ശ്രീരാഘവപുരം സഭായോഗത്തിനും അതിൻ്റെ വിവിധ ഡിപ്പാർട്ട്മെൻറുകൾക്കും കർത്തവ്യ നിർവ്വഹണത്തിന് വേണ്ട സഹായങ്ങൾ നൽകുക എന്നതാണ് ഓഫീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉത്തരവാദിത്തം.

ഓഫീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉപവിഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  1. Administration
  2. Accounts & Audit
  3. ICT
  4. PR
  5. Properties and Assets
  6. Legal
  7. CSR
  8. Quality

മേൽപ്പറഞ്ഞ ഓരോ ഉപവിഭാഗത്തിനും (SUB DEPARTMENT) നേതൃത്വം നൽകുന്നവർ അടങ്ങിയതാണ് സഭായോഗം OFFICE CORE TEAM. സഭായോഗം ഭരണസമിതി ആണ് OFFICE CORE TEAM അംഗങ്ങളെ നിശ്ചയിക്കുന്നത്. സഭായോഗം സെക്രട്ടറി/ സെക്രട്ടറിയുടെ പ്രതിനിധി OFFICE CORE TEAM ന് നേതൃത്വം നൽകും.

OFFICE CORE TEAM അംഗങ്ങളുടെ ചുമതലയിൽ മേൽപ്പറഞ്ഞ ഓരോ ഉപവിഭാഗത്തിനും പ്രത്യേകം നിർവ്വഹണസമിതികൾ ഉണ്ടായിരിക്കും. സഭായോഗത്തിൻ്റെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെടുന്ന അതാതു വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള പ്രതിനിധികളാണ് ഈ നിർവ്വഹണസമിതികളിലെ അംഗങ്ങൾ.