
ശ്രീരാഘപുരം സഭായോഗം വേദവിദ്യാപ്രതിഷ്ഠാനത്തിൻ്റെ ഗുരുപൂർണിമ ആഘോഷങ്ങൾ ഇന്ന് രാവിലെ മണിക്ക് വിവിധ പാഠശാലകളിലായി നടന്നു. പിലാത്തറ ചേറ്റൂർ, ചെറുതാഴം രാമപാദം, തൃച്ചംബരം നടുവിൽ മഠം, കുറിച്ചിത്താനം തോട്ടം പാഠശാലകളിൽ രാവിലെ വേദഘോഷത്തിനു ശേഷം ആചാര്യവന്ദനം, പുഷ്പാർച്ചന, വ്യാസവന്ദനം എന്നീ ചടങ്ങുകൾ നടത്തി.
ഉച്ചയ്ക്ക് ശേഷം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ ചേർന്ന ആദ്ധ്യാത്മികസദസ്സിൽ വേദവിദ്യാപ്രതിഷ്ഠാനം ഡയറക്ടർ ഡോ. ഇ. എൻ. ഈശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ആധ്യാത്മികപ്രഭാഷകൻ കാനപ്രം ഈശ്വരൻ നമ്പൂതിരി സദസ്സ് ഉദ്ഘാടനം ചെയ്ത് വേദവ്യാസരും ഗുരുപൂർണ്ണിമയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആമല്ലൂർ സംഗമേശൻ നമ്പുതിരി, കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ശ്രീരാഘപുരം സഭായോഗം പ്രസിഡൻ്റ് ഡോ. ടി. സി. ഗോവിന്ദൻ നമ്പൂതിരി, വി.ജെ.പി. നാരായണൻ നമ്പൂതിരി, മാധവൻ വാരണാസി, നീലമന ശങ്കരൻ നമ്പൂതിരി, വി. ജെ. പി. വിഷ്ണു നമ്പൂതിരി, ശ്രീകാന്ത് കാര ഭട്ടതിരി, ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി, അരുന്ധതി അന്തർജനം എന്നിവർ സംസാരിച്ചു. ഈ കഴിഞ്ഞ SSLC, Plus Two, പ്രാക് ശാസ്ത്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ സഭായോഗം പാഠശാലകളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ച് ഉപഹാരം നൽകി. കൃഷ്ണയജുർവ്വേദ തൈത്തിരീയ ശാഖാദ്ധ്യായനം പൂർത്തീകരിച്ച കൊമ്പങ്കുളം വംശീകൃഷ്ണൻ നമ്പൂതിരിയെ വാച്ചവാദ്ധ്യാൻ മാധവൻ നമ്പൂതിരി സ്മാരക ഗുരുപൂർണ്ണിമാപുരസ്കാരം നൽകി ആദരിച്ചു.
കാര്യപരിപാടികൾ
പ്രാർത്ഥന:
വേദവിദ്യാർത്ഥികൾ
സ്വാഗതം:
ബ്രഹ്മശ്രീ. വി. ജെ. പി. നാരായണൻ നമ്പൂതിരി (സെക്രട്ടറി, രാമപാദം യജുർവ്വേദപാഠശാല)
അധ്യക്ഷത:
ബ്രഹ്മശ്രീ. ഇ. എൻ. ഈശ്വരൻ (ഡയറക്ടർ, വേദവിദ്യാപ്രതിഷ്ഠാനം)
ഉദ്ഘാടനഭാഷണം:
ബ്രഹ്മശ്രീ. കാനപ്രം ഈശ്വരൻ നമ്പൂതിരി (ആധ്യാത്മികപ്രഭാഷകൻ)
അനുഗ്രഹഭാഷണം:
- ബ്രഹ്മശ്രീ. ആമല്ലൂർ സംഗമേശൻ നമ്പൂതിരി (ആചാര്യൻ, രാമപാദം യജുർവ്വേദപാഠശാല)
- ബ്രഹ്മശ്രീ. കീഴാനെല്ലൂർ ഭവൻ നമ്പൂതിരി (ആചാര്യൻ, ചേറ്റൂർ യജുർവ്വേദപാഠശാല)
- ബ്രഹ്മശ്രീ. ഡോ. ടി. സി. ഗോവിന്ദൻ നമ്പൂതിരി (ബഹു. അദ്ധ്യക്ഷൻ, ശ്രീരാഘവപുരം സഭായോഗം)
ആശംസാഭാഷണം:
- ബ്രഹ്മശ്രീ. മാധവൻ കാരഭട്ടതിരി (പ്രസിഡണ്ട്, രാമപാദം യജുർവ്വേദപാഠശാല)
- ബ്രഹ്മശ്രീ. നീലമന ശങ്കരൻ നമ്പൂതിരി (പ്രസിഡണ്ട് , ചേറ്റൂർ യജുർവ്വേദപാഠശാല)
- ബ്രഹ്മശ്രീ. വി. ജെ. പി. വിഷ്ണു നമ്പൂതിരി (സെക്രട്ടറി, ചേറ്റൂർ യജുർവ്വേദപാഠശാല)
കൃതജ്ഞത:
ബ്രഹ്മശ്രീ. ശ്രീകാന്ത് ഭട്ടതിരി (ചെയർമാൻ, വേദവിദ്യാപ്രതിഷ്ഠാനം)

അനുമോദനം ഏറ്റു വാങ്ങുന്ന SSLC, Plus Two, പ്രാക് ശാസ്ത്രി ഉന്നതവിജയം നേടിയവർ:
- ഹൃഷീകേശ് പുതുമന
- വാമനദേവ് ഇ. എൻ.
- ഹൃഷീകേശ് കൃഷ്ണൻ കെ.
- വിനയ് നാരായണൻ പി. വി.
- അർജുൻ കേശവ്
- ശങ്കരനാരായണൻ എ. വി.
