രതിഷ്ഠാനം

ശ്രീ രാഘവപുരം സഭായോഗത്തിന്റെ ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു – പ്രായമായ പൗരന്മാർ, ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, ശാരീരിക വെല്ലുവിളി നേരിടുന്ന ആളുകൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ, മുലയൂട്ടുന്നവർ, സ്ത്രീകൾ, ആദിവാസി, രോഗികൾ…

സഭായോഗം അക്കാദമി

അക്കാദമിക് മികവ്, ഗവേഷണം, വികസനം എന്നിവയ്ക്കായുള്ള ശ്രീ രാഘവപുരം സഭയോഗത്തിൻ്റെ ഒരു വിഭാഗം കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://sreeraghavapuram.in/ml/sabhayogamacademy-ml/

സഹധർമ്മം

സഭായോഗം ഒരു കുടുംബമെന്ന ആശയത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകുന്നു. സന്തോഷകരമായ ഒരു കുടുംബം സമ്പന്നമായ ഒരു രാഷ്ട്രത്തിന്റെയും സമാധാനപരമായ ലോകത്തിന്റെയും നിർമാണഘടകമാണ്.  കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://sreeraghavapuram.in/ml/sahadharmam-ml/

സംഗീത സഭ

ശ്രീ രാഘവപുരം സംഗീത സഭ (SRSS) ശ്രീ രാഘവപുരം സഭയോഗത്തിന്റെ 2019 മുതൽ പ്രവർത്തനമാരംഭിച്ച പ്രശസ്തമായ വകുപ്പുകളിൽ ഒന്നാണ്. കർണാടക സംഗീതത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ പ്രചാരണം, സംരക്ഷണം, ഡോക്യുമെന്റേഷൻ എന്നിവയാണ് SRSS ന്റെ പ്രധാന ലക്ഷ്യങ്ങൾ. സഭയുടെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്; സംഗീത ക്ലാസുകൾ സംഘടിപ്പിക്കുക,…

ഗോമിത്ര

നാടൻപശുക്കളുടെ സംരക്ഷണത്തിനും ക്ഷീരകർഷകരുടെ ക്ഷേമത്തിനുമായി ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഗോമിത്ര സൊസൈറ്റി എന്ന ശാഖ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://sreeraghavapuram.in/ml/gomitra-ml/

യൗവനവും സർഗാത്മകതയും

ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ 'യൗവനവും സർഗാത്മകതയും' എന്ന വിഷയത്തെ അധികരിച്ച് പ്രസിദ്ധ നോവലിസ്റ്റ് രാമക്കാട് ഉണ്ണിമാധവൻ സംസാരിക്കുന്നതായിരിക്കും. വിഷയം : യൗവനവും സർഗാത്മകതയും എപ്പോൾ : 15.05.2022 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽഎവിടെ : https://meet.google.com/mdk-ynow-vce R…

സാമവേദപാഠശാലക്ക് ലളിതമായ തുടക്കം

കോട്ടയം ജില്ലയിൽ കുറിച്ചിത്താനത്ത് ബ്രഹ്മശ്രീ. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ആചാര്യനായി ജൈമിനീയസാമവേദ ഗുരുകുലപാഠശാല ആരംഭിച്ചു. ആചാര്യൻ്റെ പിതാവ് ദിവംഗതനായ സാമവേദപണ്ഡിതൻ ബ്രഹ്മശ്രീ. തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പേരിൽ ഈ പാഠശാല അറിയപ്പെടും. ശ്രീരാഘവപുരം സഭായോഗത്തിൻ്റെ അഞ്ചാമത് വേദപാഠശാലയാണിത്. 5 കുട്ടികളാണ്…

യജുർവ്വേദീയ നിത്യകർമ്മ – പുണ്യാഹ പഠനശിബിരം

2022 മെയ് 16 മുതൽ മെയ് 28 വരെ ശ്രീരാഘവപുരം സഭായോഗം കണ്ണൂർ ജില്ലയിലെ കൈതപ്രത്ത് മംഗലം ഇല്ലത്ത് വച്ച് നിത്യകർമ്മവും യജുർവ്വേദീയപുണ്യാഹവും സസ്വരം അർത്ഥസഹിതം അദ്ധ്യയനം ചെയ്യിക്കുന്നു. ഉപനയനം കഴിഞ്ഞ ഭക്തിശ്രദ്ധകളുള്ളവർക്ക് പങ്കെടുക്കാം. ആദ്യം പേര് നൽകുന്ന 30 പേർക്കാണ്…

സംഗീത പഠന ശിബിരം

ശ്രീരാഘവപുരം സംഗീതസഭ ഗുരുകുലവിധി പ്രകാരം പ്രസിദ്ധസംഗീതജ്ഞൻ ബ്രഹ്മശ്രീ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി അവർകളുടെ നേതൃത്വത്തിൽ സാധകം, മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണകൃതികൾ,മറ്റു കൃതികൾ എന്നിവയുടെ വളരെ ചിട്ടയോടെയുള്ള പഠനക്ലാസ് 14/05/2022 മുതൽ 18/05/2022 വരെ നടക്കുന്ന വിവരം എല്ലാ സംഗീതാസ്വാദകരേയും വിദ്യാർത്ഥികളെയും അറിയിക്കുന്നു.…

വിഷുക്കൈനീട്ടമായി തയ്യൽ മെഷീൻ നൽകി

കണ്ണൂർ ജില്ലയിലെ കക്കോണിയിൽ താമസിക്കുന്ന ജാനകിചേച്ചിക്ക് വയസ്സ് 70 കഴിഞ്ഞു. അരക്ക് താഴോട്ട് പൂർണ്ണമായും തളർന്നെങ്കിലും ഉറച്ച മനസ്സോടെ അവർ ഇന്നും സ്വന്തം ചെലവിനുള്ള പണം സ്വയം അധ്വാനിച്ച് കണ്ടെത്തുന്നു. തുന്നലും കുട നിർമ്മാണവും വളരെ ഭംഗിയായി അനായാസം ജാനകിചേച്ചി ചെയ്യുന്നു.…