സാകേതം പദ്ധതി – നിർമ്മാണം പുരോഗമിക്കുന്നു

ശ്രീരാഘവപുരം സഭായോഗം കാസർഗോഡ് ജില്ലാ സമിതി
സാകേതം പദ്ധതി – നിർമ്മാണം പുരോഗമിക്കുന്നു.
പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു

പ്രിയമുള്ളവരെ,

ശ്രീരാഘവപുരം സഭായോഗം കാസർഗോഡ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാനഗറിൽ അർഹരായ രണ്ട് നിർധന കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം ഒരുക്കുന്ന ‘സാകേതം’ ഭവനനിർമ്മാണ പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്.

​ആദ്യത്തെ വീടിന്റെ കട്ടളവെപ്പ് ചടങ്ങ് കഴിഞ്ഞദിവസം ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

​ഒരു വീടിന് ഏകദേശം 7 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ മഹത്തായ കാരുണ്യപ്രവൃത്തി പൂർണ്ണരൂപത്തിൽ എത്തിക്കാൻ സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരുടെയും ഉദാരമായ സാമ്പത്തിക സഹായം ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു.

നമ്മൾ നൽകുന്ന ഓരോ ചെറിയ സഹായവും ഈ കുടുംബങ്ങൾക്ക് വലിയൊരു തണലായി മാറും.

നിങ്ങളുടെ സംഭാവനകൾ താഴെ പറയുന്ന അക്കൗണ്ടുകളിലേക്ക് അയക്കാവുന്നതാണ്:

​ Domestic Account (ഇന്ത്യയിലുള്ളവർക്കായി):
​Account Name: Sree Raghavapuram Sabhayogam

​Bank: State Bank of India, Pilathara Branch

​Account No: 37953731240

​IFSC Code: SBIN0071214

FCRA & ഔദ്യോഗിക രസീതുകൾക്കായി:
വിദേശത്തുനിന്നും (FCRA) സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ, കൃത്യമായ അക്കൗണ്ട് വിവരങ്ങൾക്കായി ദയവായി സഭായോഗം ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

അതുപോലെ, നിങ്ങൾ നൽകിയ സംഭാവനകൾക്കുള്ള ഔദ്യോഗിക രസീത് ലഭിക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിവരങ്ങൾ വാട്സാപ്പ് ചെയ്യാവുന്നതാണ്.
📞 സഭായോഗം ഓഫീസ്: +91 8921813262, +91 8848896685

“നമുക്ക് കൈകോർക്കാം, ഈ കുടുംബങ്ങൾക്ക് ഒരു സുരക്ഷിത ഭവനം ഉറപ്പാക്കാം.”