ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നിയമകാര്യവിഭാഗമാണ് നിയമവേദി. നിയമവേദിയുടെ ചുമതലകൾ താഴെ പറയുന്നു.

🔸 ശ്രീരാഘവപുരം സഭായോഗത്തിനും അതിൻ്റെ വിവിധ ഡിപ്പാർട്ട്മെൻ്റുകൾക്കും കർത്തവ്യനിർവ്വഹണത്തിന് ആവശ്യമായ നിയമപരമായ സഹായങ്ങൾ നൽകുക.
🔸 സഭായോഗത്തിൻ്റെ ധാർമ്മികകാഴ്ചപ്പാടിനും പ്രവർത്തനത്തിനും വിഘാതമായ കാര്യങ്ങളിൽ ഇടപെടുക.
🔸 അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സഹായം അഭ്യർത്ഥിക്കുന്ന മറ്റുള്ളവർക്കും അർഹത പരിശോധിച്ച് ന്യായമായ രീതിയിൽ നിയമസഹായം നൽകുക.
🔸 രാഷ്ട്രത്തിൻ്റേയും സംസ്കൃതിയുടേയും ഭദ്രതക്കും സുസ്ഥിരതക്കും വേണ്ടിയുള്ള ആശയങ്ങൾക്കും പദ്ധതികൾക്കും നിയമപിന്തുണ നൽകുക.

ഘടന

നിയമവേദി എന്ന പേരിൽ ധർമ്മകാംക്ഷികളായ നിയമവിദഗ്ദ്ധരുടെ നവമാദ്ധ്യമകൂട്ടായ്മ നിലവിലുണ്ട്. ഈ കൂട്ടായ്മയിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കാര്യനിർവ്വഹണസമിതി നിയമവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഏകോപിപ്പിക്കുന്നത് ചെയർമാനും ഓഫീസ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് സെക്രട്ടറിയും ആയിരിക്കും. ചെയർമാൻ, സെക്രട്ടറി ഇവർ സഭായോഗം ഭരണസമിതിയിൽ അംഗങ്ങളായിരിക്കും.

പ്രവർത്തനമേഖലകൾ

  1. ദേവസ്വം
  2. സ്വത്ത്
  3. കുടുംബക്ഷേമം
  4. സാമൂഹ്യക്ഷേമം
  5. പരിസ്ഥിതി
  6. ചരിത്രം

വിശേഷങ്ങൾ

  • സനാതന ധർമ്മ വിശ്വാസികളുടെ വിജയം
    തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിലെ പന്ത്രണ്ട് നമസ്കാരം ചടങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിധി വന്നു. വിധിയുടെ കാതൽ പൂർവ്വികാചാരങ്ങൾ ഒരു മാറ്റവും കൂടാതെ തുടരുവാൻ ദേവസ്വം അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്. ആചാരപരമായ കാര്യങ്ങളിൽ സർക്കാറിൻ്റെ ദേവസ്വം ബോർഡിന് ഇടപെടാൻ പാടില്ല. പന്ത്രണ്ടുനമസ്കാരം ചടങ്ങിൻ്റെ ആചരണത്തിലോ പേരിലോ ഒരു മാറ്റവും പാടില്ല. മാധ്യമങ്ങൾ കപടവാർത്ത പടച്ചുവിടരുത്, ഉത്തരവാദിത്തബോധമുള്ളവരാകണം. കേരളകൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളും ചില മന്ത്രിമാർ വരെ വിഷയത്തിൽ ഇടപെട്ട് വിഷം ചീറ്റുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ശ്രീരാഘവപുരം സഭായോഗം… Read more: സനാതന ധർമ്മ വിശ്വാസികളുടെ വിജയം

Iegal.sabhayogam@gmail.com

അഡ്വ. മരങ്ങാട് ഉണ്ണി നമ്പൂതിരി +917907326217