SRSYPRD:101/2022
10/09/2022
സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും നടന്നു.
ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ നോർത്ത് സോൺ ഓഫീസിൻ്റെയും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പ്രചോദനി നോട്ട് ബുക്ക് നിർമ്മാണയൂണിറ്റിൻ്റെയും ഉദ്ഘാടനവും ഉത്തരകേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഗമവും കണ്ണൂർ പിലാത്തറയിൽ നടന്നു.
ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംരംഭമായ നോട്ട് ബുക്ക് നിർമ്മാണയൂണിറ്റിൻ്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എൽ.എ എം.വിജിൻ നിർവ്വഹിച്ചു. സഭായോഗം പ്രസിഡൻ്റ് ബദരീനാഥ് മുൻറാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷനായി. പിലാത്തറ ഡോട്ട് കോം പ്രസിഡൻ്റ് ഷനിൽ കെ.പി , ഡ്രീം റൈഡേഴ്സ് സ്ഥാപകൻ ബഷീർ പാണപ്പുഴ, ലയൺസ് ക്ലബ്ബ് പ്രതിനിധി സിദ്ധാർത്ഥ് വണ്ണാരത്ത്, വിശ്വനാഥൻ ടി.എസ്. എന്നിവർ സംസാരിച്ചു.
സോഷ്യൽ വെൽഫയർ നോർത്ത് സോൺ ഓഫീസ് തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്തു. തരണനെല്ലൂർ രാമനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ പ്രത്യേകപൂജകൾ നടന്നു. സഭായോഗം സാമൂഹ്യക്ഷേമവിഭാഗം ഡയരക്ടർ ശംഭു നമ്പൂതിരി പെരിയമന, ഗോമിത്ര സൊസൈറ്റി ഡയരക്ടർ ഒ.സി. കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ദിവ്യാംഗർക്ക് വേണ്ടിയുള്ള ശില്പശാല ‘INSPIRE TALKS’ ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ് എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വീ സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സൈനബ ടീച്ചർ ക്ലാസ് നയിച്ചു. പഞ്ചായത്ത് മെമ്പർ എം. കൃഷ്ണൻ , സഭായോഗം സെക്രട്ടറി ഹരി. കെ.പി, സഭായോഗം സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ ഉണ്ണി പുത്തൂർ എന്നിവർ സംസാരിച്ചു.
വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ കലാസാംസ്കാരികപരിപാടികളും ഉൽപ്പന്നപ്രദർശനവും സ്നേഹവിരുന്നും ഉണ്ടായി. കലാകായിക മേഖലകളിൽ ദേശീയ – സംസ്ഥാന അവാർഡുകൾ നേടിയ ദിവ്യാംഗരെ അനുമോദിച്ചു.