धर्मो रक्षति रक्षितः
വൈദികധർമ്മം, പരിസ്ഥിതി, സംസ്കൃതി, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ചരിത്രം, സംഗീതം തുടങ്ങി 12 തന്ത്രപ്രധാനമേഖലകളിൽ സുസ്ഥിരവികസന കാഴ്ചപ്പാടോടെ പ്രൊജക്ടുകൾ ചെയ്യുന്ന ശ്രീരാഘവപുരം ക്ഷേത്ര ഊരാളരുടെ ധർമ്മ സംഘടന ആണ് ശ്രീരാഘവപുരം സഭായോഗം.
AD 793 ൽ കണ്ണൂർ ജില്ലയിലെ ചെറുതാഴം ശ്രീരാഘവപുരം ആസ്ഥാനമായാണ് സഭായോഗം രൂപീകൃതമായത്. 2018 ൽ ഈ സംഘടന പുനഃസംഘടിപ്പിച്ച് ധർമ്മട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. ധർമ്മകാംക്ഷികളായ എല്ലാ സജ്ജനങ്ങളെയും ഉൾക്കൊള്ളുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശ്രീരാഘവപുരം സഭായോഗം.
വിശ്വപ്രസിദ്ധമായ ബദരീനാഥിലേക്ക് റാവൽജിമാരായി നിയോഗിക്കപ്പെട്ടു വരുന്നത് ഈ പരമ്പര്യസംഘത്തിൽ നിന്നുള്ളവരാണ്.
നീതി ആയോഗിൻ്റെ NGO രജിസ്ട്രേഷൻ, 12A, CSR & FCRA സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടുണ്ട്.
വേദമാണ് ബ്രാഹ്മണ്യത്തിൻ്റെയും വർണ്ണാശ്രമധർമ്മത്തിൻ്റെയും നിലനിൽപ്പിന് ആശ്രയം എന്ന ബോധ്യത്തിൽ അതിനെ ആധാരമാക്കിയാണ് എല്ലാ പ്രവർത്തനങ്ങളും.